AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dev Diwali 2025: ദേവ് ദീപാവലി നവംബർ 4നോ? 5നോ?കൃത്യമായ തീയതി, ശുഭകരമായ സമയം, വിളക്കുകൾ തെളിയിക്കുന്നതിന്റെ പ്രാധാന്യം എന്നിവ നോക്കാം

Dev Diwali 2025 Importance: ഈ കാരണത്താൽ വാരണാസി മുഴുവൻ ആ ദിവസങ്ങളിൽ വിളക്കുകൾ കൊണ്ട് അലങ്കരിക്കും. ഇതാ നഗരത്തെ ഒട്ടാകെ സ്വർഗ്ഗം പോലെ പ്രകാശിപ്പിക്കും. ഈ ദിവസം ഗംഗാതീരത്ത് വിളക്കുകൾ കത്തിക്കുന്നത് വളരെ ശുഭകരവും പുണ്യകരവുമായാണ് കണക്കാക്കപ്പെടുന്നത്.

Dev Diwali 2025: ദേവ് ദീപാവലി നവംബർ 4നോ? 5നോ?കൃത്യമായ തീയതി, ശുഭകരമായ സമയം, വിളക്കുകൾ തെളിയിക്കുന്നതിന്റെ പ്രാധാന്യം എന്നിവ നോക്കാം
Dev Diwali 2025Image Credit source: Tv9 Network
Ashli C
Ashli C | Updated On: 16 Oct 2025 | 01:37 PM

ഹിന്ദു കലണ്ടർ പ്രകാരം എല്ലാവർഷവും കാർത്തിക മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് ദേവ് ദീപാവലി ആഘോഷിക്കുന്നത്. ഹിന്ദുമതത്തിൽ ദേവ് ദീപാവലിക്ക് മതപരവും ആത്മീയവുമായ പ്രത്യേക പ്രാധാന്യമാണുള്ളത്. ദീപാവലി കഴിഞ്ഞ് കൃത്യം 15 ദിവസങ്ങൾക്ക് ശേഷം ആഘോഷിക്കുന്ന ഒരു പുണ്യ ദിനമാണ് ഇത്. ദേവന്മാരും ദേവതകളും സ്വയം പുണ്യ നഗരമായ കാശി ( വാരണാസി) സന്ദർശിക്കുകയും ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

ഈ കാരണത്താൽ വാരണാസി മുഴുവൻ ആ ദിവസങ്ങളിൽ വിളക്കുകൾ കൊണ്ട് അലങ്കരിക്കും. ഇതാ നഗരത്തെ ഒട്ടാകെ സ്വർഗ്ഗം പോലെ പ്രകാശിപ്പിക്കും. ഈ ദിവസം ഗംഗാതീരത്ത് വിളക്കുകൾ കത്തിക്കുന്നത് വളരെ ശുഭകരവും പുണ്യകരവുമായാണ് കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ ദേവ് ദീപാവലിയെ കുറിച്ചുള്ള കൃത്യമായ തീയതി ശുഭസമയം മറ്റു വിവരങ്ങൾ എന്നിവ നമുക്ക് നോക്കാം.

എപ്പോഴാണ് ദേവ് ദീപാവലി?

ദൃക് പഞ്ചാംഗം പ്രകാരം, ഈ വർഷത്തെ കാർത്തിക മാസത്തിലെ പൂർണ്ണചന്ദ്രൻ നവംബർ 4 ന് രാവിലെ 10:36 ന് ആരംഭിച്ച് 2025 നവംബർ 5 ന് രാവിലെ 6:48 ന് അവസാനിക്കും. അതിനാൽ, ദേവദീപാവലി ഉത്സവം നവംബർ 5 നാണ് ആഘോഷിക്കുക.

ശുഭ മുഹൂർത്തം

ദേവ് ദീപാവലിയിൽ പ്രദോഷ സമയത്ത് ആരാധന നടത്തുന്നത് ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വൈകുന്നേരം 5:15 മുതൽ 7:50 വരെ പൂജ നടത്തുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും.

ദേവ് ദീപാവലിയുടെ പ്രാധാന്യം

ദേവ് ദീപാവലി ഉത്സവം രാജ്യം എമ്പാടും ആവേശത്തോടെയും ഭക്തിയോടെയുമായുമാണ് ആഘോഷിക്കുന്നത്. കൂടുതലായും കാശിയിൽ ( വാരണാസി) ആണ് ദേവ് ദീപാവലി ദിവസത്തിൽ കൂടുതൽ ആഘോഷങ്ങൾ ഉണ്ടാകുന്നത്. ഈ ദീപാവലിക്ക് പിന്നിൽ ഒരു പുരാണ കഥയുണ്ട്. അതിങ്ങനെയാണ്, ത്രിപുരാസുരൻ എന്ന അസുരൻ തന്റെ ക്രൂരതകളിലൂടെ ദേവന്മാരിലും ഋഷിമാരിലും എല്ലാ ലോകങ്ങളിലും ഭീതിപടർത്തി. അസുരന്റെ ക്രൂരതകളിൽ അസ്വസ്ഥനായ എല്ലാ ദേവന്മാരും ഒടുവിൽ ശിവനെ അഭയം പ്രാപിച്ചു.

സഹായത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ശിവൻ ത്രിപുരാസുരനെ വധിച്ചു. ശിവഭഗവാന്റെ ഈ വിജയത്തിന്റെ സ്മരണക്കായയാണ് ദേവ് ദീപാവലി ആഘോഷിക്കുന്നത്. ശിവഭഗവാന്റെ ഈ വിജയ ദിവസം കാശിയിൽ എല്ലാ ദേവന്മാരും ദേവതകളും വിളക്കുകൾ കത്തിച്ച് ആഘോഷിച്ചു എന്നാണ് പുരാണങ്ങളിൽ പറയുന്നത്. അതിനുശേഷം ഈ ദിവസം ദേവ് ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം എല്ലാവർഷവും തുടർന്നും. ഈ ദിവസത്തെ ത്രിപുരോത്സവ് അല്ലെങ്കിൽ ത്രിപുരാരി പൂർണിമ എന്നും അറിയപ്പെടുന്നു.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

 

Follow Us