AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Raamayana Maasam 2026: ധൈര്യവും ആത്മവിശ്വാസവും നേടാം! കർക്കിടക മാസത്തിൽ ഈ സീതാ ഗായത്രി മന്ത്രം ജപിക്കൂ

Raamayana Maasam 2026: ഈ രാമായണമാസത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം പ്രധാനപ്പെട്ട ഒന്നായി മാറി. എത്ര വലിയ പ്രതിസന്ധികൾ നേരിട്ടിട്ടും ധർമ്മത്തിന്റെ പാതയിൽ നിന്നും പിന്മാറാതെ പതറാതെ നിലകൊണ്ട ശ്രീരാമചന്ദ്രന്റെ ജീവിതവും കഠിനമായ പരീക്ഷണങ്ങളിലും സഹനത്തിന്റെയും ഭക്തിയുടെയും പ്രകാശമായി മാറിയ സീതാദേവിയുടെ ജീവിതവുമാണ് ഈ മാസത്തിൽ രാമായണ പാരായണത്തിലൂടെ ഓരോ വീടുകളിലും മുഴങ്ങിക്കേൾക്കുക............

Raamayana Maasam 2026: ധൈര്യവും ആത്മവിശ്വാസവും നേടാം! കർക്കിടക മാസത്തിൽ ഈ സീതാ ഗായത്രി മന്ത്രം ജപിക്കൂ
Lord Rama and SitaImage Credit source: Tv9 Network
Ashli C
Ashli C | Published: 30 Jul 2026 | 10:01 PM

രാമായണമാസം അഥവാ കർക്കിടകം മാസം എന്നത് മലയാളികളെ സംബന്ധിച്ച് കേവലം ഒരു കാലാവസ്ഥ മാറ്റം മാത്രമല്ല അത് മനസ്സിന്റെയും ശരീരത്തിന്റെയും ആത്മീയമായ ഉണർവിന്റെ കാലം കൂടിയാണ്. വറുതിയുടെയും രോഗദുരിതങ്ങളുടേയും പഞ്ഞകർക്കിടകം എന്നും അഭയം പ്രാപിച്ചിട്ടുള്ളത് ശ്രീരാമന്റെയും സീതാദേവിയുടെയും പുണ്യ ചരിതത്തിലാണ്. അതിനാൽ തന്നെ ഈ രാമായണമാസത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം പ്രധാനപ്പെട്ട ഒന്നായി മാറി.

എത്ര വലിയ പ്രതിസന്ധികൾ നേരിട്ടിട്ടും ധർമ്മത്തിന്റെ പാതയിൽ നിന്നും പിന്മാറാതെ പതറാതെ നിലകൊണ്ട ശ്രീരാമചന്ദ്രന്റെ ജീവിതവും കഠിനമായ പരീക്ഷണങ്ങളിലും സഹനത്തിന്റെയും ഭക്തിയുടെയും പ്രകാശമായി മാറിയ സീതാദേവിയുടെ ജീവിതവുമാണ് ഈ മാസത്തിൽ രാമായണ പാരായണത്തിലൂടെ ഓരോ വീടുകളിലും മുഴങ്ങിക്കേൾക്കുക.വനവാസത്തിന് കഠിനമായ വഴികളിൽ ദുരിതങ്ങളെ പുഞ്ചിരിയോടെ നേരിട്ട രാമന്റേയും സീതയുടേയും കഥ പ്രകൃതിയുടെ ഇരുട്ടിനെ മറികടന്ന് മനസ്സിൽ പ്രകാശം നിറയ്ക്കാൻ നമ്മെ രാമായണം പാരായണം ചെയ്യുന്നത് സഹായിക്കുന്നു.

