Today’s Horoscope: നിങ്ങൾക്ക് ഇന്ന് അനുകൂല ദിവസമാണോ അല്ലയോ? അറിയാം സമ്പൂർണ രാശിഫലം
Horoscope today February 25, 2025: ചില രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായും, ആരോഗ്യപരമായും അനുകൂല സമയമായിരിക്കും. മറ്റു ചിലർക്ക് ഫലം അനുകൂലമായിരിക്കില്ല. ഓരോ രാശിക്കാരുടെയും ഇന്നത്തെ ദിവസഫലം എങ്ങനെയെന്ന് നോക്കാം.
ഇന്ന് ഫെബ്രുവരി 25, ചൊവ്വാഴ്ച. രാശി അനുസരിച്ചു ഓരോരുത്തരുടെയും ദിവസഫലം വ്യത്യാസപ്പെട്ടിരിക്കും. ചില രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായും, ആരോഗ്യപരമായും അനുകൂല സമയമായിരിക്കും. മറ്റു ചിലർക്ക് ഫലം അനുകൂലമായിരിക്കില്ല. ഓരോ ദിവസവും ഇത് മാറിമാറിയുന്നു. അതിനാൽ, ഇന്ന് നിങ്ങൾക്ക് അനുകൂല ദിവസമാണോ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം കാണുന്നു. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഏറെ നാളായുള്ള ആഗ്രഹം സാധിച്ചേക്കാം. ആരോഗ്യം മെച്ചപ്പെടും.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് ഉദരവൈഷമ്യം, നഷ്ടം എന്നിവ കാണുന്നു. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. യാത്രാതടസ്സം നേരിട്ടേക്കാം. ആരോഗ്യനില വഷളായേക്കാം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം തെളിയാം. മേലാധികാരികളിൽ നിന്ന് പ്രശംസ ഏറ്റുവാങ്ങിയേക്കും.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂല സമയമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യ സമയമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടും. ബന്ധുക്കളുമായി ഒത്തുകൂടാൻ അവസരം ലഭിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് ജോലിയിൽ അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. പുതിയ ജോലിയിൽ പ്രവേശിക്കും. കാര്യവിജയം, മത്സരവിജയം എന്നിവയും കാണുന്നു. വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത കേൾക്കാനിടവരും.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കില്ല. കാര്യപരാജയം, ശരീരസുഖക്കുറവ് എന്നിവ കാണുന്നു. കാര്യതടസം നേരിടും. ധനവരവ് കുറയും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർ ഇന്ന് അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടാൻ സാധ്യത. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. സാധനങ്ങൾ നഷ്ടപ്പെട്ടേക്കും. തടസ്സങ്ങൾ വന്നുചേരാൻ സാധ്യത.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. ഇഷ്ടഭക്ഷണസമൃതി ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരം. ഉല്ലാസ യാത്രയിൽ പങ്കെടുക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർ ഇന്ന് ഉത്സാഹം, പ്രവർത്തന വിജയം എന്നിവ കാണുന്നു. കലാരംഗത്ത് ശോഭിക്കും. പുതിയ സുഹൃത്ത് ബന്ധങ്ങൾ ഗുണം ചെയ്യും. ചില പ്രതീക്ഷകൾ തെറ്റാം.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർക്ക് ഇന്ന് നിയമവിജയം, കാര്യവിജയം എന്നിവ കാണുന്നു. വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും കുടുംബ ജീവിതം ഊഷ്മളം ആയിരിക്കും. ബന്ധുസമാഗമത്തിന് അവസരം ലഭിക്കും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവ്, അലച്ചിൽ എന്നിവ കാണുന്നു. മേലാധികാരികളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശരീര സുഖക്കുറവ് അനുഭവപ്പെടാം. വരുമാനം കുറയും.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർ ഇന്ന് ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. ഉത്സാഹം, സന്തോഷം എന്നിവ കാണുന്നു. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. അംഗീകാരം ലഭിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)