AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇന്നത്തെ നക്ഷത്രഫലം: ഇടവം രാശിക്കാർക്ക് വേദനാജനകമായ അനുഭവങ്ങൾ വന്നുചേരാൻ സാധ്യത | Daily Horoscope August 13

Horoscope Today, August 13, 2026: ഇടവം രാശിക്കാർക്ക് ഇന്ന്​ വേദനാജനകമായ അ‌നുഭവങ്ങൾ വന്നുചേരാൻ സാധ്യതകൾ ഉള്ളതിനാൽ പ്രത്യേകം കരുതലോടെ മുന്നോട്ട് പോവുക. കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അഭിപ്രായവ്യത്യാസം, യാത്രാപരാജയം എന്നിവയും ഇന്ന് ഉണ്ടായേക്കാം. മേടം രാശിക്കാർക്ക് ഇന്ന് പൊതുവിൽ കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.

ഇന്നത്തെ നക്ഷത്രഫലം: ഇടവം രാശിക്കാർക്ക് വേദനാജനകമായ അനുഭവങ്ങൾ വന്നുചേരാൻ സാധ്യത | Daily Horoscope August 13
Daily Horoscope August 13, 2026Image Credit source: Ozden Ozpehlivan/ PEXELS
Prasanth Kumar
Prasanth Kumar | Updated On: 13 Aug 2026 | 07:18 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് പൊതുവിൽ കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും. എങ്കിലും കൃത്യസമയത്ത് ആഹാരം കഴിക്കാനും യാത്രകളിൽ അമിത ക്ഷീണം വരാതെ നോക്കാനും ശ്രദ്ധിക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവം രാശിക്കാർക്ക് ഇന്ന്​ വേദനാജനകമായ അ‌നുഭവങ്ങൾ വന്നുചേരാൻ സാധ്യതകൾ ഉള്ളതിനാൽ പ്രത്യേകം കരുതലോടെ മുന്നോട്ട് പോവുക. കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അഭിപ്രായവ്യത്യാസം, യാത്രാപരാജയം എന്നിവയും ഇന്ന് ഉണ്ടായേക്കാം. ലക്ഷ്മീദേവിയെയോ മഹാവിഷ്ണുവിനെയോ ഭജിക്കുന്നത് ഐശ്വര്യവും മനശ്ശാന്തിയും നൽകും.

ALSO READ: മഴ വീണ്ടും കനക്കും, കള്ളക്കടലിനും സാധ്യത; ശ്രദ്ധിക്കേണ്ടത് 2 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ 

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

പൊതുവിൽ മിഥുനക്കാർക്ക് ഇന്ന് അ‌നുകൂല ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം, ധനലാഭം ഇവ കാണുന്നു. ഇന്ന് ജാഗ്രതയോടെയും ശ്രദ്ധയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യണം. ക്ഷമയോടെയുള്ള സമീപനം തടസ്സങ്ങളെ മറികടക്കാൻ സഹായിക്കും. ആഗ്രഹങ്ങൾ നടക്കാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, അഭിപ്രായവ്യത്യാസം, മനഃപ്രയാസം ഇവ ഉണ്ടായേക്കാം. വലിയ സാമ്പത്തിക ഇടപാടുകൾ ഇന്നത്തെ ദിവസം ഒഴിവാക്കുകയോ മാറ്റി വെക്കുകയോ ചെയ്യുക. അനാവശ്യമായ വാഗ്വാദങ്ങളിലോ തർക്കങ്ങളിലോ ഏർപ്പെടാതിരിക്കുക. സംസാരത്തിൽ മിതത്വവും പക്വതയും പാലിക്കുക. വേണ്ടപ്പെട്ടവർ അകലാൻ സാധ്യതയുണ്ട്, ക്ഷമയോടെ പെരുമാറുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

ദിവസത്തിൻ്റെ തുടക്കത്തിൽ ചെറിയ അലച്ചിലുകളോ ജോലിഭാരമോ അനുഭവപ്പെടാമെങ്കിലും, പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറാൻ സാധ്യത. ആത്മവിശ്വാസത്തോടെയുള്ള ഇടപെടലുകൾ ഫലം കാണും. കാര്യവിജയം, ഇഷ്ടഭക്ഷണ സമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. വാക്കിന് വിലയും ബഹുമാനവും വർദ്ധിക്കും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കാർക്ക് ഇന്ന് പൊതുവിൽ അ‌ത്ര നല്ല ദിവസമായി അ‌നുഭവപ്പെട്ടേക്കില്ല. കാര്യപരാജയം, അലസത, ചെലവ്, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അപ്രതീക്ഷിത ചെലവുകൾ വന്നേക്കാം. ഇച്ഛാഭംഗം, ശരീരസുഖക്കുറവ് എന്നിവയും ഇന്ന് നേരിട്ടേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

ഇന്ന് തുലാക്കൂറുകാർക്ക് ഗുണകരവും സാമ്പത്തികമായും തൊഴിൽപരമായും നേട്ടങ്ങൾ കൊണ്ടുവരുന്നതുമായ ഒരു ദിവസമായിരിക്കും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയിക്കാം. വ്യക്തിപരമായ കാര്യങ്ങളിലും പ്രൊഫഷണൽ രംഗത്തും സന്തോഷം അനുഭവപ്പെടും. പൊതുവിൽ കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ഇന്ന് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്ന ദിവസമായിരിക്കും. ക്ഷമയോടെയും സമചിത്തതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്താൽ കർമ്മരംഗത്തും വ്യക്തിജീവിതത്തിലും മികച്ച വിജയവും സമാധാനവും കണ്ടെത്താൻ സാധിക്കും. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പൊതുവിൽ ഇന്ന് കാര്യവിജയം, അംഗീകാരം, യാത്രാവിജയം, തൊഴിൽ ലാഭം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)

പൊതുവിൽ അ‌ത്ര മികച്ച ദിവസമായിരിക്കില്ല. കാര്യതടസ്സം, കലഹം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. ചില കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ആസൂത്രിതമായി പണം വിനിയോഗിക്കാൻ ശ്രദ്ധിക്കുക. ധൃതിപിടിച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ വീഴ്ചകൾ സംഭവിക്കാം. അനാവശ്യ ഉപദേശങ്ങൾ മറ്റുള്ളവർക്ക് നൽകാതിരിക്കുക; സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ഇന്ന് ശ്രദ്ധയോടെയും ചിട്ടയോടെയും മുന്നോട്ടുപോകേണ്ട ദിവസമാണ്. കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഒഴിവാക്കി ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഗുണം ചെയ്യും. മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് വഴിത്തിരിവാകും. ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ഇന്ന് മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന അനുകൂലമായ ദിവസമാണ്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം ഇവ കാണുന്നു. സൗഹൃദങ്ങൾ പുതുക്കാനും പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാനും അവസരം ലഭിക്കും. കൂട്ടായ പരിശ്രമങ്ങൾ വിജയത്തിലെത്തും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയിക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

പൊതുവിൽ അ‌നുകൂല ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആത്മവിശ്വാസത്തോടെ മുന്നേറാൻ സാധിക്കുന്ന ദിവസമാണ്. മത്സരബുദ്ധിയോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയസാധ്യത കൂടുതലാണ്. ആഗ്രഹങ്ങൾ നടക്കാം. തൊഴിൽരംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.

English Summary

Here are the Malayalam horoscope predictions for all 13 zodiac signs for August 13, 2026, as per astrology, providing insights into various aspects of life such as career, health, relationships, and finances. Taurus people are likely to face painful experiences today.

Follow Us