ALSO READ:ഒന്നല്ല ഏഴ്! ജന്മം മുഴുവൻ രാമന്റെ അനുഗ്രഹം നേടാൻ ഇത് മാത്രം ജപിക്കൂ

സീതാ രാമ മന്ത്രം…

എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ രാമായണം പതിവായി വായിക്കുക എന്നത് പലരെയും സംബന്ധിച്ച് പ്രായോഗികമായ കാര്യമല്ല. എന്നാൽ ജീവിതത്തിൽ സർവ്വ ഐശ്വര്യവും നേടുന്നതിനും ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹം നേടുന്നതിനും ആയി ചില മന്ത്രങ്ങൾ ജപിക്കുന്നതും വളരെ നല്ലതാണ്. അത്തരത്തിൽ ഈ കർക്കിടകമാസത്തോടെ സീതാദേവിയുടെ ഐശ്വര്യവും അനുഗ്രഹം നേടുന്നതിന് ഒരു മന്ത്രമുണ്ട് സീതാ രാമ മന്ത്രം. അത് ജപിക്കുന്നത് വളരെ നല്ലതാണ്. സീത എന്ന പേര് ഒരു ശാന്തതയുടെ പ്രതീകമായാണ് വരുന്നത്.

വെറുമൊരു ശബ്ദമല്ല, ഊഷ്മളതയും സ്നേഹവും ധൈര്യവും ഒരേ ഹൃദയത്തിൽ വസിക്കും എന്നതിന്റെ ഒരു മൃദുവായ ഓർമ്മപ്പെടുത്തലാണ് സീതാദേവി. അതിനാൽ തന്നെ സീതാമന്ത്രം ജപിക്കുന്നത് ജീവിതത്തിൽ നമുക്ക് അടുക്കും ചിട്ടയും ആത്മവിശ്വാസവും ധൈര്യവും ശാന്തതയും ആത്മവിശ്വാസവും നേടാൻ വളരെ നല്ലതാണ്. സീതാമന്ത്രങ്ങൾ എന്നത് ഭക്തി, ശാന്തത, ശക്തി എന്നിവ ഉൾക്കൊള്ളുന്ന സീതാദേവിയുടെ കൃപ പ്രാർത്ഥനകളുടെ പുരാതന സ്പന്ദനങ്ങളാണ്.

അതിനാൽ തന്നെ സീതാദേവിയുടെ മന്ത്രങ്ങൾ ജപിക്കുക എന്നത് യഥാർത്ഥത്തിൽ ഒരു ആചാരമല്ല ജീവിതത്തിലെ എല്ലാ ശബ്ദ കോലാഹലങ്ങൾക്കിടയിലും ഐക്യം, കാരുണ്യം, പ്രതിരോധശേഷി എന്നിവയെ കുറിച്ചുള്ള സത്യത്തെയും ആ മാർഗ്ഗത്തിലേക്കും എത്തിക്കുന്നതിനുള്ള ഒരു എളുപ്പമായ വഴി കൂടിയാണ്.അത്തരത്തിൽ ധൈര്യവും ആത്മവീര്യവും സന്തോഷവും നേടുവാനായി ജപിക്കേണ്ട ഗായത്രി മന്ത്രം ഏതാണെന്ന് നോക്കാം….

ഓം ജനകായ വിദ്മഹേ റാം പ്രിയായ ധീമഹി, തന്നോ സീതാ പ്രചോദയാത്.

ഇതിന്റെ അർത്ഥം ഇങ്ങനെ…. ജനക രാജാവിന്റെ മകളും ശ്രീരാമന്റെ പ്രിയങ്കരിയുമായ സീതയെ ഞാൻ ധ്വാനിക്കുന്നു. ആദിശക്തി എന്നെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ.
ഈ മന്ത്രം ഹ്രസ്വവും മനോഹരവും ശക്തവും ആണ്. ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരു വ്യക്തതയും സ്വഭാവത്തിൽ ധൈര്യവും സൗമ്യതയും എന്നിവയെല്ലാം ഒരേസമയം ലഭിക്കാനുള്ള ഒരു പ്രാർത്ഥനയാണിത്.

ENGLISH SUMMARY

It is also very good to chant some mantras to achieve all the prosperity in life and to obtain the blessings of Lord Rama and Goddess Sita. Thus, in this Karkidaka month, there is a mantra to obtain the prosperity and blessings of Goddess Sita – Sita Rama Mantra.

Follow Us