AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chanakya Niti: സമ്പാദിച്ചാൽ മാത്രം പോരാ, പണം നിലനിർത്താനും പഠിക്കണം; ഈ തെറ്റുകൾ ഒഴിവാക്കാം

Chanakya Niti Financial Tips: ആചാര്യ ചാണക്യൻ തന്റെ ചാണക്യനീതിയിൽ പണം സമ്പാദിക്കുന്നതിനും, അത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനും, വർദ്ധിപ്പിക്കുന്നതിനും വ്യക്തമായ ചില സൂത്രങ്ങൾ നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് കരകയറാൻ ചാണക്യൻ നിർദ്ദേശിക്കുന്ന ആ പ്രധാന തത്ത്വങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിച്ചാലോ ...

Chanakya Niti: സമ്പാദിച്ചാൽ മാത്രം പോരാ, പണം നിലനിർത്താനും പഠിക്കണം; ഈ തെറ്റുകൾ ഒഴിവാക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 13 Aug 2026 | 01:50 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയുടെ ജീവിതത്തിലെ സമസ്ത മേഖലകളെ കുറിച്ചും ചാണക്യൻ തന്റെ ചാണക്യനീതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത്,
വർദ്ധിച്ചുവരുന്ന വിലക്കയറ്റവും അസ്ഥിരമായ വരുമാനവും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. എത്രയൊക്കെ കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ചാലും ചിലരുടെ കയ്യിൽ പണം തങ്ങിനിൽക്കാറില്ല.

ആചാര്യ ചാണക്യൻ തന്റെ ചാണക്യനീതിയിൽ പണം സമ്പാദിക്കുന്നതിനും, അത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനും, വർദ്ധിപ്പിക്കുന്നതിനും വ്യക്തമായ ചില സൂത്രങ്ങൾ നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് കരകയറാൻ ചാണക്യൻ നിർദ്ദേശിക്കുന്ന ആ പ്രധാന തത്ത്വങ്ങൾ പരിശോധിച്ചാലോ..

കൃത്യമായ സമ്പാദ്യ ശീലം

ചാണക്യന്റെ അഭിപ്രായത്തിൽ, വ്യക്തികൾ തങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം നിർബന്ധമായും സമ്പാദിച്ചു വെക്കണം. ഭാവിയിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ നിന്നും സാമ്പത്തിക തകർച്ചകളിൽ നിന്നും രക്ഷനേടാൻ ഈ സമ്പാദ്യം സഹായിക്കും.

അനാവശ്യ ചെലവുകളും ആഡംബരവും ഒഴിവാക്കുക

പണത്തിന്റെ മൂല്യം തിരിച്ചറിഞ്ഞു വേണം ചെലവഴിക്കാൻ. കാണിക്കാനും ആഡംബരത്തിനും വേണ്ടി അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കുക. വിവേകത്തോടെയുള്ള ചെലവഴിക്കൽ ദീർഘകാലത്തേക്ക് സാമ്പത്തിക ഭദ്രത നൽകും. അതിനാൽ അനാവശ്യ ചെലവുകളും ആഡംബരവും ഒഴിവാക്കണമെന്ന് ചാണക്യൻ പറയുന്നു.

ALSO READ: ശത്രു എത്ര ശക്തനായാലും തോൽപ്പിക്കാം; ഈ രഹസ്യങ്ങൾ അറിയാമോ?

വരുമാന മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുക

ഒരൊറ്റ വരുമാന മാർഗ്ഗത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത് അപകടകരമാണ്. പുതിയ കഴിവുകൾ പഠിച്ചെടുക്കുകയോ അധിക ജോലികൾ കണ്ടെത്തുകയോ ചെയ്തുകൊണ്ട് ഒന്നിലധികം വരുമാന സ്രോതസ്സുകൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കേണ്ടതാണ്.

സമയത്തിന്റെ പ്രാധാന്യവും വിനിയോഗവും

സമയവും പണവും ഒരുപോലെ വിലപ്പെട്ടതാണ്. സമയം കാര്യക്ഷമമായി വിനിയോഗിക്കുന്നവർക്ക് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാനും ജീവിതത്തിൽ വിജയം നേടാനും സാധിക്കും.

ചെറിയ ചെലവുകളിൽ ശ്രദ്ധ

ചെറിയ ചെറിയ അനാവശ്യ ചെലവുകൾ ശ്രദ്ധിക്കാതെ പോയാൽ അത് പിന്നീട് വലിയ സാമ്പത്തിക ബാധ്യതയായി മാറും. കൃത്യമായ ബജറ്റ് ഉണ്ടാക്കുകയും ചെറിയ ചെലവുകൾ പോലും കണക്കിലെടുക്കുകയും ചെയ്യുന്നത് സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുമെന്ന് ചാണക്യൻ പഠിപ്പിക്കുന്നു.

നിക്ഷേപം

പണം വെറുതെ സൂക്ഷിക്കുന്നതിന് പകരം വിവേകത്തോടെ നിക്ഷേപിക്കുക. എന്നാൽ ധൃതിപിടിച്ചുള്ള നിക്ഷേപ തീരുമാനങ്ങൾ വൻ നഷ്ടമുണ്ടാക്കാം. അതിനാൽ പൂർണ്ണമായി പഠിച്ച ശേഷം മാത്രം സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക.

നല്ല സൗഹൃദങ്ങൾ നിലനിർത്തുക

നമ്മുടെ കൂടെയുള്ള ആളുകളുടെ ചിന്തകളും ശീലങ്ങളും നമ്മെ സ്വാധീനിക്കാറുണ്ട്. കഠിനാധ്വാനികളും പോസിറ്റീവ് ചിന്താഗതിയുള്ളവരുമായ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കുന്നത് സാമ്പത്തിക പുരോഗതിക്ക് പ്രചോദനമാകും.

കൃത്യസമയത്തെ തീരുമാനങ്ങൾ

നല്ല അവസരങ്ങൾ വീണ്ടും വീണ്ടും തേടിയെത്തണമെന്നില്ല. അനുയോജ്യമായ സമയത്ത് കൃത്യമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് ഭാവി സുരക്ഷിതമാക്കാനും വിജയത്തിലേക്ക് നയിക്കാനും സഹായിക്കുമെന്നും ചാണക്യനീതിയിൽ പറയുന്നു.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

English Summary:

Chanakya Niti Says that earning money alone is not enough; people must also learn to save, spend wisely and plan for the future. Chanakya advises avoiding unnecessary expenses, controlling desires, maintaining financial discipline and keeping some money aside for emergencies.

Follow Us