Horoscope Today: ധൃതിപിടിച്ച് സാമ്പത്തിക തീരുമാനങ്ങൾ എടുക്കരുത്; ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Horoscope Today, September 23, 2026: 1202 കന്നിമാസം 7-ാം തിയതി, തിരുവോണം നാളായ ഇന്ന് ആശയവിനിമയങ്ങൾക്കും, പുതിയ അറിവുകൾ നേടുന്നതിനും, വ്യാപാരാവശ്യങ്ങൾക്കും അത്യന്തം അനുയോജ്യമായ ദിവസമാണ്. എഴുത്ത്, പ്രസംഗം, ഡിജിറ്റൽ ജോലികൾ, കണക്കെഴുത്ത് എന്നിവയ്ക്ക് വളരെ നല്ല സമയം. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും തർക്കങ്ങൾ സംസാരിച്ച് പരിഹരിക്കാനും അനുയോജ്യമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സംസാരത്തിൽ നിയന്ത്രണം പാലിക്കുക എന്നതാണ് പ്രധാനം. ധൃതിപിടിച്ച് സാമ്പത്തിക തീരുമാനങ്ങൾ ഇന്ന് എടുക്കരുത്. 12 രാശികളുടെയും ഇന്നത്തെ നക്ഷത്രഫലം നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
പൊതുവിൽ മേടം രാശിക്കാർന്ന് ഇന്ന് നല്ല ദിവസമായിരിക്കും. ആത്മവിശ്വാസവും ഊർജ്ജവും അനുഭവപ്പെടും. വ്യക്തിത്വത്തിന് അംഗീകാരം ലഭിക്കും. കാര്യവിജയം, സന്തോഷം, ശത്രുക്ഷയം ഇവ കാണുന്നു. എന്നാൽ പെട്ടെന്നുള്ള ദേഷ്യവും ധൃതിപിടിച്ചുള്ള തീരുമാനങ്ങളും ഒഴിവാക്കുന്നത് കൂടുതൽ നല്ല ഫലങ്ങൾ തരും.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ഇന്ന് ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കാര്യപരാജയം, കലഹം, മനഃപ്രയാസം, സ്വസ്ഥതക്കുറവ് ഇവ അനുഭവപ്പെട്ടേക്കാം. എന്നാൽ സൗമ്യമായ പെരുമാറ്റത്തിലൂടെയും ക്ഷമയിലൂടെയും കാര്യങ്ങൾ അനുകൂലമാക്കാൻ സാധിക്കും. രാത്രി 9 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, നിയമവിജയം, ധനയോഗം ഇവ കാണുന്നു.
Also Read: ഇന്ന് നല്ല മഴയാണേ…കുടയെടുക്കാതെ പുറത്തിറങ്ങരുത്; പക്ഷെ ഇവർ ചുട്ടുപൊള്ളും
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
സുഹൃത്, ബന്ധു ബന്ധങ്ങളിൽ കൂടുതൽ സന്തോഷവും ഊഷ്മളതയും നിലനിൽക്കും. എങ്കിലും പൊതുവിൽ കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം എന്നിവ അനുഭവപ്പെടാൻ സാധ്യത. രാത്രി 9 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. അമിതമായ അലച്ചിൽ മൂലം നേരിയ ക്ഷീണം തോന്നിയേക്കാം, ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുക
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഇന്ന് പൊതുവിൽ അനുകൂല ദിവസമാണ്. കാര്യവിജയം, ധനലാഭം, ആരോഗ്യം ഇവ കാണുന്നു. കാർഷിക മേഖലയിലുള്ളവർക്കും നല്ല ദിവസമായിരിക്കും, രാത്രി 9 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, നഷ്ടം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവയ്ക്ക് സാധ്യതയുണ്ട് എന്നതിനാൽ ശ്രദ്ധിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)
ഇന്ന് പൊതുവിൽ നല്ല ദിവസമാണ്. ആത്മവിശ്വാസം ഉയർന്നുനിൽക്കുമെങ്കിലും, അനാവശ്യമായ വാശി ഒഴിവാക്കുന്നത് നല്ലതാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കൂടി ചെവികൊടുക്കാൻ തയ്യാറാകണം. ആലോചിക്കാതെ എടുക്കുന്ന പെട്ടെന്നുള്ള തീരുമാനങ്ങൾ ചിലപ്പോൾ തടസ്സങ്ങൾക്ക് കാരണമായേക്കാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)
ഇന്ന് ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങളിൽ ചെറിയ അശ്രദ്ധയോ തടസ്സങ്ങളോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കിൽ സമയം നഷ്ടപ്പെടാം. സമാധാനത്തോടും ക്ഷമയോടും കൂടെ പ്രശ്നങ്ങളെ സമീപിക്കുക. പകൽ സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമാകും. രാത്രി 9 മണി കഴിഞ്ഞാൽ കാര്യവിജയം, ധനലാഭം ഇവ കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)
