Horoscope Today: യാത്രകൾ മുടങ്ങും, ജോലിസ്ഥലത്ത് സമാധാനം ഇല്ലാതാകും; ഇന്നത്തെ നക്ഷത്രഫലം

Horoscope Today In Malayalam: ചില രാശിക്കാർക്ക് തൊഴിൽ രംഗത്തും യാത്രകളിലും പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുള്ള ദിവസമാണ് ഇന്ന്. ഇവർ സാമ്പത്തിക ഇടപാടുകളിൽ സംസാരിക്കുമ്പോഴും ഇന്ന് പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചിലർക്കാണെങ്കിൽ മറ്റ് പല കാര്യങ്ങളിലും നേട്ടങ്ങളും സന്തോഷവും ലഭിക്കുന്നു. അത്തരത്തിൽ മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ്ണ രാശിഫലം അറിയാം.

Horoscope Today: യാത്രകൾ മുടങ്ങും, ജോലിസ്ഥലത്ത് സമാധാനം ഇല്ലാതാകും; ഇന്നത്തെ നക്ഷത്രഫലം

Today Horoscope

Published: 

09 Sep 2026 | 06:38 AM

ഇന്ന് ചിങ്ങം 24 സെപ്റ്റംബർ 9 ബുധനാഴ്ച്ച. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും മാറ്റങ്ങൾ ഓരോ രാശിക്കാരിലും വ്യത്യസ്ത ഫലങ്ങളാണ് കൊണ്ടുവരുന്നത്. ചില രാശിക്കാർക്ക് തൊഴിൽ രംഗത്തും യാത്രകളിലും പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുള്ള ദിവസമാണ് ഇന്ന്. ഇവർ സാമ്പത്തിക ഇടപാടുകളിൽ സംസാരിക്കുമ്പോഴും ഇന്ന് പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചിലർക്കാണെങ്കിൽ മറ്റ് പല കാര്യങ്ങളിലും നേട്ടങ്ങളും സന്തോഷവും ലഭിക്കുന്നു. അത്തരത്തിൽ മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ്ണ രാശിഫലം അറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് സമ്മർദ്ദം വർദ്ധിക്കാൻ സാധ്യതയുണ്ട്. മുൻകോപവും അനാവശ്യമായ വാഗ്വാദങ്ങളും കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനാന്തരീക്ഷം ഇല്ലാതാക്കും.

ALSO READ: തൊട്ടതെല്ലാം പൊന്നാകും, സമാധാനം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം

ഇടവം

ഇടവം രാശിക്കാർക്ക് മുൻകൂട്ടി പ്ലാൻ ചെയ്ത യാത്രകൾ അവസാന നിമിഷം മുടങ്ങാനോ തടസ്സപ്പെടാനോ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ ചെലവുകൾ വരും. വിശ്വസ്തരിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചെന്ന് വരില്ല.

മിഥുനം

മിഥുനം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമാണിന്ന്. മേലധികാരികളുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടാകുമെങ്കിലും സ്വന്തം പരിശ്രമം കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്യും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

കർക്കടകം

കർക്കടകം രാശിക്കാർക്ക് തൊഴിൽപരമായ യാത്രകൾ ​ഗുണം ചെയ്യും. പുതിയ പദ്ധതികൾ ആരംഭിക്കാൻ അല്പം കൂടി കാത്തിരിക്കുന്നത് നന്നായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കഠിനാധ്വാനം വേണ്ടിവരും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. പണ ഇടപാടുകളിൽ കൂടുതൽ ജാഗ്രത വേണം.

കന്നി

കന്നി രാശിക്കാർക്ക് തീർത്തും അപ്രതീക്ഷിതമായ ചില പ്രതിസന്ധികൾ വന്നുചേരാം. യാത്രകളിൽ സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രാർത്ഥനകളും ഈശ്വരചിന്തയും മനസ്സിന് ശാന്തി നൽകും.

തുലാം

തുലാം രാശിക്കാർക്ക് സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമായിരിക്കും. മുടങ്ങിക്കിടന്ന കുടിശ്ശികകൾ തിരികെ ലഭിച്ചേക്കാം. തൊഴിൽ രംഗത്ത് പുരോഗതിയും പുതിയ ഉത്തരവാദിത്തങ്ങളും തേടിയെത്തും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് സർക്കാർ കാര്യങ്ങളിലും ഉദ്യോഗസ്ഥരുമായുള്ള ഇടപാടുകളിലും തടസ്സങ്ങൾ നേരിടാം. ദൂരയാത്രകൾ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യനില തൃപ്തികരമായിരിക്കും.

ധനു

ധനു രാശിക്കാരായ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം. പുതിയ പദ്ധതികൾ ലഭിക്കാൻ അനുയോജ്യമായ സമയമാണ്. സുഹൃത്തുക്കളിൽ നിന്നും വലിയ പിന്തുണ ലഭിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ശ്രമിക്കുന്ന കാര്യങ്ങളിലൊക്കെ വിജയം കൈവരിക്കും. തൊഴിൽ രംഗത്ത് മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. ധനലാഭത്തിനും പുതിയ വസ്തുക്കൾ വാങ്ങാനും യോഗമുണ്ട്.

മീനം

മീനം രാശിക്കാർക്ക് അനാവശ്യമായ ചിന്തകൾ മനസ്സിനെ അലട്ടും. യാത്രകളിൽ സമയനഷ്ടവും ധനനഷ്ടവും നേരിടാൻ ഇടയുണ്ട്. വാഹന ഉപയോഗത്തിൽ ജാഗ്രത പുലർത്തുന്നത് ഉചിതമായിരിക്കും.

English Summary:

September 9 Wednesday Astrology Prediction Says These Stars Faces Trouble In Office. Read today’s Raashi Phalam To Know Each Zodiac Signs Career, money, relationships and other important areas.

 

Loading...
Unable to load recommendations.
Follow Us
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
വാങ്ങിക്കാൻ ഒരു ടഫുമില്ല! 1499 രൂപ വില, ഐടെൽ ടഫ് എത്തി
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