Horoscope Today : അപകടഭീതിയും യാത്രാ തടസ്സവും, ഈ രാശിക്കാർ പ്രത്യേകം സൂക്ഷിക്കണേ…

Horoscope Today July 7 2026 : രാശി ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന കാര്യമാണ്. ഇന്നത്തെ രാശിഫലം വിശദമായി നമുക്ക് പരിശോധിക്കാം.

Horoscope Today : അപകടഭീതിയും യാത്രാ തടസ്സവും, ഈ രാശിക്കാർ പ്രത്യേകം സൂക്ഷിക്കണേ...

Horoscope

Updated On: 

07 Jul 2026 | 06:36 AM

രാശി ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന കാര്യമാണ്. ഇന്നത്തെ രാശിഫലം വിശദമായി നമുക്ക് പരിശോധിക്കാം.

മേടം

മേടം രാശിയില്‍ ജനിച്ചവര്‍ക്കിന്ന് പൊതുവെ പ്രതികൂലമായ അവസ്ഥായാണ് ഇന്ന് ഉണ്ടാവുക. കാര്യ പാരാജയവും യാത്രാ തടസ്സവും അപകടഭീതിയും കാണുന്നുണ്ട്. അതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം സൂക്ഷിക്കുന്നത് നന്നാകും.

ഇടവം

ഇന്ന് ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ സ്ഥിതിയാണ് കാണുന്നത്. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കാം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം എന്നീ അനുകൂല സാഹചര്യങ്ങള്‍ വന്ന് ഭവിക്കും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും അനുഭവപ്പെടുക. തൊഴില്‍ തേടുന്നവര്‍ക്ക് ഫലം ലഭിക്കും. കാര്യവിജയവും അനുകൂലസ്ഥലം മാറ്റയോഗവും നിയമ പോരാട്ടത്തില്‍ നേട്ടവും കാണുന്നുണ്ട്.

കര്‍ക്കടകം

ഇന്നത്തെ ദിവസം നോക്കിയാല്‍ കര്‍ക്കടകം രാശിക്കര്‍ പ്രതികൂലമായ സാഹചര്യങ്ങളെ തരണം ചെയ്യേണ്ടതായി വരും. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. കാര്യ തടസ്സവും യാത്രാ തടസ്സവും കാണുന്നു.

ചിങ്ങം

അപകട ഭിതിയുള്ളതിനാല്‍ ചിങ്ങം രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിച്ച് വേണം ഇന്നത്തെ ദിവസം കൈകാര്യം ചെയ്യാന്‍. ഇരുചക്രവാഹനം ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കുക.
കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, കലഹം തുടങ്ങിയവയ്ക്കും സാധ്യത കാണുന്നുണ്ട്.

കന്നി

പൊതുവെ അനുകൂലമായ സാഹചര്യമാണ് കന്നി രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്.
മത്സരവിജയവും പരീക്ഷാവിജയവും അംഗീകാരം നേട്ടവും കാണുന്നു. ഏറെ നാളായി
കിട്ടാനുള്ള പണം തിരികെ ലഭിക്കാനും ഇടയുണ്ട്.

തുലാം

തുലാം രാശിയില്‍ ജനിച്ചവര്‍ക്കിന്ന് അനുകൂലമായ കാര്യങ്ങളാണ് സംഭവിക്കുക.
കാര്യവിജയം, മത്സരവിജയം, അംഗീകാരം, നിയമവിജയം തുടങ്ങിയവ കാണുന്നു. ചില ഫലവത്തായ കൂടിക്കാഴ്ചകള്‍ക്കും അവസരമുണ്ടാകും.

വൃശ്ചികം

വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കിന്ന് പ്രതികൂലമായ അവസ്ഥകളെ നേരിടേണ്ടതായി വന്നേക്കാം. കാര്യപരാജയവും സ്വസ്ഥതക്കുറവും ബിസിനസില്‍ നഷ്ടവും കാണുന്നു. ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ വന്നു ചേരാനും ഇടയുണ്ട്.

ധനു

പ്രതികൂലമായ ദിവസമാണ് ധനു രാശിക്കാര്‍ക്കിന്ന് അനുഭവപ്പെടുക. മനഃപ്രയാസത്തിന് കാരണമാകുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാം. കാര്യതടസ്സവും, യാത്രാതടസ്സവും കാണുന്നു.

മകരം

മകരം രാശിക്കാര്‍ക്ക് ഇന്ന് പൊതുവെ അനുകൂലമായ സാഹചര്യങ്ങളാണ് കാണുന്നത്. ആരോഗ്യ പുരോഗതിയും കാര്യവിജയവും അംഗീകാരവും നിങ്ങള്‍ക്ക് സംഭവിച്ചേക്കാം.
സ്ഥാനലാഭവും കാണുന്നുണ്ട്.

കുംഭം

പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ട അവസ്ഥയാണ് കുംഭം രാശിക്കാര്‍ക്ക് കാണുന്നത്. കാര്യതടസ്സവും മനഃപ്രയാസവും ധനതടസ്സവും കാണുന്നു. വായ്പക്ക് ശ്രമിക്കുന്നവരാണെങ്കില്‍ അത് പരാജയപ്പെടാം.

മീനം

മീനം രാശിക്കാര്‍ക്ക് എന്തുകൊണ്ടും അനുകൂലമായ സ്ഥിതിയാണ് ഇന്ന് ഉണ്ടാവുക. ആരോഗ്യ പുരോഗതിയും കാര്യവിജയവും അംഗീകാരവും ശത്രുക്ഷയവും കാണുന്നു. നടത്താന്‍ ഉദ്ദേശിക്കുന്ന കൂടിക്കാഴ്ചകള്‍ വിജയിക്കാനും ഇടയുണ്ട്.

(നിരാകരണം: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is July 7 2026, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.

 

Follow Us
Related Stories
Dwidash Yog 2026: മിഥുനം ഉൾപ്പെടെ നാല് രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ നാളുകൾ! ഈ അപൂർവ്വ യോഗം ഗുണം ചെയ്യും
Shani Vakri 2026: മാനസികമായി തളരും, പണത്തിന്റെ വരവ് കുറയും, ചിലവ് കൂടും! ജൂലൈ 27 മുതൽ മീനം ഉൾപ്പെടെ രാശിക്കാർക്ക് ദുരിതം തുടങ്ങും
10 മണി കഴിഞ്ഞാൽ അപകടഭീതി, ശരീരക്ഷതം; ഇന്ന് ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക
Budhaditya Yog 2026: ഇടവം ഉൾപ്പടെ രാശിക്കാർക്ക് ജൂലൈ 7 മുതൽ ബാങ്ക് ബാലൻസ് ഇരട്ടിക്കും
Guru Asta 2026: ലോട്ടറി വരെ അടിച്ചെന്ന് വരാം… അത്രയ്ക്ക് ഭാഗ്യം! ജൂലൈ പകുതിയോടെ ഈ രാശിക്കാരെ കാത്തിരിക്കുന്നത്
Horoscope malayalam: ചില പ്രശ്നങ്ങൾ അലട്ടിയേക്കാം, ദാമ്പത്യവും സുഖകരമായിരിക്കില്ല; 12 രാശികളുടെ സമ്പൂർണ്ണ ഫലം
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?