Horoscope Today: കൂടുതൽ പേരെയും കാത്തിരിക്കുന്നത് മനപ്രയാസം തന്നെ! ഇന്നത്തെ നക്ഷത്രഫലം

Horoscope Today, October 02, 2026: 1202 കന്നിമാസം 16-ാം തിയതി, മകയിരം നാളായ ഇന്ന്, കൂടുതൽ രാശിക്കാരെയും കാത്തിരിക്കുന്നത് കാര്യപരാജയം, മനപ്രയാസം എന്നിവയാണ്. എന്നാൽ പകൽ 3 മണിക്ക് ശേഷം പലർക്കും ദിവസം മെച്ചപ്പെടും. ഇന്ന് മികച്ച ദിവസമാകാൻ സംസാരത്തിലും പ്രതികരണങ്ങളിലും എടുത്തുചാട്ടം ഒഴിവാക്കുക. അനാവശ്യമായ വൈകാരിക പ്രതികരണങ്ങൾ കാര്യതടസ്സത്തിന് കാരണമാകാം.

Horoscope Today: കൂടുതൽ പേരെയും കാത്തിരിക്കുന്നത് മനപ്രയാസം തന്നെ! ഇന്നത്തെ നക്ഷത്രഫലം

Horoscope Today Malayalam 2026 October 02

Updated On: 

02 Oct 2026 | 07:09 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് പകൽ 3 മണി വരെ അ‌ത്ര മികച്ച ദിവസം ആയിരിക്കില്ല. കാര്യപരാജയം, കലഹം, അഭിമാനക്ഷതം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ കാര്യവിജയം, അംഗീകാരം, യാത്രാവിജയം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. അ‌തിനാൽ എടുത്തുചാട്ടം ഒഴിവാക്കുക. അനാവശ്യമായ വൈകാരിക പ്രതികരണങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകാം.

ALSO READ: ചൂടിന് വിട, മഴ തിരിച്ചെത്തി; ഇന്ന് പെരുമഴയോ? കാലാവസ്ഥ മുന്നറിയിപ്പ്

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

കാര്യവിജയം, സൗഹൃദങ്ങൾ പുതുക്കൽ, യാത്രാവിജയം എന്നിവ ഉണ്ടാകും. ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും. എന്നാൽ പകൽ 3 മണി കഴിഞ്ഞാൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ നേരിട്ടേക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുക. വാഗ്ദാനങ്ങൾ നൽകുന്നതിന് മുൻപ് ചിന്തിക്കുക

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ഈ രാശിക്കാർക്കും ഇന്ന് ദിവസത്തിന്റെ തുടക്കം അ‌ത്ര നല്ലതായിരിക്കില്ല. കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ് ഇവ നേരിട്ടേക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. സ്വന്തം കഴിവുകൾ തെളിയിക്കാൻ അവസരങ്ങൾ ലഭിക്കും. ഇന്ന് അനാവശ്യമായ ധനച്ചെലവുകൾ വരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കുക.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ദിവസത്തിന്റെ തുടക്കം മികച്ചതായിരിക്കും. തീരുമാനിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. പഴയ ബാധ്യതകൾ തീർക്കാൻ സാധിക്കും. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനനഷ്ടം, യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, ചെലവ്, വ്യാപാരത്തിൽ വരുമാനക്കുറവ് ഇവ കാണുന്നു. അനാവശ്യമായ മാനസിക സമ്മർദ്ദം (ടെൻഷൻ) ഒഴിവാക്കുക, തർക്കങ്ങളിൽ ഇടപെടരുത്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

പൊതുവിൽ ഇന്ന് മികച്ച ദിവസമാണ്. തൊഴിലധിഷ്ഠിതമായി നല്ല ദിവസമായിരിക്കും. മേലധികാരികളിൽ നിന്ന് പ്രശംസയും ബിസിനസ്സിൽ പുതിയ പങ്കാളിത്തങ്ങളും ലഭിക്കും. കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, യാത്രാവിജയം, ആരോഗ്യം, പരീക്ഷാവിജയം ഇവയ്ക്ക് സാധ്യത. എന്നാൽ മറ്റുള്ളവരെക്കുറിച്ചുള്ള രഹസ്യ സംസാരങ്ങളിൽ നിന്നും അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്നും മാറിനിൽക്കാൻ ശ്രദ്ധിക്കുക.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

