AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: വീട്ടിൽ സമാധാനം നിലനിൽക്കും, അനുകൂല സ്ഥലം മാറ്റമുണ്ടാകും; ഇന്നത്തെ രാശിഫലം അറിയാം

Horoscope Malayalam Today July 13th: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും, അനുകൂലമാണോ അല്ലയോ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

Today’s Horoscope: വീട്ടിൽ സമാധാനം നിലനിൽക്കും, അനുകൂല സ്ഥലം മാറ്റമുണ്ടാകും; ഇന്നത്തെ രാശിഫലം അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 13 Jul 2025 06:03 AM

ഇന്ന് ജൂലൈ 13, ഞായറാഴ്ച. ഓരോരുത്തരുടെയും രാശി അനുസരിച്ച് അതാത് ദിവസത്തെ ഫലവും വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ദിവസം എങ്ങനെ എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. ഇന്ന് ചില രാശിക്കാർക്ക് അനുകൂലമായിരിക്കും ചിലർക്ക് പ്രതികൂലമായിരിക്കും. ഇതേ സ്ഥിതി തന്നെ അടുത്ത ദിവസങ്ങളിലും തുടരണമെന്നില്ല. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും, അനുകൂലമാണോ അല്ലയോ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് ദൂരയാത്രകൾ ചെയ്യേണ്ടതായി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമൂഹികരംഗത്ത് ശോഭിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ബന്ധുവിന്റെ സഹായം ലഭിക്കും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പ്രതീക്ഷിച്ചിരുന്ന പണം വന്നു ചേരും. ആരോഗ്യം തൃപ്തികരം. ഏറെ നാളായി ആഗ്രഹിച്ചിരുന്ന കാര്യം നടക്കും. അടുത്തിടെയായി അലട്ടിക്കൊണ്ടിരുന്ന ദുരിതങ്ങൾ അവസാനിക്കും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് ജോലിയിൽ ഉയർന്ന ചുമതലകൾ ലഭിക്കും. അനുകൂല സ്ഥലം മാറ്റം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. കുടുംബ ജീവിതം സന്തോഷകരമാകും. വരുമാനം വർധിക്കും.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് വീട്ടിൽ സമാധാനം നിലനിൽക്കും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭമുണ്ടാകും. വീട് പണി പുരോഗമിക്കും. വ്യാപാരത്തിൽ നേട്ടം പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാനാകും. പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. പുതിയ വാഹനം വാങ്ങാൻ യോഗം. വരുമാനം വർദ്ധിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർക്ക് ഇന്ന് കർമ്മരംഗത്ത് അനുകൂലമായ മാറ്റം ഉണ്ടാകും. അനുകൂലമായ ചില കാര്യങ്ങൾ ജീവിതത്തിൽ നടക്കും. യുവാക്കളുടെ വിവാഹം നിശ്ചയിക്കും. വിദേശത്ത് നിന്ന് സന്തോഷ വാർത്ത കേൾക്കാൻ ഇടവരും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. സന്താനയോഗം ഉള്ള സമയമാണ്. വരുമാനം മെച്ചപ്പെടും. സാഹിത്യ രംഗത്ത് ശോഭിക്കും. സ്വയം അഭിമാനം തോന്നുന്ന കാര്യങ്ങൾ ചെയ്യും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ദാമ്പത്യ ജീവിതം ഊഷ്മളമാകും. ഔദ്യോഗിക യാത്ര വേണ്ടി വരും. ജോലിയിൽ സ്ഥലം മാറ്റം ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഭൂമി വാങ്ങാൻ സാധ്യത. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർ ഇന്ന് അനാവശ്യമായ പിടിവാശികൾ ഒഴിവാക്കുക. വിദേശ യാത്ര ചെയ്യും. ജോലിയിൽ ഉയർച്ചയുണ്ടാകും. ശത്രുശല്യം ഒഴിയും. വീട് നിർമാണം ആരംഭിക്കും. ആരോഗ്യം മെച്ചപ്പെടും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഏറെ കാലമായി പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം സഫലമാകും. ദൈവാധീനമുള്ള സമയമാണ്.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പരീക്ഷയിൽ വിജയിക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. സുഹൃത്തുക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. ആരോഗ്യം തൃപ്തികരമാണ്.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് വരുമാനം വർദ്ധിക്കും. ദൂരെ യാത്രകൾ ഒഴിവാക്കുക. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)