AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: ഇന്ന് അപകടഭീതി, അഭിമാനക്ഷതം എന്നിവ കാണുന്നു; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ

Horoscope Today 4th March 2025: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

Today’s Horoscope: ഇന്ന് അപകടഭീതി, അഭിമാനക്ഷതം എന്നിവ കാണുന്നു; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ
പ്രതീകാത്മക ചിത്രം Image Credit source: Freepik
Nandha Das
Nandha Das | Published: 04 Mar 2025 | 06:11 AM

ഇന്ന് മാർച്ച്‌ 4, ചൊവ്വാഴ്ച. പലരും ദിവസം ആരംഭിക്കുന്നത് രാശിഫലം വായിച്ചുകൊണ്ടാണ്. ഓരോ ദിവസവും എന്തെല്ലാം പ്രതീക്ഷിക്കാം എന്നതിന്റെ ഒരു സൂചന ഇതിലൂടെ ലഭിക്കുന്നു. രാശി അനുസരിച്ചു ഓരോരുത്തരുടെയും ദിവസഫലത്തിൽ മാറ്റം ഉണ്ടാകും. അതിനാൽ ഇന്ന് നിങ്ങൾക്ക് എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല സമയമാണ്. അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. കാര്യവിജയം കാണുന്നു. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പഠനത്തിൽ മികവ് തെളിയിക്കും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, നഷ്ടം എന്നിവ കാണുന്നു. ധനതടസ്സം നേരിടാം. കലഹത്തിൽ ഏർപ്പെടാൻ സാധ്യത. യാത്രാതടസ്സം ഉണ്ടാകാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർ ഇന്ന് അവിചാരിതമായ പല നേട്ടങ്ങളും കൈവരിക്കും. ധനവരവ് കൂടും. ശത്രുക്ഷയം ഉണ്ടാകും. ഇഷ്ടഭക്ഷണ സമൃതി കാണുന്നു. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് സന്തോഷം, സമാധാനം എന്നിവ കാണുന്നു. ഭൂമി വിൽക്കാൻ പദ്ധതിയിടുന്നവർക്ക് അത് നടക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യ സമയമാണ് ഇപ്പോൾ. ബന്ധുസമാഗമത്തിന് യോഗം.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് പണമിടപാടിൽ നഷ്ടം വരാം. പുതിയ ബിസിനസ് ആരംഭിക്കാൻ അനുയോജ്യ സമയമല്ല. ശരീര സുഖക്കുറവ് അനുഭവപ്പെടാം. ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവയും കാണുന്നു.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് ആരോഗ്യം ശ്രദ്ധിക്കണം. അപകടഭീതി കാണുന്നു. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. അലസത വർദ്ധിക്കാം. യാത്രതടസ്സം ഉണ്ടാകും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർക്ക്ഇന്ന് പ്രവർത്തന രംഗത്ത് ആത്മവിശ്വാസം വർധിക്കും.
അവിചാരിതമായ പല നേട്ടങ്ങളും കൈവരിക്കും. പല തടസ്സങ്ങളും മാറിക്കിട്ടും. ആരോഗ്യം തൃപ്തികരം.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. കാര്യവിജയം കാണുന്നു. സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. തൊഴിൽ രംഗത്ത് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. വേണ്ടപ്പെട്ടവരിൽ നിന്ന് അകലാം. അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടും. മനഃപ്രയാസം ഉണ്ടാകും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർ ഇന്ന് കാര്യതടസ്സം നേരിടാം. പുതിയ കരാറുകൾ ഒപ്പു വയ്ക്കുന്നവർ ശ്രദ്ധയോടെ വേണം. അപകടഭീതി ഉള്ളതിനാൽ ജാഗ്രത പാലിക്കുക. ഇരുചക്ര വാഹങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് പല നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക നിലയിൽ പുരോഗതിയുണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർ വിജയം കാണും. ആരോഗ്യം തൃപ്തികരം. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകാം.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർ ഇന്ന് അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടും. മനഃപ്രയാസം ഉണ്ടാകും. അപകടഭീതി കാണുന്നു. പല കാര്യങ്ങളിലും തടസ്സം വന്നു ചേരാം. അഭിമാനക്ഷതം ഏൽക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us