5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ധന നഷ്ടം, മാനസിക സമ്മർദ്ദം, അലച്ചിൽ; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope ​In Malayalam 2nd february: ഇന്ന് ചില രാശിക്കാരെ കാത്തിരിക്കുന്നത് ധന നഷ്ടം, മാനസിക സമ്മർദ്ദം, അലച്ചിൽ എന്നിവയാണ്. എന്നാൽ മറ്റ് ചിലരെ കാത്തിരിക്കുന്നത് സന്തോഷത്തിൻ്റെ സാമ്പത്തിക ഉയർച്ചയുടെയും ദിവസമാണ്. നിങ്ങളുടെ ദിവസഫലത്തിൻ്റെ ചില സൂചനകൾ നൽകാൻ രാശിഫലങ്ങളിലൂടെ സാധിക്കും. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർ രാശിഫലം എന്താണെന്ന് പരിശോധിക്കാം.

Today’s Horoscope: ധന നഷ്ടം, മാനസിക സമ്മർദ്ദം, അലച്ചിൽ; അറിയാം ഇന്നത്തെ നക്ഷത്രഫലം
HoroscopeImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 02 Feb 2025 06:14 AM

എല്ലാ ദിവസവും സന്തോഷത്തോടെ പോകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അങ്ങനെ സംഭവിക്കണമെന്നില്ല. ഓരോ ദിവസവും ഓരോ ഫലങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്. അങ്ങനെ നോക്കിയാൽ ഇന്ന് ചില രാശിക്കാരെ കാത്തിരിക്കുന്നത് ധന നഷ്ടം, മാനസിക സമ്മർദ്ദം, അലച്ചിൽ എന്നിവയാണ്. എന്നാൽ മറ്റ് ചിലരെ കാത്തിരിക്കുന്നത് സന്തോഷത്തിൻ്റെ സാമ്പത്തിക ഉയർച്ചയുടെയും ദിവസമാണ്. നിങ്ങളുടെ ദിവസഫലത്തിൻ്റെ ചില സൂചനകൾ നൽകാൻ രാശിഫലങ്ങളിലൂടെ സാധിക്കും. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർ രാശിഫലം എന്താണെന്ന് പരിശോധിക്കാം.

മേടം

ഇന്ന് മേടം രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. ശത്രുക്കളിൽ ജാ​ഗ്രത പുലർത്തുക. ജോലിസ്ഥലത്ത് വച്ചടി വച്ചടി കയറ്റമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തികം മെച്ചപ്പെടും. ബിസിനസ്സിൽ ചില പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാം.

ഇടവം

ഇന്ന് കുടുംബത്തിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ, അത് പരിഹരിക്കാൻ നിങ്ങളുടെ മുതിർന്നവരുടെ സഹായം വേണ്ടിവന്നേക്കാം. തർക്കങ്ങൾ ഉണ്ടായാലും നിങ്ങളുടെ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക. അല്ലാത്തപക്ഷം ബന്ധുക്കളിൽ നിന്ന് അകലേണ്ടി വരും.

മിഥുനം

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. മുതിർന്നവരുടെ അനുഗ്രഹം കൂടെയുണ്ടാകും. കുടുംബ സ്വത്തുക്കൾ അനുഭവിക്കാൻ അവസരം ഉണ്ടാകും. അതേസമയം നിങ്ങൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പരിക്കേൽക്കാൻ സാധ്യതയുണ്ട്.

കർക്കിടകം

ഇന്ന് നിങ്ങൾക്ക് സാമ്പത്തികമായി മെച്ചമുണ്ടാകും. അതുവഴി കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. വീട്ടിൽ മം​ഗളകരമായ ഒരു കാര്യത്തിന് തുടക്കം കുറിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് മുടങ്ങികിടന്ന ആനുകൂല്യങ്ങൾ കൈവശം വരും.

ചിങ്ങം

ഇന്ന് നിങ്ങൾക്ക് ​ഗുണദോഷസമ്മിശ്ര ദിവസമാണ്. അലച്ചിൽ, ധന നഷ്ടം, മനക്ലേശം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ ഇന്ന് അലട്ടും. ഉച്ചയ്ക്ക് ശേഷം കാര്യ വിജയം ധനലാഭം തുടങ്ങിയവ കാണുന്നു.

കന്നി

ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സന്തോഷകരമായ ഒരു കാര്യം നടക്കും. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും സന്തോഷത്തോടെ പൂർത്തിയാക്കുക. ഇന്ന് നിങ്ങൾ ആരെയെങ്കിലും സഹായിക്കാൻ പണം ചിലവഴിച്ചേക്കാം. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

തുലാം

വിദ്യാർത്ഥികൾ വിദ്യാഭ്യാസ രം​ഗത്ത് വിജയം കൈവരിക്കും. ആരോ​ഗ്യകാര്യത്തിൽ ജാ​ഗ്രത പുലർത്തുക. അല്ലാത്തപക്ഷം രോ​ഗം വഷളാവാൻ സാധ്യതയുണ്ട്. ഇന്ന് ദീർഘദൂര യാത്ര പോകാനുള്ള സാധ്യത കാണുന്നു.

വൃശ്ചികം

നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പാവങ്ങളെ സഹായിക്കാൻ കൂടുതൽ പണം ചിലവഴിക്കും. ഉദരം രോ​ഗം, അലച്ചിൽ, മാനസിക സമ്മർദ്ദം തുടങ്ങിയവ കാണുന്നു. ഉച്ചയ്ക്ക് ശേഷം ഭാ​ഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും.

ധനു

ജോലി ചെയ്യുന്നവർക്ക് ഇന്ന് സാമ്പത്തിക മെച്ചമുണ്ടാകും. ഇത് മനസ്സിന് കൂടുതൽ സന്തോഷം നൽകും. കുടുംബത്തിൽ അതിഥികൾ വന്നേക്കാം. മാതാവിൻ്റെ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

മകരം

നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. വൈകുന്നേരം, നിങ്ങൾ ഏതെങ്കിലും മം​ഗളകരമായ ചടങ്ങിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കാൻ സാധിക്കും.

കുംഭം

ഇന്ന് പങ്കാളിയുടെ ആരോഗ്യപ്രശ്‌നം കാരണം മനസ്സിൽ ചില ആശങ്കകൾ നിലനിൽക്കും. നിങ്ങൾ ഏതെങ്കിലും സ്വത്ത് വാങ്ങാനോ വിൽക്കാനോ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഇന്നത്തേക്ക് മാറ്റിവയ്ക്കുക.

മീനം

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. ഇന്ന് നിങ്ങൾക്ക് ദീർ​ഘദൂര യാത്രയ്ക്ക് പോകേണ്ടിവന്നേക്കാം. അത് നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. അല്ലാത്തപക്ഷം ഉദര പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)