5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : ആരോഗ്യപ്രശ്‌നങ്ങള്‍ക്കും, സാമ്പത്തിക നഷ്ടങ്ങള്‍ക്കും സാധ്യത; ഇന്ന് ഈ നാളുകാര്‍ ശ്രദ്ധിക്കണം; രാശിഫലം നോക്കാം

Horoscope 6th February 2025 : സമ്മിശ്രഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഇന്നത്തെ രാശിഫലവും. ചില നാളുകാര്‍ക്ക് പൊതുവെ മികച്ചതാണ് പ്രവചനങ്ങള്‍. മറ്റ് ചില നാളുകാര്‍ക്ക് നിരാശയും പകരുന്നു. കാര്യപരാജയം, മനഃപ്രയാസം, സാമ്പത്തികനഷ്ടം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കടക്കം സാധ്യത

Today’s Horoscope : ആരോഗ്യപ്രശ്‌നങ്ങള്‍ക്കും, സാമ്പത്തിക നഷ്ടങ്ങള്‍ക്കും സാധ്യത; ഇന്ന് ഈ നാളുകാര്‍ ശ്രദ്ധിക്കണം; രാശിഫലം നോക്കാം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 06 Feb 2025 05:46 AM

തിവുപോലെ സമ്മിശ്രഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഇന്നത്തെ രാശിഫലവും. ചില നാളുകാര്‍ക്ക് പൊതുവെ മികച്ചതാണ് ഇന്നത്തെ പ്രവചനങ്ങള്‍. മറ്റ് ചില നാളുകാര്‍ക്ക് നിരാശയും പകരുന്നു. കാര്യപരാജയം, മനഃപ്രയാസം, സാമ്പത്തികനഷ്ടം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കടക്കം സാധ്യതയുള്ളതിനാല്‍ ഈ നാളുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം. രാശിഫലം വിശദമായി നോക്കാം.

മേടം

സാമ്പത്തികകാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. കാര്യപരാജയം, മനഃപ്രയാസം എന്നിവയും കാണുന്നു.

ഇടവം

കാര്യവിജയം, ബന്ധു-സുഹൃദ്‌സമാഗമം എന്നിവ കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധിക്കും സല്‍ക്കാരത്തിനും സാധ്യത. ചെലവിന് സാധ്യത. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കണം.

മിഥുനം

അവസരങ്ങള്‍ ലഭിക്കും. കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ട ദിവസം. ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യതടസം എന്നിവ കാണുന്നു

കര്‍ക്കിടകം

കുടുംബത്തില്‍ സന്തോഷമുണ്ടാകും. ബന്ധുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പകല്‍ മനപ്രയാസം നേരിടാം. രാത്രി അനുകൂലം. നേട്ടം, അംഗീകാരം എന്നിവ കാണുന്നു

ചിങ്ങം

പൊതുവെ സമ്മിശ്ര ഫലം അനുഭവപ്പെടുന്ന ദിവസമായിരിക്കും. തൊഴില്‍ ഇടങ്ങളില്‍ അംഗീകാരത്തിന് സാധ്യത. കാര്യവിജയവും കാണുന്നു. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം

Read Also : ഈ നാല് രാശിക്കാർക്ക് ഫെബ്രുവരിയിൽ സാമ്പത്തിക നഷ്ടം ഉറപ്പ്; കാരണം ഇതാണ്

കന്നി

കാര്യതടസം, യാത്രാചെലവ്, സമ്മര്‍ദ്ദം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു. ചിന്തിച്ച് മാത്രം തീരുമാനങ്ങളെടുക്കുക.

തുലാം

തൊഴിലിടങ്ങളില്‍ വെല്ലുവിളികള്‍ നേരിട്ടേക്കാം. കഠിനാധ്വാനം ചെയ്യേണ്ടി വരും. കാര്യപരാജയത്തിനും സാധ്യത

വൃശ്ചികം

പൊതുവെ അനുകൂലമായ ദിവസം. അംഗീകാരം, നേട്ടം, കാര്യവിജയം എന്നിവ കാണുന്നു. തൊഴില്‍രംഗത്ത് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും.

ധനു

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ചിന്തിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. യാത്ര, ഇഷ്ടഭക്ഷണയോഗം എന്നിവ കാണുന്നു

മകരം

കാര്യതടസം, യാത്രാപരാജയം, അമിത ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു. യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

കുംഭം

തൊഴിലിടങ്ങളില്‍ വെല്ലുവിളികള്‍ നേരിട്ടേക്കാം. യുക്തിപൂര്‍വം പ്രവൃത്തിക്കുക. മനഃപ്രയാസം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു

മീനം

പൊതുവെ മികച്ച ദിനം. കാര്യവിജയം, നേട്ടം, അംഗീകാരം എന്നിവ കാണുന്നു

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)