ഇന്ന് ശാരീരികമായി പകൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്, ശരീരക്ഷത സാധ്യത ഉണ്ടായേക്കാം. കാര്യതടസ്സം, ശത്രുശല്യം, ധനതടസ്സം, എന്നിവയും നേരിട്ടേക്കാം. പകൽ 3 മണി കഴിഞ്ഞാൽ കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. മുടങ്ങിക്കിടന്ന കാര്യങ്ങൾക്ക് ഉച്ചയോടെ പരിഹാരമുണ്ടാകും. കുടുംബത്തിൽ മുതിർന്നവരുടെ ആരോഗ്യം മെച്ചപ്പെടും. ദൂരയാത്രകൾ നടത്തുമ്പോൾ വ്യക്തിഗത സാധനങ്ങളും രേഖകളും ശ്രദ്ധയോടെ സൂക്ഷിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

ഈ രാശിക്കാർക്ക് ഇന്ന് അ‌ത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയം, മനഃപ്രയാസം, ഉത്സാഹക്കുറവ്, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷ സമ്മിശ്രമാണ്. പുതിയ കരാറുകളിലോ ഉടമ്പടികളിലോ ഒപ്പുവെക്കുമ്പോൾ അതിലെ നിബന്ധനകൾ കൃത്യമായി പരിശോധിക്കുക.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ദിവസത്തിന്റെ ആദ്യപകുതി നേട്ടമാണ്. കാര്യവിജയം, നേട്ടം, അംഗീകാരം, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവയ്ക്കാണ് സാധ്യത കൂടുതൽ. പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ തിടുക്കം കാട്ടരുത്. ഭക്ഷണ കാര്യത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)

ഇന്ന് ഈ രാശിക്കാർക്ക് പൊതുവിൽ വലിയ പ്രതിസന്ധികൾ ഇല്ലാത്ത ദിവസമായിരിക്കും. കാര്യവിജയം, മത്സരവിജയം, അംഗീകാരം, യാത്രാവിജയം, ധനയോഗം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. ആരോഗ്യവും ഭക്ഷണക്രമവും ശ്രദ്ധിക്കുക. നിയമപരമായ വിഷയങ്ങളിൽ സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

പൊതുവിൽ ഉച്ചവരെ അ‌ത്ര മികച്ചതായിരിക്കില്ല, എന്നാൽ മൂന്ന് മണിക്ക് ശേഷം അ‌വസ്ഥ മെച്ചപ്പെടും. 3 വരെ കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അപകടഭീതി ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, യാത്രാവിജയം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറും.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

പൊതുവിൽ അ‌ത്ര മികച്ച ദിവസം ആയിരിക്കില്ല. കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനനഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ജോലികളിൽ കൃത്യത പുലർത്തും. പുതിയ തീരുമാനങ്ങളെടുക്കുമ്പോഴും കരാറുകളിൽ ഒപ്പിടുമ്പോഴും രേഖകൾ നന്നായി പരിശോധിക്കുക. റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ വലിയ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

ഈ രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമായി കാണുന്നു. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ശത്രുക്ഷയം, ബിസിനസിൽ ലാഭം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ഏറ്റെടുത്ത ജോലികളും ഉത്തരവാദിത്തങ്ങളും കൃത്യസമയത്ത് ചെയ്തുതീർക്കാൻ സാധിക്കും. മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന വാർത്തകൾ കേൾക്കാനിടയുണ്ട്.

ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.

English Summary

Horoscope for all 12 zodiac signs for October 2nd, offering insights into various aspects of life such as career, health, relationships, and financial status.

Loading...
Unable to load recommendations.
Follow Us
എന്തുകൊണ്ട് ഹോണ്ട ആക്ടീവ
8,699 രൂപയുടെ ഐടെൽ സ്മാർട്ട്ഫോൺ!
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