AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shani Margi 2025: 2026 ഇവരെ കാത്തിരിക്കുന്നത് കഠിനമായ പരീക്ഷണങ്ങൾ! ശനി മീന രാശിയിലേക്ക് പ്രവേശിക്കുന്നത് 5 രാശിക്കാർക്ക് ദോഷം

Shani Margi 2025:സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുടുംബ ജീവിതത്തിൽ തർക്കങ്ങൾ വർദ്ധിച്ചുവരുന്ന ചെലവുകൾ എന്നിവ കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടാൻ സാധ്യത. പൊതുവിൽ മാനസികാവസ്ഥയിൽ...

Shani Margi 2025: 2026 ഇവരെ കാത്തിരിക്കുന്നത് കഠിനമായ പരീക്ഷണങ്ങൾ! ശനി മീന രാശിയിലേക്ക് പ്രവേശിക്കുന്നത് 5 രാശിക്കാർക്ക് ദോഷം
Shani MargiImage Credit source: Tv9 Network
ashli
Ashli C | Published: 26 Nov 2025 22:00 PM

നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. അതിനാൽ തന്നെ ശനിയുടെ ചലനം വിവിധ രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമാവുക. അത്തരത്തിൽ ഈ വർഷം മീന രാശിയിലേക്ക് ശനി നേരിട്ട് മാറുവാൻ പോകുന്നു. നവംബർ 28 മുതൽ ശനി മീനരാശിയിലേക്കുള്ള അതിന്റെ നേരിട്ടുള്ള ചലനം ആരംഭിക്കും.

2026 ഓടെ പിന്നോട്ടേക്ക് സംക്രമിക്കും. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വ്യത്യസ്തമായ സ്വാധീനമാണ് ഉണ്ടാക്കുക. പ്രധാനമായും ചില രാശിക്കാർക്ക് പുതിയ വർഷത്തിൽ കഠിനമായ പരീക്ഷണങ്ങൾ നേരിടേണ്ടതായി വരും. ഇവരുടെ കരിയറിലും കുടുംബത്തിലും ശനികന്നമായ സമ്മർദ്ദങ്ങൾ ഉണ്ടാക്കും. അത്തരത്തിൽ പുതിയ വർഷത്തിൽ ശനി ഏതൊക്കെ രാശിയാണ് ബുദ്ധിമുട്ടിക്കുകയും നമുക്ക് നോക്കാം.

ചിങ്ങം : മീനം രാശിയിലേക്കുള്ള ശനിയുടെ സഞ്ചാരം ചിങ്ങം രാശിക്കാർക്ക് പുതിയ വർഷത്തിൽ ചില പരീക്ഷണങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. പ്രധാനമായും ചെലവുകൾ വർദ്ധിക്കും സാമ്പത്തിക കാര്യങ്ങളിൽ നിങ്ങളുടെ വരുമാന സ്രോതസ്സുകൾ പരിമിതമായിരിക്കും. മനസ്സിന് അസ്വസ്ഥത ഉണ്ടാകാൻ സാധ്യത. കുടുംബ ജീവിതത്തിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കും. ആരോഗ്യ കാര്യത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.

ALSO READ:2025 അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ രാശിപ്രകാരമുള്ള ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക

ധനു: ധനുരാശിക്കാർക്ക് 2026 ശനിയുടെ സ്വാധീനം കാരണം ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. പ്രധാനമായും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുടുംബ ജീവിതത്തിൽ തർക്കങ്ങൾ വർദ്ധിച്ചുവരുന്ന ചെലവുകൾ എന്നിവ കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടാൻ സാധ്യത. പൊതുവിൽ മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകും. ശാരീരിക അസ്വസ്ഥതകൾ കൊണ്ടും ബുദ്ധിമുട്ടുണ്ടായേക്കാം.

കുംഭം : ശനിയുടെ ഈ നീക്കം കുംഭം രാശിക്കാരുടെ ജീവിതത്തിൽ പല മാറ്റങ്ങൾക്കും കാരണമായേക്കാം. കുടുംബത്തിലും പ്രൊഫഷണൽ ജീവിതത്തിലും കന്യമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. നിങ്ങളുടെ കാലിന് പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. എങ്കിലും ശനിയുടെ അനുഗ്രഹം നേടാനും പ്രശ്നങ്ങൾ തരണം ചെയ്യാനും സാധിക്കും. വരുമാനസ്രോതസ്സുകൾ വർധിക്കാൻ സാധ്യത.

മീനം: മീനം രാശിക്കാർക്ക് ഗാർഹികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ചെലവുകൾ വർധിക്കാൻ സാധ്യത. സാമ്പത്തിക സ്ഥിതി മോശമാകും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)