AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: ജീവിതത്തിൽ തോൽക്കില്ല, പക്ഷേ നായയെ കണ്ടുപഠിക്കണം!

Chanakya Niti, Powerful Life Lessons: പുസ്തകങ്ങളിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും മാത്രമല്ല, നമുക്ക് ചുറ്റുമുള്ള പ്രകൃതിയിൽ നിന്നും മൃഗങ്ങളിൽ നിന്നും പോലും ചില നല്ല ഗുണങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. അത്തരത്തിൽ നായയിൽ നിന്ന് പഠിക്കേണ്ട ആ ജീവിത പാഠങ്ങൾ ഏതെല്ലാമാണെന്ന് നോക്കിയാലോ....

Chanakya Niti: ജീവിതത്തിൽ തോൽക്കില്ല, പക്ഷേ നായയെ കണ്ടുപഠിക്കണം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 22 Sep 2026 | 02:46 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും മഹാനായ തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും, അദ്ദേഹത്തിന്റ ഉപദേശങ്ങളും പാഠങ്ങളും ഇന്നും പിന്തുടരുന്നവർ നിരവധിയാണ്.  ‘ചാണക്യനീതി’യിലൂടെ മനുഷ്യജീവിതത്തിന് ഉപകരിക്കുന്ന നിരവധിയായ തത്ത്വങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പുസ്തകങ്ങളിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും മാത്രമല്ല, നമുക്ക് ചുറ്റുമുള്ള പ്രകൃതിയിൽ നിന്നും മൃഗങ്ങളിൽ നിന്നും പോലും ചില നല്ല ഗുണങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

പ്രത്യേകിച്ച്, നായയുടെ നാല് പ്രധാന ഗുണങ്ങൾ മനുഷ്യൻ ജീവിതത്തിൽ പകർത്തിയാൽ ഏത് പ്രതിസന്ധികളെയും അതിജീവിച്ച് വിജയം കൈവരിക്കാൻ സാധിക്കുമെന്നാണ് ചാണക്യൻ വ്യക്തമാക്കുന്നത്. അത്തരത്തിൽ നായയിൽ നിന്ന് പഠിക്കേണ്ട ആ ജീവിത പാഠങ്ങൾ ഏതെല്ലാമാണെന്ന് നോക്കിയാലോ….

കിട്ടുന്നതിൽ തൃപ്തനാവുക

നായയ്ക്ക് ലഭിക്കുന്ന ഭക്ഷണം ചെറുതാണെങ്കിലും അത് അതിൽ തികച്ചും സംതൃപ്തനാണ്. അതിൽ കൂടുതൽ അത് ആഗ്രഹിക്കുന്നില്ല. മനുഷ്യരും തങ്ങൾക്ക് ലഭിക്കുന്നതിൽ തൃപ്തി കണ്ടെത്താൻ ശീലിക്കണമെന്ന് ചാണക്യൻ പറയുന്നു.  അമിതമായ ദുരാഗ്രഹവും പേറി ജീവിക്കുന്നത് ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ALSO READ: പണം കൈകാര്യം ചെയ്യാൻ മക്കളെ എന്ന് പഠിപ്പിച്ചു തുടങ്ങണം? ചാണക്യനീതി പറയുന്നത്…

ഉറക്കത്തിലും ജാഗ്രത

നായ എത്ര ആഴത്തിൽ ഉറങ്ങുകയാണെങ്കിലും ചെറിയൊരു ശബ്ദം കേട്ടാൽ പോലും ഉടൻ ഉണർന്ന് ജാഗരൂകനാകും. മനുഷ്യരും തങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം. ചുറ്റുമുള്ള അപകടങ്ങളെയും അവസരങ്ങളെയും തി തിരിച്ചറിയാൻ ഈ ജാഗ്രത സഹായിക്കുമെന്ന് ചാണക്യ നീതിയിൽ പറയുന്നു.

യജമാന സ്നേഹവും വിശ്വസ്തതയും

നായ തന്റെ യജമാനനോട് കാണിക്കുന്ന വിശ്വസ്തതയും നന്ദിയും എടുത്തുപറയേണ്ട ഒന്നാണ്. അതുപോലെ, മനുഷ്യരും തങ്ങളെ സഹായിച്ചവരോടും കുടുംബത്തോടും സുഹൃത്തുക്കളോടും തൊഴിലിനോടും എപ്പോഴും വിശ്വസ്തതയുള്ളവരായിരിക്കണം. വഞ്ചന കാണിക്കാത്ത സ്വഭാവം സമൂഹത്തിൽ വലിയ ബഹുമാനം നൽകുമെന്ന് ചാണക്യ നീതിയിലൂടെ അദ്ദേഹം ഓർമിപ്പിക്കുന്നു.

ധൈര്യം

തന്റെ യജമാനൻ അപകടത്തിലാണെന്ന് കണ്ടാൽ സ്വന്തം ജീവൻ പോലും പണയം വെച്ച് പോരാടാൻ നായ മടിക്കില്ല. അതുപോലെ, ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെയും തടസ്സങ്ങളെയും ഭയപ്പെടാതെ ധൈര്യത്തോടെ നേരിടാൻ മനുഷ്യൻ പഠിക്കണം. നായയുടെ ഈ നാല് സ്വഭാവസവിശേഷതകൾ സ്വന്തം ജീവിതത്തിൽ പകർത്തിയാൽ വ്യക്തിത്വം മെച്ചപ്പെടുക മാത്രമല്ല, ജീവിതത്തിൽ സമാധാനവും വിജയവും കൈവരിക്കാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

English Summary:

Chanakya Niti highlights four qualities that people can learn from dogs, contentment, alertness, loyalty and courage. Dogs are described as being satisfied with what they receive, reminding people to appreciate what they have and respect food.

Follow Us