Chanakya Niti: എത്ര സമ്പാദിച്ചിട്ടും കാര്യമില്ല, ഈ 4 ശീലങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല

Chanakya Niti about Financial Crisis: എത്ര സമ്പാദിച്ചാലും പണം കൈയിൽ നിൽക്കുന്നില്ല എന്നത് ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ചാണക്യന്റെ തത്ത്വചിന്തകൾ അനുസരിച്ച് എത്ര അധ്വാനിച്ചാലും പണം കൈയിൽ നിൽക്കാതെ പോകുന്നതിനും സാമ്പത്തിക തകർച്ചയിലേക്ക് എത്തുന്നതിനും അവരുടെ ചില ശീലങ്ങൾ കാരണമാകുന്നുണ്ട്.

Chanakya Niti: എത്ര സമ്പാദിച്ചിട്ടും കാര്യമില്ല, ഈ 4 ശീലങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല

പ്രതീകാത്മക ചിത്രം

Published: 

18 Sep 2026 | 11:00 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയുടെ ജീവിതത്തെ സംബന്ധിക്കുന്ന സകല കാര്യങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, വിജയം, ജോലി, വിവാഹം, ബന്ധങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വഴികാട്ടിയാണ്. എല്ലാ കാലത്തും പണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ എത്ര സമ്പാദിച്ചാലും പണം കൈയിൽ നിൽക്കുന്നില്ല എന്നത് ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ആചാര്യ ചാണക്യന്റെ തത്ത്വചിന്തകൾ അനുസരിച്ച് ഒരു വ്യക്തി എത്ര അധ്വാനിച്ചാലും പണം കൈയിൽ നിൽക്കാതെ പോകുന്നതിനും സാമ്പത്തിക തകർച്ചയിലേക്ക് എത്തുന്നതിനും അവരുടെ ചില ശീലങ്ങൾ കാരണമാകുന്നുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കിയാലോ…..

അനാവശ്യ ചെലവും പണത്തോടുള്ള അനാദരവും

ആലോചനയില്ലാതെ വെള്ളം പോലെ പണം ചെലവാക്കുന്നവരുടെ അടുത്ത് ലക്ഷ്മീദേവി വാഴുകയില്ലെന്ന് ചാണക്യൻ വിശ്വസിക്കുന്നു. പണത്തോടുള്ള അനാദരവ്, അനാവശ്യമായ ആഡംബരങ്ങൾ കാണിക്കൽ, കാര്യമില്ലാതെ പണം ധൂർത്തടിക്കൽ എന്നിവ പെട്ടെന്ന് സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

തെറ്റായ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത്

അഴിമതി, കളവ്, വഞ്ചന അല്ലെങ്കിൽ മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുത്ത് സമ്പാദിക്കുന്ന പണം ഒരിക്കലും ശാശ്വതമായി നിലനിൽക്കില്ലെന്ന് ചാണക്യൻ പറയുന്നു. അധർമ്മത്തിലൂടെ നേടുന്ന പണം എത്ര വേഗത്തിൽ വന്നോ അത്രയും വേഗത്തിൽ നശിച്ചുപോകും. ഇത് സാമ്പത്തിക തകർച്ചയ്ക്ക് മാത്രമല്ല, ജീവിതത്തിൽ മാനസിക അസ്വസ്ഥതകൾക്കും വലിയ ദുരിതങ്ങൾക്കും കാരണമാകുന്നു.

ALSO READ: നായയിൽ നിന്ന് മനുഷ്യൻ പഠിക്കേണ്ട ആ കാര്യങ്ങൾ!

സമ്പാദ്യത്തിന്റെയും കരുതലിന്റെയും അഭാവം

ഭാവിയിലെ കാര്യങ്ങൾക്ക് പണം സൂക്ഷിച്ചുവെക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലഭിക്കുന്ന വരുമാനം അപ്പോഴപ്പോൾ ചെലവഴിക്കുകയും, അടിയന്തര ഘട്ടങ്ങൾക്കായി ഒന്നും കരുതാതിരിക്കുകയും ചെയ്യുന്നവർ പെട്ടെന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാകും. ആപത്തുകാലത്താണ് യഥാർത്ഥ മിത്രത്തെയും സമ്പാദ്യത്തെയും തിരിച്ചറിയാൻ സാധിക്കുകയെന്ന് ചാണക്യ നീതിയിൽ പറയുന്നു.

അഹങ്കാരവും ദാനധർമ്മങ്ങളിൽ നിന്നുള്ള പിന്മാറ്റവും

കൈയിൽ പണം വരുമ്പോൾ ഒരിക്കലും അഹങ്കരിക്കരുത്. ധനത്തിന്റെ അഹങ്കാരത്തിൽ മറ്റുള്ളവരെ അപമാനിക്കുന്നവരുടെയും, അർഹരായവർക്ക് സഹായവും ദാനധർമ്മങ്ങളും നൽകാൻ മടിക്കുന്നവരുടെയും ഐശ്വര്യം അധികകാലം നിൽക്കില്ലെന്ന് ചാണക്യ നീതിയിൽ പറയുന്നു. സമൂഹത്തോടും പാവപ്പെട്ടവരോടുമുള്ള ഉത്തരവാദിത്തം മറക്കുന്നതും ദാരിദ്ര്യത്തിലേക്ക് നയിക്കും.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

English Summary:

According to Chanakya Niti, certain habits and behaviours can contribute to financial difficulties and prevent wealth from being retained. Chanakya’s teachings emphasize responsible spending, ethical earnings, regular savings and humility as important principles for maintaining financial stability and prosperity.

Loading...
Unable to load recommendations.
Follow Us
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു