Bhishma Niti: ജീവിതത്തിൽ വിജയിക്കാൻ മറ്റൊന്നും വേണ്ട; ഭീഷ്മർ നൽകിയ ഈ തത്വങ്ങൾ പിന്തുടരൂ…
Bhishma Niti: ഭീഷ്മരുടെ നയങ്ങളും തത്വങ്ങളും ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ തത്വങ്ങൾ പിന്തുടരുന്നതിലൂടെ ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില ഭീഷ്മ തന്ത്രങ്ങൾ അറിഞ്ഞാലോ...
മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒരാളാണ് ഭീഷ്മർ. ഗംഗാദേവിയുടെ മകനായതിനാൽ ഗംഗാപുത്ര ഭീഷ്മർ എന്നും അദ്ദേഹം അറിയപ്പെടുന്നു. മഹാഭാരത യുദ്ധത്തിന് മുമ്പും ശേഷവും ജീവിതത്തെ സംബന്ധിക്കുന്ന നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ ഭീഷ്മർ പകർന്നുനൽകുന്നുണ്ട്. മഹാഭാരതത്തിൽ കൗരവരും പാണ്ഡവരും അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്നതായി വ്യക്തമാണ്. ധൃതരാഷ്ട്രർ, ദുര്യോധനൻ, കൃഷ്ണൻ, അർജുനൻ എന്നിവർ അദ്ദേഹത്തിന്റെ നയങ്ങൾ പിന്തുടർന്നിരുന്നു.
ഭീഷ്മരുടെ നയങ്ങളും തത്വങ്ങളും ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ തത്വങ്ങൾ പിന്തുടരുന്നതിലൂടെ ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില ഭീഷ്മ തന്ത്രങ്ങൾ അറിഞ്ഞാലോ…
മധുരമായി സംസാരിക്കുക: ഒരാൾ എപ്പോഴും മധുരമുള്ള വാക്കുകൾ ഉപയോഗിക്കണമെന്ന് ഭീഷ്മർ പറയുന്നു. ആരെയും വേദനിപ്പിക്കുന്ന ഭാഷ ഒരിക്കലും ഉപയോഗിക്കരുത്. ആരോടും മോശമായി സംസാരിക്കരുത്. കൂടാതെ ആരെയും ഒരിക്കലും അഹങ്കാരത്തോടെ വിമർശിക്കരുതെന്നും ഭീഷ്മർ പറയുന്നു.
ത്യാഗം: ത്യാഗം ചെയ്യാതെ ഒരു വിജയവും നേടാനാവില്ലെന്ന് ഭീഷ്മർ ഓർമിപ്പിക്കുന്നു. ജീവിതത്തിൽ പലതും ത്യാഗം ചെയ്തുകൊണ്ട് മാത്രമേ ആന്തരിക സന്തോഷം കൈവരിക്കാൻ കഴിയൂ.
ALSO READ: അപൂർവവും അസാധാരണവുമായ രാജയോഗം; നിങ്ങളുടെ രാശി ഇതിൽ ഉണ്ടോ.?
സന്തോഷം: വിഡ്ഢികൾക്കോ ഉയർന്ന അറിവ് നേടിയവർക്കോ മാത്രമേ സന്തോഷം നേടാൻ കഴിയൂ എന്ന് ഭീഷ്മർ പറയുന്നു. മധ്യത്തിൽ കുടുങ്ങിയവർ എപ്പോഴും ദുഃഖത്തിലാണ്.
ലക്ഷ്യങ്ങൾ നിശ്ചയിക്കുക: ഒരു വ്യക്തി സ്വന്തം പാതയും ലക്ഷ്യവും സ്വയം തീരുമാനിക്കണം. ഒരിക്കലും മറ്റുള്ളവരുടെ കൈകളിലെ പാവയായി മാറരുത്. കാലത്തിനനുസരിച്ച് സ്വയം പൊരുത്തപ്പെടുന്ന ഒരാൾക്ക് മാത്രമെ ആത്യന്തിക സന്തോഷം നേടാനാകൂവെന്ന് ഭീഷ്മർ ഓർമിപ്പിക്കുന്നു.
സ്ത്രീകളോടുള്ള ബഹുമാനം: സ്ത്രീയെ അപമാനിക്കുന്നത് ലോകത്തിന്റെ നാശമാണ്. ഭീഷ്മരുടെ അഭിപ്രായത്തിൽ, ഒരു സ്ത്രീ ഒരിക്കലും അപമാനിക്കപ്പെടരുത്. ഒരു സ്ത്രീയുടെ സന്തോഷം അവളെ ബഹുമാനിക്കുന്നതിലാണ്. സ്ത്രീ ബഹുമാനിക്കപ്പെടുന്നയിടത്ത് ലക്ഷ്മി ദേവി വസിക്കുന്നു.
മാറ്റം: മാറ്റം മാത്രമാണ് ഈ ലോകത്തിലെ സ്ഥിരമായ നിയമം എന്ന് മഹാഭാരതത്തിൽ, ഭീഷ്മ പിതാമഹൻ പറയുന്നു. സമയമോ വ്യക്തിയോ ശാശ്വതമല്ല. ആത്മാവ് പോലും ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് പ്രവേശിക്കുന്നു. മാറ്റം അംഗീകരിക്കാൻ തയ്യാറാകണം.
അധികാരം: ഭീഷ്മരുടെ അഭിപ്രായത്തിൽ, അധികാരം ആനന്ദത്തിനു വേണ്ടി മാത്രം നേടരുത്. അധികാരം നേടിയ ശേഷം, സമൂഹത്തിന്റെ ക്ഷേമത്തിനായി കഠിനാധ്വാനം ചെയ്യണം. സമൂഹത്തിന്റെ ക്ഷേമം അധികാരത്തിലിരിക്കുന്നവരുടെ കൈകളിലാണ്.