AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Today’s Horoscope: അയ്യോ നല്ല കാര്യങ്ങളൊന്നും ചെയ്യേല്ല…നിങ്ങള്‍ക്ക് നല്ല ദിവസമല്ല; ഇന്നത്തെ നക്ഷത്രഫലം

Friday Nakshatra Phalam September 18 Career Money and Life Predictions: ഈ ദിവസവും അപ്രതീക്ഷിതമായ പലതും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ജന്മനക്ഷത്രം അനുസരിച്ച് എന്തെല്ലാം കാര്യങ്ങളാണ് ജീവിതത്തിലേക്ക് വന്നുചേരാന്‍ പോകുന്നതെന്ന് നോക്കിയാലോ? എന്നാലിതൊരു പൊതുഫലമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇതില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ എല്ലാവരുടെയും ജീവിതത്തില്‍ ഒരുപോലെ സംഭവിക്കണമെന്നില്ല.

Today’s Horoscope: അയ്യോ നല്ല കാര്യങ്ങളൊന്നും ചെയ്യേല്ല…നിങ്ങള്‍ക്ക് നല്ല ദിവസമല്ല; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: Surasak Suwanmake/ Getty Images
Shiji M K
Shiji M K | Published: 18 Sep 2026 | 06:09 AM

ഇന്ന് സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച, ഒട്ടേറെ പ്രതീക്ഷകളുമായാണ് നമ്മള്‍ ഓരോ ദിവസവും ആരംഭിക്കാറുള്ളത്. ഇന്നത്തെ ദിവസത്തെ സംബന്ധിച്ചും നിങ്ങളുടെ പ്രതീക്ഷകള്‍ ഇരട്ടിയായിരിക്കും. എന്നാല്‍ എല്ലായ്‌പ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലല്ല കാര്യങ്ങള്‍ സംഭവിക്കുക. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളുമായി അവരുടെ ജന്മരാശിയും നക്ഷത്രവുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസവും അപ്രതീക്ഷിതമായ പലതും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ജന്മനക്ഷത്രം അനുസരിച്ച് എന്തെല്ലാം കാര്യങ്ങളാണ് ജീവിതത്തിലേക്ക് വന്നുചേരാന്‍ പോകുന്നതെന്ന് നോക്കിയാലോ? എന്നാലിതൊരു പൊതുഫലമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇതില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ എല്ലാവരുടെയും ജീവിതത്തില്‍ ഒരുപോലെ സംഭവിക്കണമെന്നില്ല.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യതടസം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ശരീരസുഖക്കുറവ്, ധനതടസം എന്നിവയുണ്ടാകും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം എന്നിവയാണ് ഇന്നത്തെ ഫലം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, അഭിമാനം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, കലഹം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം ഇവ ഉണ്ടാകാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, കലഹം എന്നിവയാണ് ഇന്ന് സംഭവിക്കാന്‍ സാധ്യതയുള്ളത്.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ബിസിനസില്‍ ലാഭം തുടങ്ങിയവ നിങ്ങളെ തേടിയെത്താനിടയുണ്ട്.

Also Read: ചൊവ്വയുടെ അനുഗ്രഹം.. അവരുടെ ജോലികളിലും ബിസിനസുകളിലും ഒരു പ്രശ്നവും ഉണ്ടാകില്ല.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യപരാജയം, യാത്രാതടസം, അലച്ചില്‍, ചെലവ് ഇവയാണ് ഇന്നത്തെ ഫലം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യതടസം, യാത്രാതടസം, മനഃപ്രയാസം, അപകടഭീതി തുടങ്ങിയ നിങ്ങളെ തേടിയെത്തിയേക്കാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം ഇവയായിരിക്കും ഇന്നത്തെ ഫലം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ഉത്സാഹം, പരീക്ഷാവിജയം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം ഇവയാണ് ഇന്നത്തെ ഫലത്തില്‍ കാണുന്നത്.

നിരാകരണം

പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.

English Summary

Check the Daily Horoscope and Nakshatra Phalam for September 18, Friday. Find out what the day may bring in areas such as career, money, relationships and personal life.

Follow Us