AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope : ഈ നാളുകാര്‍ക്ക് വച്ചടി വച്ചടി കയറ്റം; സ്ഥാനക്കയറ്റത്തിനും സാധ്യത; ഇന്നത്തെ രാശിഫലം ഇതാ

Today’s Horoscope 18th June 2025 in Malayalam: ജീവിതത്തിലെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളുന്ന പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. ചിലത് സംഭവിക്കാം. ചിലപ്പോള്‍ സംഭവിക്കാതിരിക്കാം. ഒരുപക്ഷേ, സമ്മിശ്രഫലങ്ങളിലൂടെയും കടന്നുപോകാം. ഇന്നത്തെ രാശിഫലം നോക്കാം

Horoscope : ഈ നാളുകാര്‍ക്ക് വച്ചടി വച്ചടി കയറ്റം; സ്ഥാനക്കയറ്റത്തിനും സാധ്യത; ഇന്നത്തെ രാശിഫലം ഇതാ
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 18 Jun 2025 06:02 AM

ന്നത്തെ രാശിഫലം പുറത്ത്. ജീവിതത്തിലെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളുന്ന പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. ചിലത് സംഭവിക്കാം. ചിലപ്പോള്‍ സംഭവിക്കാതിരിക്കാം. ഒരുപക്ഷേ, സമ്മിശ്രഫലങ്ങളിലൂടെയും കടന്നുപോകാം. ഇന്നത്തെ രാശിഫലം ഓരോ നാളുകാര്‍ക്കും എങ്ങനെയെന്ന് നോക്കാം.

മേടം

മികച്ച ഫലങ്ങളാണ് ഇന്ന് രാശിഫലത്തിലുള്ളത്. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാനും ധനയോഗത്തിനും സാധ്യത. അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.

ഇടവം

മികച്ച ദിനമാകാം ഇന്ന്. ആഗ്രഹങ്ങള്‍ സഫലമായേക്കാം. ശത്രുക്ഷയം, ദ്രവ്യലാഭം, കാര്യവിജയം ഇവയ്ക്ക് സാധ്യത.

മിഥുനം

തടസങ്ങള്‍ നേരിട്ടേക്കാം. വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കണം. ശത്രുശല്യം, വാഗ്വാദം, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു.

കര്‍ക്കടകം

വെല്ലുവിളി നിറഞ്ഞ ദിനമാകാം. മനഃപ്രയാസം അപകടഭീതി, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കണമെന്നില്ല.

ചിങ്ങം

സമാധാനമുള്ള ദിവസമാകാം. ബന്ധു-സുഹൃദ്‌സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, അംഗീകാരം ഇവയ്ക്ക് സാധ്യത.

കന്നി

മത്സരവിജയം, പ്രവര്‍ത്തനവിജയം, നിയമപ്രശ്‌നങ്ങളിലെ വിജയം ഇവ കാണുന്നു. ഉല്ലാസയാത്രായോഗവുമുണ്ട്.

തുലാം

പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. മോശം അനുഭവങ്ങള്‍ വന്നുചേരാനും സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തികപ്രശ്‌നങ്ങള്‍, അലച്ചില്‍ ഇവ കാണുന്നു.

വൃശ്ചികം

അഭിമാനക്ഷതം, ശരീരക്ഷതം, ശത്രുശല്യം, അലച്ചില്‍, പ്രവര്‍ത്തനപരാജയം ഇവ കാണുന്നു.

ധനു

തൊഴില്‍രംഗത്ത് മികച്ച അനുഭവങ്ങളുണ്ടാകാം. സ്ഥാനക്കയറ്റം, അനുകൂല സ്ഥലമാറ്റം, അംഗീകാരം, തൊഴില്‍ ലാഭം ഇവ കാണുന്നു. തൊഴില്‍ തേടുന്നവരാണെങ്കില്‍ അതും സാധിച്ചേക്കാം.

മകരം

ധനപ്രശ്‌നങ്ങള്‍, ചെലവ്, അലച്ചില്‍, കലഹം ഇവ കാണുന്നു. ശ്രമങ്ങള്‍ പരാജയപ്പെടാം.

Read Also: Astro Tips: നുണപറയുന്നവർക്ക് ഗ്രഹദോഷം ഉറപ്പ്, ജീവിതം തന്നെ പ്രശ്നത്തിലാകും

കുംഭം

പ്രവര്‍ത്തനവിജയം, സാമ്പത്തികനേട്ടം, ശത്രുക്ഷയം, ഉത്സാഹം, ആരോഗ്യം ഇവ കാണുന്നു. ബിസിനസില്‍ ലാഭമുണ്ടാകാം.

മീനം

ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ്, അലച്ചില്‍, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത്‌ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)