ഈ രാശിക്കാർക്ക് ഇന്ന് പൊതുവിൽ അനുകൂല ദിവസമായിരിക്കില്ല. വേണ്ടപ്പെട്ടവർ അകലാം. വ്യക്തിത്വവും ആകർഷകമായ പെരുമാറ്റവും പുലർത്താൻ ശ്രദ്ധിക്കുക. കാര്യതടസ്സം, മനഃപ്രയാസം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ നേരിടാൻ സാധ്യതയുണ്ട്. ഇന്ന് പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, സ്ഥാനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കും. എന്നാൽ രാത്രി 9 മണി കഴിഞ്ഞാൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ നേരിടും. ശ്രദ്ധയോടും സാവകാശത്തോടും കൂടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ന് കുടുംബ കാര്യങ്ങൾക്ക് മുൻഗണന നൽകുന്നത് നന്നായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)
ഇന്ന് സംസാരത്തിലും വാഗ്ദാനങ്ങളിലും അല്പം നിയന്ത്രണം പാലിക്കുന്നത് കൂടുതൽ നന്നാകും. പൊതുവിൽ കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവ കാണുന്നു. സാമൂഹിക കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. എങ്കിലും ആവേശത്താൽ പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകരുത്. പ്രധാനപ്പെട്ട വലിയ തീരുമാനങ്ങൾ ഒന്നുകൂടി ചിന്തിച്ച ശേഷം മാത്രം എടുക്കുക. രാത്രി 9 മണി കഴിഞ്ഞാൽ കാര്യവിജയം, അംഗീകാരം ഇവ കാണുന്നു.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)
ഇന്ന് പൊതുവെ അനുകൂലമാണ്, എങ്കിലും ധനപരമായും പെരുമാറ്റത്തിലും ഏറെ ജാഗ്രത അനിവാര്യമാണ്. ഇന്ന് കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, ധനയോഗം ഇവ കാണുന്നു. ചിന്താപൂർവ്വമായ നീക്കങ്ങൾ കൂടുതൽ ഗുണം ചെയ്യും. രാത്രി 9 മണി കഴിഞ്ഞാൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ശത്രുശല്യം, ഇവ നേരിട്ടേക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഇന്ന് ശ്രദ്ധയും മുൻഗണനയും സ്വന്തം ആഗ്രഹങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും കേന്ദ്രീകരിക്കും. പൊതുവിൽ
കാര്യപരാജയം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ധനനഷ്ടം ഇവ കാണുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ പൂർണ്ണമായി തള്ളിക്കളയാതെ കേൾക്കാൻ തയ്യാറാകണം. രാത്രി 9 മണി കഴിഞ്ഞാൽ കാര്യവിജയം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമാണ്. കാര്യവിജയം, ധനലാഭം എന്നിവ കാണുന്നു. കൂടാതെ ബന്ധുസമാഗമം, നിയമവിജയം എന്നിവയും ഉണ്ടായേക്കാം. സമാധാനത്തോടെയും ക്ഷമയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുക. അനാവശ്യ ആശങ്കകൾ ഒഴിവാക്കി നീങ്ങിയാൽ ദിവസം ഗുണകരമാക്കി മാറ്റാം. രാത്രി 9 മണി കഴിഞ്ഞാൽ കാര്യതടസ്സം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു.
ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.
English Summary
Today the 7th of Kanni, 1202 (Malayalam Era), under the Thiruvonam star is an exceptionally favorable day for communication, acquiring new knowledge, and business-related activities. However, individuals born under certain stars need to exercise extra caution. It is crucial to maintain restraint in speech and avoid making hasty financial decisions. The astrological outlook for the twelve zodiac signs indicates mixed results, with a combination of gains and losses for many.