AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope : മുന്നിലുള്ളത് തടസങ്ങള്‍; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം; രാശിഫലം അറിയാം

Today’s Horoscope 26th April 2025 in Malayalam: ഏറെ പ്രതീക്ഷയോടെയാണ് പലരും രാശിഫലത്തെ കാണുന്നത്‌. ചിലപ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ പോലെ തന്നെയുള്ള പ്രവചനങ്ങളാകാം രാശിഫലത്തിലുളതും. മറ്റ് ചിലപ്പോള്‍ നിരാശയായിരിക്കും ഫലം. എന്തുതന്നെയായാലും രാശിഫലം നോക്കുന്നത് പലര്‍ക്കും ഇന്ന് ശീലമാണ്

Horoscope : മുന്നിലുള്ളത് തടസങ്ങള്‍; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം; രാശിഫലം അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Getty
Jayadevan AM
Jayadevan AM | Published: 26 Apr 2025 | 05:47 AM

രാശിഫലം വായിച്ചുകൊണ്ടാകും പല വിശ്വാസികളും ഓരോ ദിനവും തുടങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പലരും രാശിഫലത്തെ കാണുന്നതും. ചിലപ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ പോലെ തന്നെയുള്ള പ്രവചനങ്ങളാകാം രാശിഫലത്തിലുളതും. മറ്റ്, ചിലപ്പോള്‍ നിരാശയായിരിക്കും ഫലം. എന്തുതന്നെയായാലും രാശിഫലം നോക്കുന്നത് പലര്‍ക്കും ഇന്ന് ശീലമാണ്. ആഗ്രഹങ്ങള്‍ അനുസരിച്ചുള്ള പ്രവചനങ്ങള്‍ രാശിഫലത്തില്‍ കണ്ടില്ലെങ്കില്‍ പോലും സധൈര്യത്തോടെയും, ആത്മവിശ്വാസത്തോടെയും ജീവിതത്തില്‍ മുന്നേറുന്നതാണ് പ്രധാനം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

ഈ നാളുകാര്‍ക്ക് ഈ ദിനം അനുകൂലമാണ്. നേട്ടം, ആരോഗ്യം, അംഗീകാരം, കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു.

ഇടവം

ഈ നാളുകാര്‍ക്കും ഇന്ന് മികച്ച ദിനം. യാത്രാവിജയം, സുഹൃദ്-ബന്ധു സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം എന്നിവ കാണുന്നു.

മിഥുനം

ഇന്ന് അനുകൂല ദിവസമാകണമെന്നില്ല. തടസങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക പ്രതിസന്ധി, മനഃപ്രയാസം ഇവ കാണുന്നു.

കര്‍ക്കിടകം

തടസങ്ങളുണ്ടായേക്കാം. ശത്രുശല്യം, കാര്യപരാജയം, അസ്വസ്ഥ ഇവയ്ക്ക് സാധ്യത.

ചിങ്ങം

ആഗ്രഹങ്ങള്‍ പൂവണിഞ്ഞേക്കാം. അംഗീകാരം, ആരോഗ്യം, മനസമാധാനം ഇവ കാണുന്നു.

കന്നി

സല്‍ക്കാരയോഗം, യാത്രാവിജയം, നേട്ടം, ആരോഗ്യം, കാര്യവിജയം ഇവ കാണുന്നു.

തുലാം

തൊഴിലിടങ്ങളില്‍ അനുകൂല നേട്ടത്തിന് സാധ്യത. അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, പ്രവര്‍ത്തനവിജയം ഇവ കാണുന്നു.

വൃശ്ചികം

സാമ്പത്തിക പ്രതിസന്ധി, ദൗത്യപരാജയം, അസ്വസ്ഥത, അലച്ചില്‍, കാര്യതടസം ഇവ കാണുന്നു.

ധനു

ആരോഗ്യം, സന്തോഷം, ശത്രുക്ഷയം, അംഗീകാരം, പ്രവര്‍ത്തനവിജയം ഇവ കാണുന്നു.

Read Also: Horoscope Malayalam: ജോലിയിൽ പ്രമോഷൻ, സാമ്പത്തിക നേട്ടവും, സൂര്യൻ്റെ മാറ്റം അറിഞ്ഞിരിക്കാം

മകരം

ശത്രുശല്യം, അപകടഭീതി, ശരീരക്ഷതം, വാഗ്വാദം, കാര്യപരാജയം ഇവ കാണുന്നു.

കുംഭം

കാര്യവിജയം, നേട്ടം, അംഗീകാരം, സാമ്പത്തികനേട്ടം, പ്രവര്‍ത്തനംവിജയം ഇവ കാണുന്നു.

മീനം

അസ്വസ്ഥത, അലച്ചില്‍, ധനതടസം, ശത്രുശല്യം, യാത്രാപരാജയം, കാര്യതടസം ഇവയ്ക്ക് സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Follow Us