Horoscope Today: മാസാവസാനം നിങ്ങൾക്ക് അനുകൂലമോ? സാമ്പത്തിക ലാഭം ഇവർക്ക്…. ഇന്നത്തെ നക്ഷത്രഫലം
Horoscope Malayalam Today: സാമ്പത്തിക നേട്ടങ്ങളും സ്ഥാനക്കയറ്റവും ചില രാശിക്കാരെ കാത്തിരിക്കുമ്പോൾ മറ്റുചിലർക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇവ നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ രാശി ഫലം മുൻകൂട്ടി അറിഞ്ഞാൽ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയും.
ഇന്ന് ജൂലൈ 31, വെള്ളിയാഴ്ച, ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. എന്നാൽ മാസത്തിന്റെ അവസാന ദിവസം നിങ്ങൾക്ക് അനുകൂലമാണോ? സാമ്പത്തിക നേട്ടങ്ങളും സ്ഥാനക്കയറ്റവും ചില രാശിക്കാരെ കാത്തിരിക്കുമ്പോൾ മറ്റുചിലർക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇവ നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ രാശി ഫലം മുൻകൂട്ടി അറിഞ്ഞാൽ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയും. ഇന്നത്തെ സമ്പൂർണ രാശിഫലം വിശദമായി അറിയാം….
ഇന്നത്തെ നക്ഷത്രഫലം
മേടം
മേടം രാശിയിൽ ജനിച്ചവർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, യാത്ര വിജയം എന്നിവ കാണുന്നു. ബിസിനസിൽ നേട്ടമുണ്ടാകും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, അപ്രതീക്ഷിത ചെലവുകൾ എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മിഥുനം
മിഥുനം രാശിക്കാർക്കും ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. കാര്യതടസ്സം, പ്രവർത്തന മാന്ദ്യം എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കർക്കടകം
കർക്കടം രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. പരീക്ഷകളിൽ വിജയിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. സ്ഥാനക്കയറ്റത്തിന് സാധ്യത. കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ALSO READ: ധൈര്യവും ആത്മവിശ്വാസവും നേടാം! കർക്കിടക മാസത്തിൽ ഈ സീതാ ഗായത്രി മന്ത്രം ജപിക്കൂ
കന്നി
കന്നി രാശിയിൽ ജനിച്ചവർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, മാനസിക സംഘർഷങ്ങൾ, കലഹം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത.
തുലാം
തുലാം രാശിയിൽ ജനിച്ചവർക്കും ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. കാര്യപരാജയം, അലച്ചിൽ, ചെലവ് എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം
വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ഇന്ന് കാര്യവിജയം, അംഗീകാരം, അപ്രതീക്ഷിത നേട്ടങ്ങൾക്ക് എന്നിവ കാണുന്നു. ബിസിനസിൽ ലാഭം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ധനു
ധനു രാശിയിൽ ജനിച്ചവർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, കലഹം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മകരം
മകരം രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, അപ്രതീക്ഷിത നേട്ടങ്ങൾ എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങിയേക്കാം.
കുംഭം
കുംഭം രാശിയിൽ ജനിച്ചവർ ഇന്ന് ശ്രദ്ധ പുലർത്തേണം. കാര്യതടസ്സം, നഷ്ടങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവ ഉണ്ടായേക്കാം. ചെലവുകൾ നിയന്ത്രിക്കുക.
മീനം
മീനം രാശിയിൽ ജനിച്ചവർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. അംഗീകാരം, സ്ഥാനക്കയറ്റം, മത്സരവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary:
Daily Horoscope July 31, 2026, Astrological Predictions and Lucky Zodiacs. Today is a favorable day for those born under the Aries sign. Success in endeavors and competitions, recognition, and successful journeys are indicated. There will be gains in business.