AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: അംഗീകാരവും സ്ഥാനക്കയറ്റവും, ഇവർക്ക് അപകടം തൊട്ടുപിന്നാലെ; ഇന്നത്തെ നക്ഷത്രഫലം

Daily Horoscope Today for February 4 2026: ഗ്രഹനിലയിലെ മാറ്റങ്ങൾ നമ്മുടെ ഇന്നത്തെ ദിവസത്തെ സ്വാധീനീക്കുന്നുണ്ട്.  ചിലർക്ക് സന്തോഷകരമായ, നിരവധി നേട്ടങ്ങൾ വന്നുചേരുന്ന ദിവസമായിരിക്കും. മത്സരങ്ങളിൽ വിജയിക്കുകയും തൊഴിലിടങ്ങളിൽ അംഗീകാരം ലഭിക്കുകയും ചെയ്യും.

Today’s Horoscope: അംഗീകാരവും സ്ഥാനക്കയറ്റവും, ഇവർക്ക് അപകടം തൊട്ടുപിന്നാലെ; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 04 Feb 2026 | 06:25 AM

ഇന്ന് ഫെബ്രുവരി 4 ബുധനാഴ്ച, ഉത്തരവാദിത്തങ്ങളും ആവശ്യങ്ങളുമുള്ള മറ്റൊരുദിവസം. എന്നാൽ  ഗ്രഹനിലയിലെ മാറ്റങ്ങൾ നമ്മുടെ ഇന്നത്തെ ദിവസത്തെ സ്വാധീനീക്കുന്നുണ്ട്.  ചിലർക്ക് സന്തോഷകരമായ, നിരവധി നേട്ടങ്ങൾ വന്നുചേരുന്ന ദിവസമായിരിക്കും. മത്സരങ്ങളിൽ വിജയിക്കുകയും തൊഴിലിടങ്ങളിൽ അംഗീകാരം ലഭിക്കുകയും ചെയ്യും. എന്നാൽ മറ്റ് ചിലർക്ക് ഇന്ന് നഷ്ടങ്ങളും അപകടങ്ങളുമാകും കാത്തിരിക്കുന്നത്. നിങ്ങളുടെ രാശിയും നക്ഷത്രവും അനുസരിച്ച് ഇന്നത്തെ ദിവസം എങ്ങനെയാകുമെന്ന് വിശദമായി അറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് കാര്യതടസം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം എന്നിവ കാണുന്നു. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ബിസിനസിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം എന്നിവ നേരിടേണ്ടി വന്നേക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നില കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, അഭിപ്രായവ്യത്യാസം, ധനതടസ്സം, മാനസിക സംഘർഷങ്ങൾ‌ തുടങ്ങിയവ ഉണ്ടായേക്കാം. വായ്പശ്രമങ്ങൾ പരാജയപ്പെടാനും സാധ്യത.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം എന്നിവ ഉണ്ടാകും.

കന്നി

കന്നി രാശിക്കാർ ബിസിനസ് കാര്യങ്ങളിലും ആരോ​ഗ്യസ്ഥിതിയിലും ശ്രദ്ധ പുലർത്തേണ്ടതാണ്. കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു.

തുലാം

തുലാം രാശിക്കാർ ബിസിനസ്, തൊഴിൽ സംബന്ധമായി നടത്തുന്ന യാത്രകളിലും ചർച്ചകളിലും വിജയം കണ്ടേക്കും. കാര്യവിജയം, ആരോഗ്യം, നിയമവിജയം, മത്സരവിജയം, ശത്രുക്ഷയം എന്നിവയ്ക്കും സാധ്യത.

ALSO READ: വീട്ടിൽ ദൈവികശക്തി കുറവാണോ? ചെയ്യേണ്ട 4 പ്രധാന കാര്യങ്ങൾ

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, പരീക്ഷാവിജയം, നിയമവിജയം, ശത്രുക്ഷയം, അംഗീകാരം എന്നിവ ഉണ്ടാകും. കോടതി സംബന്ധമായ കാര്യങ്ങളിൽ വിജയം നേടും.

ധനു

ധനു രാശിക്കാർ ഇന്ന് അതീവ ജാ​ഗ്രത പുലർത്തേണം. കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, ധനതടസ്സം, ശരീരസുഖക്കുറവ് എന്നിവയ്ക്ക് സാധ്യത. പണം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.

മകരം

മകരം രാശിക്കാർക്ക് അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, അലച്ചിൽ എന്നിവ കാണുന്നു.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക നേട്ടങ്ങളും വന്നുചേരും.

മീനം

കുംഭം രാശിക്കാർക്ക് ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങൾ വന്നുചേരും. കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു.

(Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല)

Follow Us