AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today : പുതിയ അവസരങ്ങള്‍ ലഭിക്കും; സാമ്പത്തിക കാര്യങ്ങളില്‍ ലാഭം നേടും; ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ?

Horoscope Today In Malayalam: മേടം മുതൽ മീനം വരെ ഓരോ രാശികളിലുള്ളവർക്കും ജ്യോതിഷപരമായി എന്തൊക്കെ ഫലങ്ങളെന്നറിയാൻ സമ്പൂർണ ദിവസ രാശിഫലം വായിക്കാം.

Horoscope Today : പുതിയ അവസരങ്ങള്‍ ലഭിക്കും; സാമ്പത്തിക കാര്യങ്ങളില്‍ ലാഭം നേടും; ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ?
Horoscope Image Credit source: Gettyimages
sarika-kp
Sarika KP | Published: 30 Jun 2025 06:03 AM

ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാർക്ക് സാമ്പത്തികമായി അനുകൂല ദിവസമാണ്. എന്നാൽ മറ്റു ചിലര്‍ക്ക് മോശവും ചിലര്‍ക്ക് സമ്മിശ്രവുമായ ഫലങ്ങളുണ്ടാകും. മേടം മുതൽ മീനം വരെ ഓരോ രാശികളിലുള്ളവർക്കും ജ്യോതിഷപരമായി എന്തൊക്കെ ഫലങ്ങളെന്നറിയാൻ സമ്പൂർണ ദിവസ രാശിഫലം വായിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂലഫലമാണ് ലഭിക്കുക. ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. അതുപോലെ വരുമാനം കൂടാനും സാധ്യതയുണ്ട്. മാതാപിതാക്കളിൽ നിന്ന് ആ​ഗ്രഹിച്ച സമ്മാനം ലഭിക്കും. ബിസിനസിൽ ലാഭം നേടും. ആരോ​ഗ്യകാര്യങ്ങളിൽ അല്പം ശ്രദ്ധ നൽ‌കുന്നത് നല്ലതാണ്.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് ധാരാളം പണം ചിലവഴിക്കും. കുടുംബത്തിലുള്ളവരുടെ ആവശ്യങ്ങൾ നിങ്ങൾ നിറവേറ്റും. നിങ്ങളുടെ ജോലികളിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുക. വീടോ വാഹനങ്ങളോ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. നല്ല വിവാഹാലോചന വന്ന് ചേരും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ വന്ന് ചേരും. അമിതചിലവ് ഒഴുവാക്കുക. പങ്കാളിയുമായി പുറത്ത് പോകുന്നത് നിങ്ങളുടെ മാനാസിക ആരോ​ഗ്യം മെച്ചപ്പെടുത്തും. ജീവിതത്തിൽ ഒരു പുതിയ തുടക്കം നിങ്ങൾ ആരംഭിക്കാൻ പോകുന്നത് വളരെ നല്ലതാണ്.

കർക്കിടകം

ഇന്ന് നിങ്ങൾക്ക് സമ്മിശ്രവുമായ ഫലങ്ങളാകും ഉണ്ടാവുക.ബിസിനസ് ചെയ്യുന്ന ആളുകൾ കൂടുതൽ ശ്രദ്ധിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില തടസങ്ങൾ ഉണ്ടാകും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

ചിങ്ങം

ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായ കാര്യങ്ങളിൽ നല്ല ദിവസമായിരിക്കും. ജോലിസ്ഥലങ്ങളിൽ സ്ഥാനകയറ്റം ലഭിക്കും. ഇത് നിങ്ങളുടെ വരുമാനം വർധിക്കും. മക്കളുടെ നേട്ടത്തിൽ മാതാപിതാക്കൾ അഭിമാനിക്കും. വീട്ടിൽ മം​ഗള കാര്യങ്ങൾ നടക്കും.

കന്നി

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് അവഗണിക്കരുത്. ഭാവിയിൽ ഇത് വലിയ രോഗമായി മാറാൻ സാധ്യതയുണ്ട്. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് ചില തടസങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

Also Read:ജൂലൈ മാസം ഭാഗ്യം കൈവരും, സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന രാശിക്കാർ

വൃശ്ചികം

ഈ രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാകും ഉണ്ടാവുക. ജോലിസ്ഥലത്ത് ശത്രുത വർധിക്കും. ബിസിനസിൽ നേട്ടം ലഭിക്കും. ഇന്ന് ആരുടെ കൈയിൽ നിന്നും പണം കടം വാങ്ങരുത്. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും.

ധനു

ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. കുറേ നാളുകളായി നിങ്ങൾ വിഷമിച്ചിരുന്ന കാര്യങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ആർക്കും പണം കടം നൽകരുത്. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ നൽകുക.

മകരം

ഇന്ന് പുതിയ അവസരങ്ങൾ നിങ്ങൾക്ക് വന്ന് ചേരും. കുട്ടികളുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കൾ ആലോചിച്ച് വിഷമിക്കും. കുടുംബത്തിലുള്ളവരുടെ സന്തോഷത്തിന് നിങ്ങൾ പ്രാധാന്യം കൊടുക്കണം. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുമായി സംസാരിക്കുക.

കുംഭം

ഇന്ന് നിങ്ങൾക്ക് മോശം ദിവസമാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രണയ ബന്ധത്തിൽ ചില തടസങ്ങൾ ഉണ്ടാകും . ഇത് പരി​ഹരിച്ച് മുന്നോട്ട് പോകുക. കുടുംബത്തിലുള്ളവരുമായി വഴക്കിടാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങൾ പ്രതീക്ഷിച്ച ലാഭം കിട്ടില്ല.

മീനം

ഇന്ന് നിങ്ങൾക്ക് നല്ലതും ചീത്തതുമായ ദിവസമായിരിക്കും. നിങ്ങളുടെ ചിലവുകൾ കൂടാൻ സാധ്യതയുണ്ട്. അത് നിയന്ത്രിച്ച് മുന്നോട്ട് പോകുക. സഹപ്രവർത്തകരിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങൾക്ക് സ്ഥാനക്കയറ്റം കിട്ടാൻ സാധ്യതയുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)