5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ? സമ്പൂർണ രാശിഫലം ഇതാ

Horoscope Today 4th February: പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ ദിവസ ഫലം എന്തെന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

Today Horoscope: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ? സമ്പൂർണ രാശിഫലം ഇതാ
Representational ImageImage Credit source: Freepik
nandha-das
Nandha Das | Published: 04 Feb 2025 06:19 AM

ഇന്ന് ഫെബ്രുവരി 4, ചൊവ്വാഴ്ച. ഓരോരുത്തരുടെയും അതാത് ദിവസം ഫലങ്ങൾ അവരവരുടെ രാശി അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. ചില രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. എന്നാൽ മറ്റു ചില കൂട്ടുകാർക്ക് ധനതടസം, അഭിമാനക്ഷതം, അലച്ചിൽ തുടങ്ങിയവ ഉണ്ടായേക്കാം. പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ ദിവസ ഫലം എന്തെന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

മേടം രാശിക്കാർ ഇന്ന് പൊതുവെ നല്ല സമയമാണ്. ഏറെ നാളത്തെ ആഗ്രഹം ഇന്ന് സാധിച്ചേക്കും. തൊഴിൽ രംഗത്ത് അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ആരോഗ്യം തൃപ്തികരം ആയിരിക്കും. അംഗീകാരം ലഭിക്കും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് അത്ര നല്ല സമയമല്ല. അനാവശ്യ അലച്ചിൽ, ചിലവ് എന്നിവയ്ക്ക് സാധ്യത. പല കാര്യങ്ങളിലും പരാജയം നേരിട്ടേക്കാം. ധന വരവ് കുറയാം. ശരീരക്ഷതം ഏൽക്കാൻ സാധ്യത. വാക്കുതർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യത.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല അനുകൂല സമയമാണ്. ഉന്നതരിൽ നിന്നും അംഗീകാരം പ്രതീക്ഷിക്കാം. തൊഴിൽ അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കാം. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തിയാക്കും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് ശത്രു ശല്യം കുറയും. പല കാര്യങ്ങളിലും വിജയം ഉണ്ടാകും. അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ ഉണ്ടായേക്കാം. ആഗ്രഹങ്ങൾ സാധിക്കും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കില്ല. അപകടഭീതി ഉള്ളതിനാൽ ജാഗ്രത വേണം. അഭിമാനക്ഷതം ഏൽക്കാം. കൂടിക്കാഴ്ചകൾ പരാജപ്പെട്ടേക്കാം. സാമ്പത്തിക നില മോശമാകും. മനഃപ്രയാസം ഉണ്ടായേക്കാം.

ALSO READ: ഈ നാല് രാശിക്കാർക്ക് ഫെബ്രുവരിയിൽ സാമ്പത്തിക നഷ്ടം ഉറപ്പ്; കാരണം ഇതാണ്

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർക്ക് ഇന്ന് അലച്ചിൽ ചെലവ്‌ എന്നിവയ്ക്ക് സാധ്യത. അഭിമാനക്ഷതം ഏൽക്കാം. അപകടഭീതി ഉള്ളതിനാൽ ജാഗ്രത പാലിക്കുക. ചില കാര്യങ്ങളിൽ മനഃപ്രയാസം ഉണ്ടായേക്കാം. പല തടസ്സങ്ങളും നേരിട്ടേക്കും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് നല്ല സമയമാണ്. കാര്യവിജയം, ഉത്സാഹം എന്നിവ കാണുന്നു. അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരം. സാമ്പത്തിക നില മെച്ചപ്പെടും. കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഇഷ്ടഭക്ഷണ സമൃതി കാണുന്നു. ശത്രു ശല്യം ശ്രമിക്കും. കാര്യവിജയം ഉണ്ടാകും. ബന്ധുസമാഗത്തിന് അവസരം ഉണ്ടാകും. ഏറെ നാളായുള്ള ആഗ്രഹം സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ധനു രാശിക്കാർ ഇന്ന് ധന തടസ്സം കാണുന്നു. ചില കാര്യങ്ങളിൽ പരാജയം നേരിടാം. ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കണം. ചെലവ് അധികാമായേക്കും. അനാവശ്യം അലച്ചിലിന് സാധ്യത.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് ശരീരക്ഷതം ഏൽക്കാൻ സാധ്യത. ശരീര സുഖക്കുറവ് അനുഭവപ്പെട്ടേക്കും. കാര്യതടസ്സം, ശത്രുശല്യം എന്നിവ കാണുന്നു. വേദനജനകമായ വാർത്തകൾ കേൾക്കാൻ ഇടവരും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കുംഭം രാശിക്കാർ ഇന്ന് കാര്യവിജയം കാണുന്നു. വ്യാപാരത്തിൽ ലാഭം ഉണ്ടാകും. തൊഴിലിൽ സ്ഥാനക്കയറ്റം ലഭിക്കാം. യാത്രകൾ ഫലവത്താകും. മത്സരങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യം തൃപ്തികരം ആയിരിക്കും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് അനുകൂലം സമയം ആയിരിക്കില്ല. സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം എന്നിവ കാണുന്നു. ശരീര സുഖക്കുറവ് ഉണ്ടായേക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)