നക്ഷത്രഫലം: ശത്രുശല്യം നേരിടും, മീനം, മേടം രാശിക്കാർ ഇന്ന് പ്രത്യേകം ശ്രദ്ധിക്കുക | Horoscope Today August 21

Malayalam Horoscope- Today, August 21, 2026: ഇന്ന് മീനം, മേടം രാശിക്കാർക്ക് പൊതുവിൽ ശത്രുശല്യം നേരിടാൻ സാധ്യതയുണ്ട്. മൊത്തത്തിൽ അ‌ത്ര അ‌നുകൂല ദിവസമായിരിക്കില്ല. മേടം രാശിക്കാർക്ക് കാര്യപരാജയം, മനഃപ്രയാസം, ശരീരക്ഷതം, നഷ്ടം എന്നിവയ്ക്കും സാധ്യതയുണ്ട്. വേണ്ടപ്പെട്ടവർ അകലാം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ശാന്തത പാലിക്കുക. രാത്രിയോടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.

നക്ഷത്രഫലം: ശത്രുശല്യം നേരിടും, മീനം, മേടം രാശിക്കാർ ഇന്ന് പ്രത്യേകം ശ്രദ്ധിക്കുക | Horoscope Today August 21

Malayalam Horoscope Today, August 21

Updated On: 

21 Aug 2026 | 06:57 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഇന്ന് മേടം രാശിക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി ശത്രുശല്യമായിരിക്കും. പൊതുവിൽ ഇന്ന് അ‌ത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. കാര്യപരാജയം, മനഃപ്രയാസം, ശരീരക്ഷതം, നഷ്ടം എന്നിവയ്ക്കും സാധ്യതയുണ്ട്. വേണ്ടപ്പെട്ടവർ അകലാം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ശാന്തത പാലിക്കുക. രാത്രിയോടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

കാര്യവിജയം ഉണ്ടാകും. ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം എന്നിവയ്ക്കും സാധ്യത. മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കുകയും സംസാരത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുകയും ചെയ്യുക. സഹപ്രവർത്തകരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കും. കുടുംബ കാര്യങ്ങളിൽ സംയമനം പാലിക്കുക. ആരോഗ്യഗുണം അ‌നുഭവപ്പെടും, ആഗ്രഹങ്ങൾ നടക്കാം.

ALSO READ: ഇന്ന് മഴ പെയ്യുമോ? യെല്ലോ അലർട്ട് ഞായറാഴ്ച മുതൽ, കള്ളക്കടലിന് സാധ്യത 

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

പൊതുവിൽ നല്ല ദിവസമായിരിക്കും. കാര്യവിജയം, മത്സരവിജയം, ദ്രവ്യലാഭം, ആദായം ഇവ കാണുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും ചിന്തകൾ പങ്കുവെക്കാനും അനുകൂല സമയം. അനാവശ്യ തർക്കങ്ങളിൽ നിന്നും ഗൗരവമേറിയ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കുന്നത് അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

അ‌ത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയം, ഇച്ഛാഭംഗം, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വെക്കുകയും സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക. കുടുംബാംഗങ്ങളോട് ക്ഷമയോടെ പെരുമാറുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

ഇന്ന് പൊതുവിൽ കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ് എന്നിവ കാണുന്നു. വീടും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകുക. പ്രധാനപ്പെട്ട കാര്യങ്ങളിൽ വിവേകത്തോടെ സംസാരിക്കാൻ ശ്രദ്ധിക്കുക. രാത്രി വേളകൾ വിശ്രമത്തിനായി മാറ്റിവെക്കുക.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കാര്യവിജയം, മത്സരവിജയം എന്നിവയോടെ ഇന്ന് നല്ല ദിവസമായി അ‌നുഭവപ്പെടും. അംഗീകാരം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം എന്നിവ ഉണ്ടായേക്കാം. തൊഴിലന്വേഷകർക്ക് അ‌നുകൂല ദിവസമാണ്. വ്യക്തിബന്ധങ്ങളിൽ ആഴത്തിലുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കും. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

സ്വസ്ഥതക്കുറവ് അ‌നുഭവപ്പെടും. സ്വന്തം വ്യക്തിത്വത്തിനും രൂപഭാവങ്ങൾക്കും മുൻഗണന നൽകുന്ന ദിവസമായിരിക്കും ഇന്ന്. കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവ നേരിട്ടേക്കാം. വേണ്ടപ്പെട്ടവർ അകലാൻ സാധ്യതയുള്ളതിനാൽ അനാവശ്യ കാര്യങ്ങളിലെ തർക്കങ്ങൾ ഒഴിവാക്കുക.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ചന്ദ്രന്റെ അനുകൂല സാന്നിധ്യം ഉള്ളതിനാൽ ആത്മവിശ്വാസവും മുന്നേറ്റവും ഉണ്ടാകും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു. വൈകാരികമായി തീരുമാനങ്ങൾ എടുക്കാതിരിക്കാനും തർക്കവിഷയങ്ങളിൽ ഇടപെടാതിരിക്കാനും ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)

ഇന്ന് അ‌ത്ര അ‌നുകൂലമായ ദിവസം ആയിരിക്കില്ല. കാര്യപരാജയം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവ നേരിടാം. കലഹ സാധ്യതയുള്ളതിനാൽ തർക്കവിഷയങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുക. സുഹൃദ്ബന്ധങ്ങൾ മനസ്സിന് സന്തോഷം തരും

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ഇന്ന് കാര്യവിജയം, അംഗീകാരം, ആരോഗ്യം എന്നിവയാൽ അ‌നുകൂല ദിവസമായിരിക്കും. സൗഹൃദങ്ങൾക്കും സാമൂഹിക ബന്ധങ്ങൾക്കും മികച്ച ദിവസമാണ്. തൊഴിൽ ലാഭം, ധനയോഗം എന്നിവയും കാണുന്നു. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. ഉന്നതാധികാരികളോടും പങ്കാളിയോടും ഇടപെടുമ്പോൾ വാക്കുകൾ സൂക്ഷിക്കുക.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

പൊതുവിൽ നല്ല ദിവസമായിരിക്കും. കാര്യവിജയം, മത്സരവിജയം, നിയമവിജയം എന്നിവ കാണുന്നു. കൂടാതെ സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്ക് സാധ്യത. തൊഴിൽ രംഗത്തും പൊതുവേദികളിലും ശ്രദ്ധിക്കപ്പെടും. ജോലിയിൽ കൂടുതൽ ഊർജ്ജം പ്രതിഫലിക്കുമെങ്കിലും ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാൻ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

ഇന്ന് ശത്രുശല്യം നേരിടുന്ന രാശികളിലൊന്നാണ് മീനം. അ‌തിനാൽ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗ എന്നിവയും ഉണ്ടായേക്കാം. സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.

English Summary

According to astrology, here are the Malayalam horoscope predictions for all 12 zodiac signs for August 21, 2026. It provides insights into various aspects of life including career, health, relationships, finances, etc. Pisces and Aries people should be especially careful as they are likely to face difficulties from enemies today.

Loading...
Unable to load recommendations.
Follow Us
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്