Horoscope Today: ഭാ​ഗ്യം തേടിയെത്തും… എങ്കിലും ഈ കാര്യത്തിൽ സൂക്ഷിക്കണം; ഇന്നത്തെ നക്ഷത്രഫലം

Horoscope Today ​In Malayalam: ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും ഗ്രഹനില അനുസരിച്ച് ഭാഗ്യാനുഭവങ്ങളും ഒപ്പം ചില പ്രത്യേക കാര്യങ്ങളിൽ ജാഗ്രതയും അത്യാവശ്യമാണ്. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നീ മേഖലകളിൽ ഓരോ രാശിക്കാർക്കും ഉണ്ടാകാവുന്ന സാധ്യതകളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളുമാണ് ഇന്നത്തെ രാശിഫലത്തിലൂടെ നമ്മൾ പറയുന്നത്. അത്തരത്തിൽ മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ സമ്പൂർണ ഫലം വായിച്ചരിയാം.

Horoscope Today: ഭാ​ഗ്യം തേടിയെത്തും... എങ്കിലും ഈ കാര്യത്തിൽ സൂക്ഷിക്കണം; ഇന്നത്തെ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Published: 

05 Nov 2026 | 06:32 AM

ഇന്ന് നവംബർ അഞ്ച് വ്യാഴാഴ്ച്ച. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും ഗ്രഹനില അനുസരിച്ച് ഭാഗ്യാനുഭവങ്ങളും ഒപ്പം ചില പ്രത്യേക കാര്യങ്ങളിൽ ജാഗ്രതയും അത്യാവശ്യമാണ്. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നീ മേഖലകളിൽ ഓരോ രാശിക്കാർക്കും ഉണ്ടാകാവുന്ന സാധ്യതകളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളുമാണ് ഇന്നത്തെ രാശിഫലത്തിലൂടെ നമ്മൾ പറയുന്നത്. അത്തരത്തിൽ മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ സമ്പൂർണ ഫലം വായിച്ചരിയാം.

മേടം

മേടം രാശിക്കാർക്ക് പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുയോജ്യമായ ദിവസമാണ് ഇന്ന്. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. എങ്കിലും നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

ഇടവം

ഇടവം രാശിക്കാർക്ക് കർമ്മരംഗത്ത് അംഗീകാരങ്ങൾ തേടിയെത്തും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും അപരിചിതരുമായുള്ള സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പുലർത്തണം.

ALSO READ: ചിങ്ങത്തിൽ ത്രിഗ്രഹ യോഗം! അടുത്ത രണ്ടു ദിവസം ഈ 4 രാശിക്കാർക്ക് ജീവിതത്തിൽ സൗഭാഗ്യങ്ങൾ നിറയും

മിഥുനം

മിഥുനം രാശിക്കാർക്ക് കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. യാത്രകൾക്ക് സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.

കർക്കടകം

കർക്കടകം രാശിക്കാർക്ക് തൊഴിൽ രംഗത്ത് ചില വെല്ലുവിളികൾ ഉയർന്നുവരാനുള്ള സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ആരോ​ഗ്യം ശ്രദ്ധിക്കണം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം മേലധികാരികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. പഠനം മികച്ചതായി മുന്നോട്ട് പോകും.

കന്നി

കന്നി രാശിക്കാർക്ക് ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭ്യമാകും. എങ്കിലും സംസാരത്തിൽ നിയന്ത്രണം പാലിക്കുക.

തുലാം

കച്ചവട രംഗത്തുള്ള തുലാം രാശിക്കാർക്ക് നല്ല ലാഭം ലഭിക്കും. പുതിയ തുടക്കങ്ങൾക്ക് ഇന്നത്തെ ദിവസം നല്ലതാണ്. ബന്ധങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യുക. ഓഫീസിൽ നിന്ന് ശത്രുശല്യം ഉണ്ടാകാനുള്ള സാധ്യത കാണുന്നു.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് അപ്രതീക്ഷിത ധനലാഭത്തിന് സാധ്യതയുണ്ട്. എന്നാൽ ആരോഗ്യപരമായ നിസ്സാര പ്രശ്നങ്ങൾ തള്ളിക്കളയരുത്. പുറത്തുനിന്നുള്ള ഭക്ഷണം പാടേ ഒഴിവാക്കുന്നതാണ് നല്ലത്.

ധനു

ധനു രാശിക്കാർക്ക് ഇന്നേ ദിവസം പൊതുരംഗത്ത് ശോഭിക്കാൻ സാധിക്കും. ഭാഗ്യം അനുകൂലമാണെങ്കിലും പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരുമായി ആലോചിക്കുക.

മകരം

മകരം രാശിക്കാർക്ക് തൊഴിൽപരമായ സമ്മർദ്ദം കുറയും. കുടുംബസമേതം സന്തോഷകരമായ സമയം ചെലവഴിക്കാൻ സാധിക്കും. ഇത് മനസ്സിന് വളരെയധികം സന്തോഷവും സമാധാനവും സമ്മാനിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് പുതിയ അവസരങ്ങൾ വന്നുചേരുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക ഭദ്രത കൈവരിക്കും. എങ്കിലും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം.

മീനം

മീനം രാശിക്കാർ‍ക്ക് കലാ-കായിക രംഗത്തുള്ളവർക്ക് മികച്ച ദിവസം. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക. ആർക്കും കടം കൊടുക്കരുത്. ദൈവീക കാര്യങ്ങളിൽ താല്പര്യം കൂടും.

English Summary:

Daily horoscope predictions for November 5, 2026, highlight favorable planetary alignments bringing financial surges, career growth, and enhanced luck for several zodiac signs including Taurus, Leo, and Scorpio.

Loading...
Unable to load recommendations.
Follow Us
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി