AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: മേടം രാശിക്കാർക്ക് അഭിമാനക്ഷതം, നേട്ടങ്ങൾ ഇവർക്ക്; ഇന്നത്തെ നക്ഷത്രഫലം

Horoscope Today, October 16 2025: ഇന്ന് വ്യത്യസ്ത ഫലങ്ങളാണ് കാത്തിരിക്കുന്നത്. ചിലർക്ക് നല്ലത് മാത്രം സംഭവിക്കുമ്പോൾ മറ്റ് ചിലർക്ക് നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇന്നത്തെ ദിവസം എങ്ങനെയാകും എന്നറിയാൻ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം...

Today’s Horoscope: മേടം രാശിക്കാർക്ക് അഭിമാനക്ഷതം, നേട്ടങ്ങൾ ഇവർക്ക്; ഇന്നത്തെ നക്ഷത്രഫലം
Horoscope TodayImage Credit source: Getty Images
nithya
Nithya Vinu | Published: 16 Oct 2025 06:37 AM

ഇന്ന് ഒക്ടോബർ 16 വ്യാഴാഴ്ച, ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. എന്നാൽ ഓരോരുത്തർക്കും ഇന്ന് വ്യത്യസ്ത ഫലങ്ങളാണ് കാത്തിരിക്കുന്നത്. ചിലർക്ക് നല്ലത് മാത്രം സംഭവിക്കുമ്പോൾ മറ്റ് ചിലർക്ക് നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇന്നത്തെ ദിവസം എങ്ങനെയാകും എന്നറിയാൻ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം…

മേടം
മേടം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷസമ്മിശ്രമാണ് ഫലം. കാരണം കടബാധ്യതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, കടം വാങ്ങാതിരിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് കാര്യതടസം, ശത്രുശല്യം എന്നിവ നേരിടേണ്ടി വന്നേക്കാം, ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അഭിമാനക്ഷതം, അപകടഭീതി എന്നിവ കാണുന്നു.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് കാര്യതടസം, അലച്ചിൽ, ശാരീരിക പ്രയാസങ്ങൾ തുടങ്ങിയവ നേരിടേണ്ടി വന്നേക്കും. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കർക്കടകം
ക‍ർക്കടകം രാശിക്കാർക്ക് ഇന്ന് അം​ഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക ലാഭം കാണുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രതികൂലമായ ദിവസമാണ്. കാര്യതടസം, കുടുംബത്തിൽ കലഹം, മാനസിക സംഘർഷങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് സാധ്യത.

കന്നി
കന്നി രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, സാമ്പത്തിക നേട്ടങ്ങൾ, യാത്രാവിജയം എന്നിവയ്ക്ക് സാധ്യത. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലം.

തുലാം
ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും. കാര്യവിജയം, മത്സര വിജയം, അം​ഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. തൊഴിലന്വേഷണങ്ങൾ വിജയിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ചില തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, കലഹം എന്നിവ കാണുന്നു. ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യതടസം, അഭിമാനക്ഷതം, അപകടഭീതി എന്നിവ കാണുന്നു. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത.

മകരം
മകരം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, മെച്ചപ്പെട്ട ആരോ​ഗ്യസ്ഥിതി, അം​ഗീകാരം എന്നിവ കാണുന്നു.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം, അം​ഗീകാരം, ധനയോ​ഗം, നേട്ടങ്ങൾ എന്നിവ ഉണ്ടായേക്കാം.

മീനം
മീനം രാശിക്കാർക്ക് ഇന്ന് കാര്യതടസം, മാനസിക സംഘർ‌ഷങ്ങൾ എന്നിവ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാം.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)