ഇന്നത്തെ നക്ഷത്രഫലം: വിവാഹ കാര്യങ്ങളിൽ തീരുമാനമുണ്ടാകാൻ സാധ്യത, ഇഷ്ടഭക്ഷണ സമൃദ്ധി | Daily Horoscope August 14
Horoscope Today, August 14, 2026: കർക്കടകം രാശിക്കാർക്ക് വിവാഹ കാര്യങ്ങളിൽ തീരുമാനമുണ്ടാകാനും നല്ല ഭക്ഷണലബ്ധിക്കും സാധ്യത കാണുന്നു. കർമ്മരംഗത്ത് കഠിനാധ്വാനം ആവശ്യമാണ്. എങ്കിലും ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാകും. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ കാര്യതടസ്സങ്ങൾ മാറി മുന്നേറാം. മിഥുനം രാശിക്കാർ ഇന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്ത് മുന്നോട്ട് കൊണ്ടുപോവുക. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണ്.

Horoscope Today, August 14, 2026
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
പദ്ധതികളിൽ ചില തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബപരമായ കാര്യങ്ങളിലും യാത്രകളിലും ശ്രദ്ധ ചെലുത്തുക. അനാവശ്യമായ ധനനഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട്. ചിന്തപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യുക. മനസ്സിന് വിഷമങ്ങൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളിലും രഹസ്യ ഇടപാടുകളിലും കരുതൽ വേണം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കാൻ ഇടയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും കൈവരും. തൊഴിൽരംഗത്തും സൗഹൃദങ്ങളിലും പിന്തുണ ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വിഷമങ്ങൾ വരാതിരിക്കാൻ ക്ഷമ പാലിക്കുന്നത് ഗുണം ചെയ്യും.
ALSO READ: Kerala Weather Update: സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കാര്യങ്ങൾ ആസൂത്രണം ചെയ്ത് മുന്നോട്ട് കൊണ്ടുപോവുക. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണ്. മനസ്സിൽ വിചാരിച്ച കാര്യങ്ങൾ സാധിച്ചെടുക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ സാധിക്കും. കലാപരമായ മേഖലകളിൽ തിളങ്ങും.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വിവാഹ കാര്യങ്ങളിൽ തീരുമാനമുണ്ടാകാനും നല്ല ഭക്ഷണലബ്ധിക്കും സാധ്യത കാണുന്നു. കർമ്മരംഗത്ത് കഠിനാധ്വാനം ആവശ്യമാണ്. എങ്കിലും ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാകും. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ കാര്യതടസ്സങ്ങൾ മാറി മുന്നേറാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)
കഠിനാധ്വാനത്തിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിക്കും. തടസ്സങ്ങളെ അതിജീവിക്കും. സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കാൻ സാധ്യതയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകൾക്ക് നല്ല സമയം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)
നയപരമായ പെരുമാറ്റം കാര്യവിജയത്തിലേക്ക് നയിക്കും. മുടങ്ങിപ്പോയ പല കാര്യങ്ങളും പുനരാരംഭിക്കാൻ സാധിക്കും. ബിസിനസ്സിലും ജോലിയുടെ കാര്യത്തിലും പുരോഗതിയുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സന്താനങ്ങളുടെ കാര്യങ്ങൾക്കായി പണം ചെലവഴിക്കും.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)
വീട്ടിൽ വിരുന്നുകാരോ ബന്ധുക്കളോ എത്തിച്ചേരാൻ സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റ ഉത്തരവുകൾ ലഭിക്കാൻ സാധ്യതയുണ്ട്. കലാരംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ വന്നെത്തും. സാമ്പത്തിക തടസ്സങ്ങൾ മാറും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയിക്കും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയാകും. ആഘോഷവേളകളിൽ പങ്കെടുക്കും. പ്രണയകാര്യങ്ങളിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങാൻ പണം ചെലവിടും. എതിർപ്പുകളെ തരണം ചെയ്ത് ജനപ്രീതി നേടും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)
സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ നൽകണം. തൊഴിൽപരമായി വളരെ മികച്ച സമയമാണ്. കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും. സമാധാനപരമായ ദിവസമായിരിക്കും. വ്യാപാരികൾക്കും കച്ചവടക്കാർക്കും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)
തൊഴിൽ തടസ്സങ്ങളെ ക്ഷമയോടെ നേരിടുക. വസ്തു സംബന്ധമായ കാര്യങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകും. ദാമ്പത്യസൗഖ്യവും സന്തോഷവും ലഭിക്കും. വിദേശയാത്രയ്ക്കും ഉല്ലാസയാത്രകൾക്കും അനുകൂല വാർത്തകൾ ലഭിക്കും.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ശത്രുദോഷങ്ങൾ മാറി കാര്യവിജയം അനുഭവപ്പെടും. തൊഴിൽപരമായ പുതിയ അറിയിപ്പുകൾ ലഭിക്കും. വാക്സാമർത്ഥ്യം കൊണ്ട് കാര്യങ്ങൾ സാധിച്ച് എടുക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമോ അനുകൂലമായ സ്ഥലംമാറ്റമോ പ്രതീക്ഷിക്കാം. മറ്റുള്ളവരിൽ നിന്ന് ആദരവ് ലഭിക്കും.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
കരിയറിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസമുണ്ടാകും. പ്രയാസമേറിയ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കും. അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കും. വിദേശ വ്യാപാരങ്ങൾ ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്.
ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.
English Summary
As per astrology, here are the Malayalam horoscope predictions for all 13 zodiac signs for August 13, 2026. It provides insights into various aspects of life like career, health, relationships, finances, etc. Cancer zodiac signs are likely to make a decision regarding marriage and get good food.