Today’s Horoscope: മത്സരവിജയവും അംഗീകാരവും ഉണ്ടാകും; സൂക്ഷിക്കേണ്ടത് ഈ നാളുകാർ, ഇന്നത്തെ രാശിഫലം
Today's Horoscope: ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? ചിലർക്ക് ഇന്ന് സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാകും. എന്നാൽ മറ്റ് ചിലർ ഇന്ന് നഷ്ടങ്ങൾ അനുഭവിക്കും. സമ്പൂർണ രാശി ഫലം വായിക്കാം.

Horoscope Today
ഇന്ന് ജൂൺ 19. ചെയ്ത് തീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? ചിലർക്ക് ഇന്ന് സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാകും. എന്നാൽ മറ്റ് ചിലർ ഇന്ന് നഷ്ടങ്ങൾ അനുഭവിക്കും. സമ്പൂർണ രാശി ഫലം വായിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
ഇരുചക്രവാഹന യാത്രക്കാരായ മേടം രാശിക്കാർ സൂക്ഷിക്കേണ്ടതുണ്ട്. കാര്യപരാജയം, അലച്ചിൽ, ശത്രുശല്യം, അപകടം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ആരോഗ്യം മെച്ചമായിരിക്കും. ആഗ്രഹങ്ങൾ സഫലീകരിക്കും. തൊഴിലിടങ്ങളിൽ അംഗീകാരവും സ്ഥാനക്കയറ്റവും ഉണ്ടായേക്കാം. കാര്യവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മത്സരവിജയം, അംഗീകാരം എന്നിവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. തടസ്സങ്ങൾ മാറികിട്ടും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നു ചേരും.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിൽ കലഹത്തിനും സ്വസ്ഥത കുറവിനും സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ബിസിനസ് സംബന്ധമായ കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. കലഹം, കാര്യതടസ്സം എന്നിവയ്ക്ക് സാധ്യത. വായ്പാശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും. യാത്രകൾക്ക് സാധ്യത. ആരോഗ്യം മെച്ചമായിരിക്കും, അംഗീകാരവും, വിജയവും ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം നേടാൻ സാധ്യത.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. ആരോഗ്യം മെച്ചമാകും. കാര്യവിജയം, അംഗീകാരം, മത്സരവിജയം എന്നിവ ഉണ്ടാകും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
അപകടഭീതി കാണുന്നു. യാത്രകളിൽ ശ്രദ്ധ വേണം. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, തടസ്സങ്ങൾ എന്നിവയ്ക്ക് സാധ്യത. ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമായിരിക്കും. പുതിയ ഉദ്യോഗം ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. കർമരംഗത്ത് ശോഭിക്കപ്പെടും. കാര്യവിജയം, അംഗീകാരം എന്നിവ ഉണ്ടായേക്കും.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. തൊഴിലിടങ്ങളിൽ ശോഭിക്കും. ബന്ധു സമാഗമം, ആരോഗ്യം, കാര്യ വിജയം, മത്സര വിജയം എന്നിവ ഉണ്ടായേക്കും. യാത്രകൾക്ക് സാധ്യത.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചർച്ചകൾ പരാജയപ്പെട്ടേക്കാം. അപ്രതീക്ഷിത ചെലവുകൾ, കാര്യ തടസ്സം, ശത്രുശല്യം എന്നിവ കാണുന്നു.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
ആഗ്രഹങ്ങൾ സഫലീകരിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യവിജയം, മത്സരവിജയം, അംഗീകാരം, യാത്രകൾ എന്നിവയ്ക്ക് സാധ്യത. ശത്രുക്ഷയം ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)