Horoscope Today: പ്രിയപ്പെട്ടവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം, ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും; അറിയാം രാശിഫലം
Daily Horoscope Today October 7: ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും പ്രണയിതാക്കളുടെ ഇടയിലും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ഇന്നത്തെ നിങ്ങളുടെ ഫലം എങ്ങനെയാണെന്ന് നോക്കാം.
ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് സാമ്പത്തിക കാര്യത്തിൽ മികച്ച ലാഭം നേടും. ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും പ്രണയിതാക്കളുടെ ഇടയിലും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ഇന്നത്തെ നിങ്ങളുടെ ഫലം എങ്ങനെയാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി ചിലവുകൾ വർധിക്കും. ജോലിയിൽ സഹപ്രവർത്തകരുമായി സഹകരിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ അനുകൂലമാണ്. പരീക്ഷകളിൽ വിജയം ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. ബിസിനസിൽ ലാഭം നേടും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. കടബാധ്യതകൾ വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിത ചിലവുകൾ ഒഴിവാക്കുക. രാഷ്ട്രിയ രംഗത്തുള്ളവർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. വിദേശത്ത് പോകുന്നവർക്ക് അനുകൂലമായിരിക്കും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ധനചിലവുകൾ വർധിക്കും. കർമ്മരംഗത്ത് പലവിധ വെല്ലുവിളികൾ നിറഞ്ഞതാകും. സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾ പരീക്ഷകളിൽ വിജയിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ അത്ര നല്ല ദിവസമല്ല. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. കടബാധ്യതകൾ വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് പ്രണയിതാക്കളുടെ ഇടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. കടബാധ്യതകൾ വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിത ചിലവ് ഒഴിവാക്കുക.
Also Read:ജോലിയിലും ബിസിനസ്സിലും ലാഭം നേടാൻ പറ്റിയ സമയം; വ്യാഴത്തിൻ്റെ ചലനം മാറുന്നതിങ്ങനെ
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസങ്ങളാണ്. സന്താനങ്ങളുടെ നേട്ടത്തിൽ മാതാപിതാക്കൾ അഭിമാനിക്കും. വീട് ഭൂമി വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി നല്ല ദിവസമാണ്.. രോഗശമനം പ്രതീക്ഷിക്കാം. അച്ഛനമ്മമാരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം.സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
ധനു
ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തിക വർധനവ് പ്രതീക്ഷിക്കാം. ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ് വിപുലപ്പെടുത്താൻ സാധിക്കും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് പ്രതികൂല ദിവസമാണ്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. കുടുംബത്ത് സുഖക്കുറവ് അനുഭവപ്പെടുന്നതാണ്. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മാനസിക സംഘർഷങ്ങൾ വർധിക്കാം. ബിസിനസിൽ മികച്ച ലാഭം നേടും. വാഹനം കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
മീനം
മീനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും പ്രണയിതാക്കളുടെ ഇടയിലും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. കുടുംബജീവിതത്തിൽ ചില സ്വത്തു തർക്കങ്ങൾ ഉണ്ടായേക്കാം.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)