AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Holi 2026: ഹോളിയോടെ ജീവിതം കളറാകുന്ന 4 രാശികൾ! 5 രാജയോ​ഗങ്ങൾ രൂപപ്പെടുന്നു

Holi 2026: 12 രാശി ചിഹ്നങ്ങളിലും ഉള്ള ആളുകളിൽ വലിയ സ്വാധീനമാണ് ചെലത്തുന്നത്. അത്തരത്തിൽ ഹോളി ആഘോഷത്തിന് ഇനി അധികം ദിവസങ്ങളില്ല. ഈ വർഷത്തെ ഹോളി...

Holi 2026: ഹോളിയോടെ ജീവിതം കളറാകുന്ന 4 രാശികൾ! 5 രാജയോ​ഗങ്ങൾ രൂപപ്പെടുന്നു
HoliImage Credit source: Tv9 Network
Ashli C
Ashli C | Updated On: 24 Feb 2026 | 10:36 AM

ജ്യോതിഷത്തിൽ പ്രത്യേക ദിവസങ്ങളിൽ അപൂർവമായ രാജയോഗങ്ങൾ രൂപപ്പെടുന്നത് സാധാരണമാണ്. വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും സമയത്ത് ഗ്രഹങ്ങൾ സംയോജിക്കുകയും നിരവധി ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് 12 രാശി ചിഹ്നങ്ങളിലും ഉള്ള ആളുകളിൽ വലിയ സ്വാധീനമാണ് ചെലത്തുന്നത്. അത്തരത്തിൽ ഹോളി ആഘോഷത്തിന് ഇനി അധികം ദിവസങ്ങളില്ല. ഈ വർഷത്തെ ഹോളി മാർച്ച് നാലിലാണ്. ജ്യോതിഷപരമായ കണക്ക് കൂട്ടലുകൾ പ്രകാരം ഈ വർഷത്തെ ഹോളി വളരെ വിശേഷപ്പെട്ടത് ആയാണ് കണക്കാക്കുന്നത്.

കാരണം ഹോളി ദിനത്തിൽ നാല് ഗ്രഹങ്ങൾ കുംഭ രാശിയിൽ സംഗമിക്കുകയും മാളവ്യ ഉൾപ്പെടെ നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇത് പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊയ്യാൻ കഴിയും. ഹോളി ദിവസം ഏതൊക്കെ രാജയോഗങ്ങൾ ഉണ്ടാകുമെന്നും ഈ നാല് രാശിക്കാർ ഏതൊക്കെയാണെന്നും നമുക്ക് നോക്കാം.

രാജയോഗങ്ങൾ

കുംഭ രാശിയിൽ സൂര്യനും ബുധനും സംക്രമിക്കുന്നത് ബുധാദിത്യ രാജയോഗത്തിനും, ചൊവ്വയും സൂര്യനും ചേരുന്നത് മംഗളാദിത്യ രാജയോഗത്തിനും കാരണമാകും. കൂടാതെ കുംഭം രാശിയിൽ സൂര്യൻ ബുധൻ ചൊവ്വ രാഹു എന്നിവരുടെ സാന്നിധ്യം ചതുർഗ്രഹ യോഗം രൂപപ്പെടുന്നതിന് കാരണമാകും. ഹോളിക്ക് മുന്നോടിയായി മാർച്ച് രണ്ടിന് ശുക്രൻ മീന രാശിയിൽ സംക്രമിക്കും. ശുക്രൻ അതിന്റെ ഉയർന്ന രാശിയായ മീനത്തിൽ ആയിരിക്കുമ്പോൾ, മാളവ്യ രാജയോഗം രൂപം കൊള്ളുന്നു. ഹോളി ദിനത്തിൽ ഈ യോഗം സജീവമായിരിക്കും, 2026 മാർച്ച് 26 വരെ നീണ്ടുനിൽക്കും.

നേട്ടം കൊയ്യുന്ന രാശികൾ

ഇടവം: ഇടവത്തെ ഭരിക്കുന്നത് ശുക്രനാണ്. അതിനാൽ ഹോളി രൂപപ്പെടുന്ന രാജയോഗങ്ങൾ ഈ രാശിക്കാർക്ക് സാമ്പത്തികമായും കരിയറിലും പുരോഗതിക്കും നേട്ടങ്ങൾക്കും കാരണമാകും.

മിഥുനം: മിഥുനം രാശിക്കാർക്ക് ബുദ്ധാദിത്യ രാജയോഗം ഗുണകരമാകും. ഈ കലയളവിൽ നിങ്ങളുടെ ബുദ്ധിശക്തിയും കഴിവുകളും വർദ്ധിക്കുകയും നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുത്ത ജീവിതത്തിൽ വിജയം നേടുകയും ചെയ്യാൻ സാധ്യത.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ അന്തസ്സും അഭിമാനവും വർദ്ധിക്കും. സമൂഹത്തിൽ ബഹുമാനിക്കപ്പെടും.നേതൃത്വപരമായ കഴിവുകൾ മെച്ചപ്പെട്ടേക്കാം. വളരെക്കാലമായി സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുന്നവർക്ക് അത് ലഭിച്ചേക്കാം.

തുലാം: തുലാം രാശിയുടെ അധിപൻ ശുക്രനാണ്, ഈ സമയം ഈ വ്യക്തികൾക്ക് നല്ല സമയങ്ങളുടെ തുടക്കമായേക്കാം. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമായേക്കാം, വിജയത്തിലേക്കുള്ള വഴി നിങ്ങൾ കണ്ടെത്തിയേക്കാം.

(നിരാകരണം: ഈ വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ജ്യോതിഷ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)