Horoscope Today: തുലാം രാശിക്കാർ ദേഷ്യം നിയന്ത്രിക്കുക, ഇവർ സംയമനം പാലിക്കാൻ ശ്രദ്ധിക്കുക: ഇന്നത്തെ രാശിഫലം
Horoscope Today November 27: എല്ലാ കാര്യത്തിലും സംയമനം പാലിക്കാൻ ശ്രദ്ധിക്കുക. ചില നക്ഷത്രക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് വെല്ലുവിളികളും നഷ്ടങ്ങളുമാണ്. നോക്കാം ഇന്നത്തെ രാശിഫലം വിശദമായി.
ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് എല്ല കാര്യത്തിലും വിജയം നേടും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയിക്കും. ബിസിനസിൽ ലാഭം നേടും. എന്നാൽ ചില രാശിക്കാർക്ക് ദേഷ്യം നിയന്ത്രിക്കുക, എല്ലാ കാര്യത്തിലും സംയമനം പാലിക്കാൻ ശ്രദ്ധിക്കുക. ചില നക്ഷത്രക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് വെല്ലുവിളികളും നഷ്ടങ്ങളുമാണ്. നോക്കാം ഇന്നത്തെ രാശിഫലം വിശദമായി.
മേടം
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. എല്ലാ കാര്യത്തിലും വിജയം നേടും. തൊഴിൽ രംഗത്ത് നല്ല അവസരം ലഭിക്കും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം നേടും. ജോലികളിലെ അശ്രദ്ധ ഒഴിവാക്കുക. ജോലിയിൽ സൗമ്യമായി പെരുമാറിയാൽ കാര്യങ്ങൾ എളുപ്പത്തിൽ നടക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് നല്ല ദിവസമായിരിക്കും. വിദ്യാർത്ഥികൾക്ക് കല-കായിക രംഗത്ത് ശോഭിക്കും. പങ്കാളിയുമായി ദൂരെ യാത്ര പോകുന്നത് നല്ലതാണ്.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യങ്ങളിൽ അത്ര ഗുണകരമല്ല. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴികൾ തെളിയും,. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി അനുകൂലമായിരിക്കും. ബിസിനസിൽ ലാഭം നേടാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇന്നത്തെ ദിവസം ആർക്കും കടം നൽകാതിരിക്കുക.
കന്നി
കന്നി രാശിക്കാർക്ക് ജോലികളിലെ അശ്രദ്ധ കാരണം വിഷമം ഉണ്ടാകാം. സൗമ്യമായി പെരുമാറിയാൽ കാര്യങ്ങൾ എളുപ്പത്തിൽ നടക്കും. സർക്കാർ ജോലി ചെയ്യുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നങ്ങളിൽ അകപ്പെടാം.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യ കാര്യത്തിൽ പുരോഗതിയുണ്ടാകും. ജോലി ചെയ്യുന്നവർ മേലുദ്യോഗസ്ഥരുമായി വാക്കുതർക്കത്തിനു ഇടവരും.ദേഷ്യം നിയന്ത്രിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ അശുഭകരമായ വാർത്തകൾ കാരണം ടെൻഷൻ ഉണ്ടാകാം.
ധനു
ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ ശത്രുക്കൾ ഉണ്ടാകും. ഇത് മുൻകൂട്ടി കണ്ട് മുന്നോട്ട് പോകുക. വൈകുന്നേരം കൂട്ടുകാർക്കും കുടുംബത്തിനൊപ്പം പുറത്ത് പോകാൻ ഇടയുണ്ട്.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. മത്സരപരീക്ഷകളിൽ പരാജയം നേരിടം. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യും. കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ഓർത്ത് വ്യാകുലപ്പെടും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പ്രണയബന്ധങ്ങളിൽ മധുരം നിലനിൽക്കും. വീട്ടിലെ മുതിർന്നവരുടെ സഹായത്തോടെ പുതിയ ബിസിനസ് ആരംഭിക്കും. വൈകുന്നേരം അപ്രതീക്ഷിത ലാഭത്തിന് സാധ്യതയുണ്ട്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)