AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fish Eggs Health Benefits: മീനിനെക്കാൾ ​ഗുണം മത്സ്യത്തിൻ്റെ മുട്ടയ്ക്ക്!; കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Health Benefits Of Fish Eggs For Body: പല ആരോ​ഗ്യ പ്രശ്നങ്ങൾക്കുമുള്ള പരഹാരം മത്സ്യത്തിൽ അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. എന്നാൽ മീൻ നന്നാക്കുമ്പോൾ പലരും ശ്രദ്ധിക്കാതെ കളയുന്ന ഒന്നാണ് മത്സ്യമുട്ട. യഥാർത്ഥത്തിൽ മീനിനെക്കാൾ കൂടുതൽ പോഷക സാന്ദ്രതയുള്ള ഒന്നാണ് മത്സ്യമുട്ട എന്ന് പലർക്കും അറിയില്ല. ശരീരത്തിന് ആവശ്യമായ അപൂർവ്വ വിറ്റാമിനുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും വൻ ശേഖരം തന്നെ മത്സ്യമുട്ടയിൽ അടങ്ങിയിട്ടുണ്ട്.

Fish Eggs Health Benefits: മീനിനെക്കാൾ ​ഗുണം മത്സ്യത്തിൻ്റെ മുട്ടയ്ക്ക്!; കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
പ്രതീകാത്മക ചിത്രം Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 13 Aug 2026 | 09:45 PM

മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. മറ്റ് മാംസാഹാരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ മീനിൻ്റെ ​ഗുണങ്ങൾ നമ്മൾ കരുതുന്നതിനും അപ്പുറമാണ്. പല ആരോ​ഗ്യ പ്രശ്നങ്ങൾക്കുമുള്ള പരഹാരം മത്സ്യത്തിൽ അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. എന്നാൽ മീൻ നന്നാക്കുമ്പോൾ പലരും ശ്രദ്ധിക്കാതെ കളയുന്ന ഒന്നാണ് മത്സ്യമുട്ട. യഥാർത്ഥത്തിൽ മീനിനെക്കാൾ കൂടുതൽ പോഷക സാന്ദ്രതയുള്ള ഒന്നാണ് മത്സ്യമുട്ട എന്ന് പലർക്കും അറിയില്ല.

ശരീരത്തിന് ആവശ്യമായ അപൂർവ്വ വിറ്റാമിനുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും വൻ ശേഖരം തന്നെ മത്സ്യമുട്ടയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും അല്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ മത്സ്യമുട്ട കഴിച്ചാൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി വായിച്ചറിയാം.

ALSO READ: തക്കാളി ദിവസവും കഴിക്കുന്നത് ഫാറ്റി ലിവർ കുറയ്ക്കുമോ? സംഭവിക്കുന്നത് ഇത്

ഹൃദയാരോഗ്യത്തിന്

മീൻ വൃത്തിയാക്കുമ്പോൾ നമ്മൾ നിസാരമായി വലിച്ചെറിയുന്ന മത്സ്യത്തിൻ്റെ മുട്ടയിൽ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോൾ (LDL), ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതിലൂടെ നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താനും ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അപകടസാധ്യതകൾ കുറയ്ക്കാനും മീനിലെ പോഷകങ്ങൾ മികച്ചതാണ്.

തലച്ചോറിനും ഓർമ്മശക്തിക്കും

മത്സ്യമുട്ടയിലെ ഡിഎച്ച്എ (DHA) തലച്ചോറിലെ കോശങ്ങളുടെ ഘടനയ്ക്ക് വളരെ അത്യാവശ്യമാണ്. കുട്ടികളിൽ ബുദ്ധിവികാസത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും പ്രായമായവരിൽ അൽഷിമേഴ്സ്, ഡെമൻഷ്യ പോലുള്ള രോഗങ്ങൾ തടയാനും മത്സ്യത്തിൻ്റെ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

ഒരു മനുശ്യന് ആവശ്യമായ യഥാർത്ഥ അളവിൽ വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ മത്സ്യമുട്ട കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. തിമിരം, ഡ്രൈ ഐ പ്രോബ്ലം, പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ച മങ്ങൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. അതിനാൽ ഇനി വലിച്ചെറിയാതെ അവ ധാരാളമായി കഴിക്കുക.

അസ്ഥികൾക്കും പല്ലുകൾക്കും

മത്സ്യമുട്ടയിൽ വിറ്റാമിൻ ഡി, കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് മാത്രം ലഭിക്കുന്ന വിറ്റാമിൻ ഡി വളരെ കുറച്ച് ഭക്ഷണങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. മത്സ്യമുട്ട കഴിക്കുന്നത് അസ്ഥികളുടെ തേയ്മാനം തടയാനും അസ്ഥികളുടെ ബലം കൂട്ടാനും സഹായിക്കും.

പ്രതിരോധശേഷിയും ചർമ്മ സൗന്ദര്യവും

മീൻമുട്ടയിൽ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള വിറ്റാമിൻ ബി 12, പ്രോട്ടീൻ, സെലിനിയം എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ, ഇതിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയുകയും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം പ്രധാനം ചെയ്യുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: മത്സ്യമുട്ടയിൽ പോഷകങ്ങളോടൊപ്പം കൊളസ്ട്രോൾ അളവും ഉയർന്നതാണെന്ന കാര്യം മറക്കരുത്. അതിനാൽ കഠിനമായ കൊളസ്ട്രോൾ പ്രശ്നമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മിതമായ അളവിൽ കഴിക്കുക. എണ്ണയിൽ നന്നായി പൊരിച്ച് കഴിക്കുന്നതിനേക്കാൾ അല്പം വെളിച്ചെണ്ണയിൽ ചെറുതായി വറുതെടുക്കുകയോ, കറി വെച്ച് കഴിക്കുകയോ ചെയ്യുന്നതാണ് കൂടുതൽ ആരോഗ്യകരം.

English Summary:

Fish eggs, or fish roe, are nutrient powerhouses packed with high-quality protein, omega-3 fatty acids (EPA and DHA), and essential vitamins like B12 and D. They support brain function, heart health, vision etc.

 

Follow Us