AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karkidaka Vavu 2026: ഇന്ന് കർക്കിടക വാവ്; പിതൃമോക്ഷ പുണ്യത്തിനായി വിശ്വാസികൾ ബലിതർപ്പണം നടത്തുന്നു

Karkidaka Vavu 2026 Today August 12:നിരവധി വിശ്വാസികളാണ് പിതൃമോക്ഷപ്പുണ്യം തേടി ബലിതർപ്പണം നടത്തുന്നത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഇന്നത്തെ ദിവസം ദരിദ്രർപ്പണത്തിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ മണപ്പുറം തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കോഴിക്കോട് ജില്ലയിലെ വരക്കൽ ദേവി ക്ഷേത്രം തുടങ്ങിയവിടങ്ങളിൽ.........

Karkidaka Vavu 2026: ഇന്ന് കർക്കിടക വാവ്; പിതൃമോക്ഷ പുണ്യത്തിനായി വിശ്വാസികൾ ബലിതർപ്പണം നടത്തുന്നു
Karkidaka Vavu TodayImage Credit source: PTI Photos
Ashli C
Ashli C | Updated On: 12 Aug 2026 | 07:18 AM

പിതൃമോക്ഷത്തിനും അനുഗ്രഹത്തിനുമായി കർക്കടകവാവുബലി ഇന്ന്. നിരവധി വിശ്വാസികളാണ് പിതൃമോക്ഷപ്പുണ്യം തേടി ബലിതർപ്പണം നടത്തുന്നത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഇന്നത്തെ ദിവസം ദരിദ്രർപ്പണത്തിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രധാനമായും തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ മണപ്പുറം തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കോഴിക്കോട് ജില്ലയിലെ വരക്കൽ ദേവി ക്ഷേത്രം തുടങ്ങിയവിടങ്ങളിൽ എല്ലാം ബലിതർപ്പണം ചടങ്ങുകൾ ആരംഭിച്ചു. പുലർച്ചെ രണ്ടു മണി മുതൽ തുടങ്ങിയ ബലിതർപ്പണം ചടങ്ങുകൾ വൈകിട്ട് വരെ നീളം എന്നാണ് റിപ്പോർട്ട് .

ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും

ദക്ഷിണായനത്തിലെ അമാവാസി ദിനത്തിൽ ബലിതർപ്പണം നടത്തുന്നത് ഏറെ ഉത്തമമാണെന്നാണ് വിശ്വാസം. ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്നാണ് സങ്കല്പം. കറുത്ത പക്ഷത്തിൽ പിതൃക്കൾ ഉണരുന്നു എന്നും ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസമായി മാറുന്നു.

അത്തരത്തിൽ 12 മാസം 12 ദിവസം 12 ദിവസത്തിലൊരിക്കൽ ഭൂമിയിൽ ജീവിച്ചൊരുക്കുന്ന തങ്ങളുടെ ബന്ധുജ ജനങ്ങൾ പിതൃക്കൾക്കായി അന്നം തർപ്പണം നൽകുന്നു. ഇതിനെയാണ് വാവുബലി എന്നു പറയുന്നത്. മാത്രമല്ല കർക്കടകവാവുബലി ഇടുന്നതുകൊണ്ട് ആണ്ടുബലി ഇടാതിരിക്കാനാവില്ല എന്നും വിശ്വാസം.

മലയാള മാസത്തിലെ പന്ത്രണ്ടാമത്തെ മാസം ആണ് കർക്കിടക മാസം. ഇത് ചന്ദ്രന്റെ മാസമാണ്. അതേപോലെ ചന്ദ്രനെയാണ് പിതൃലോകമായി സങ്കൽപ്പിക്കുന്നതും. മാസത്തിൽ വരുന്ന കർക്കടക വാവ് പിതൃക്കളുടെ ദിവസവും. ഇവയെല്ലാം ഒന്ന് ചേരുന്നതോടെ ഈ ദിവസം വളരെയധികം പുണ്യവും പ്രധാനവുമായി മാറുന്നു. ഈ ദിവസം ബലിയിടുമ്പോൾ മൺമറഞ്ഞുപോയ നമ്മുടെ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നും അവർ നമുക്കുമേൽ അനുഗ്രഹം ചൊരിയുമെന്നും വിശ്വസിക്കപ്പെടുന്നു.

Follow Us