Today’s Horoscope: ശിവരാത്രി ദിനത്തിൽ ഈ രാശിക്കാർക്ക് ബമ്പറടിക്കുന്ന നേട്ടങ്ങള്‍, ആഗ്രഹങ്ങൾ സഫലമായേക്കാം! നോക്കാം ഇന്നത്തെ രാശിഫലം
ഈ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത് ബമ്പറടിക്കുന്ന നേട്ടങ്ങളാണ്. ഇവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കും. മറ്റ് ചില രാശിക്കാർക്ക് ഇന്ന് ആഗ്രഹങ്ങൾ സഫലമായേക്കാം. നോക്കാം ഇന്നത്തെ വിശദമായ രാശിഫലം.

Representational Image
ഫെബ്രുവരി 26, ഇന്ന് മഹാശിവരാത്രി. ഈ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത് ബമ്പറടിക്കുന്ന നേട്ടങ്ങളാണ്. ഇവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കും. മറ്റ് ചില രാശിക്കാർക്ക് ഇന്ന് ആഗ്രഹങ്ങൾ സഫലമായേക്കാം. വിദേശത്തേക്ക് പോകാൻ നിൽക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ വന്ന് ചേരും. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇന്നത്തെ ദിവസം പരീക്ഷണത്തിന്റെ ദിവസമാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് നഷ്ടങ്ങൾ സംഭവിച്ചേക്കാം. വിവാഹകാര്യത്തിൽ ചില തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. നോക്കാം ഇന്നത്തെ വിശദമായ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ഇവർക്ക് ജോലിയിൽ സ്ഥാനകയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ അമിതമായ പണം ചിലവഴിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുക. വിവാഹകാര്യത്തിൽ ഇന്ന് അനുകൂല അവസരങ്ങൾ വന്ന് ചേരും. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധിക്കണം. പങ്കാളിയുമായി സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഈ രാശിക്കാരെ കാത്തിരിക്കുന്നത് മികച്ച നേട്ടങ്ങളാണ്, സർക്കാർ ജോലിയുള്ളവർക്ക് ശബള വർദ്ധനവും സ്ഥാനകയറ്റവും ലഭിക്കാൻ സാധ്യതയുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും. . ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ കാര്യങ്ങളും പഠിച്ച് മുന്നോട്ട് പോകുക.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര അനുകൂലമായിരിക്കില്ല. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധിക്കുക. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ തടസ്സങ്ങൾ സംഭവിക്കാം. ഇത് നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ടിന് കാരണമായേക്കാം. ജോലി കാര്യത്തിൽ ശത്രുക്കളെ സൂക്ഷിക്കുക. പണം കടം നൽകാത്തിരിക്കാൻ ഇന്നത്തെ ദിവസം ശ്രമിക്കുന്നത് നല്ലതാണ്.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കും.വിദേശത്തേക്ക് പോകാൻ നിൽക്കുന്നവർക്ക് അനുകൂല അവസരങ്ങൾ വന്ന് ചേരും. കുറെ നാളായി ജോലിക്ക് ശ്രമിക്കുന്നവർക്ക് ശുഭകരമായ വാർത്തകൾ കേൾക്കാൻ ഇടവരും. ഉറ്റ സുഹൃത്തുക്കളുടെ സഹായത്തോടെ കുറെ നാളായി മുടങ്ങി കിടന്ന പ്രവർത്തി ചെയ്ത് തീർക്കും. സാമ്പത്തികസ്ഥികി മെച്ചപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് ഭാഗ്യം നിറഞ്ഞ ദിവസമാകും. സഹോദരങ്ങൾ തമ്മിൽ കുറെ നാളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ബിസിനസ്സ് ആരംഭിക്കുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക. മക്കളുടെ പഠന നേട്ടത്തിൽ അഭിമാനിക്കും. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധിക്കുക.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് ഇന്ന് അത്ര അനുകൂലമല്ല. കോപം നിയന്ത്രിച്ച് മുന്നോട്ട് പോകുക. കുടുംബത്തിൽ ചില ശുഭകരമായ കാര്യങ്ങൾ സംഭവിക്കാം. സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. വിദേശത്തേക്ക് പോകുന്നവർക്ക് അത്ര അനുകൂലമല്ല. പൊതുപ്രവർത്തകർ പ്രതികൂല സാഹചര്യത്തിൽ സത്യസന്ധത പുലർത്തുക.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. അമിതമായി പണം ചിലവഴിക്കുന്നത് നിയന്ത്രിക്കുക. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോകും. ഇത് നിങ്ങളുടെ മാനസികസ്ഥിതി മെച്ചപ്പെടുത്തും. നിങ്ങൾ മക്കൾ ജോലിസ്ഥലത്ത് പുരോഗതി കൈവരിക്കുമ്പോൾ നിങ്ങൾ സന്തുഷ്ടരാകും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
ഇന്ന് ഇവരെ കാത്തിരിക്കുന്നത് ജോലിയിൽ സ്ഥാന കയറ്റവും സാമ്പത്തിക ഉയർച്ചയുമാണ്. കുറെ നാളായി കേൾക്കാൻ കാത്തിരിക്കുന്ന ചില നല്ല വാർത്തകൾ പെട്ടെന്ന് കേൾക്കാൻ ഇടവരും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ചില പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം.ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല ലാഭം നൽകും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ആഗ്രഹങ്ങൾ സഫലമാകുന്ന ഒരു ദിവസമാകും ഇന്ന് നിങ്ങൾക്ക്. പ്രണയിക്കുന്നവർക്ക് ഇന്ന് അനുകൂല സാഹചര്യം വന്ന് ചേരും. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾ ചെയ്യുന്ന ജോലി ഗുണം ചെയ്യും, ഇത് മികച്ച അവസരങ്ങൾ സൃഷ്ടിച്ചേക്കാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. ഇന്ന് വൈകുന്നേരം ചില മോശം അനുഭവം ഉണ്ടാകും ഇത് നിങ്ങളെ മാനസികമായി തകർത്തേക്കാം. പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. പുതിയ വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മികച്ച ദിനമാണ്.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില മനോവിഷമങ്ങൾ നിങ്ങളെ അലട്ടിയേക്കാം. തൊഴിൽ ചെയ്യുന്നവർക്ക് പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കും. പങ്കാളിയുമായി ദൂരെ യാത്രയ്ക്ക് അവസരം ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ അല്പം കഠിനാധ്വാനം ചെയ്യുക.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് ഭാഗ്യം നിറഞ്ഞ ദിവസമാണ്. സാമ്പത്തിക കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഉറ്റ സുഹൃത്തുക്കളുടെ സഹായത്തോടെ കുറെ നാളായി നീണ്ടു പോയ പ്രവർത്തി ചെയ്ത് തീർക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ നേട്ടം ഉണ്ടാകും.