Horoscope Today: ഇവർക്ക് ഇന്ന് സൗഭാഗ്യങ്ങൾ നിറഞ്ഞതാകും! സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; സമ്പൂർണ രാശിഫലം അറിയാം
Horoscope Today November 7: മറ്റു ചിലർക്ക് പങ്കാളികളുമായി ശ്രദ്ധിക്കേണ്ടതും ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മത്സരപരീക്ഷകളിൽ പരാജയം നേരിടും. ഇന്നത്തെ രാശിഫലം വിശദമായി നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച്, വിവിധ രാശിക്കാർക്ക് ഇന്ന് മികച്ചതും അനുകൂലവുമായ ദിവസമാണ്. സാമ്പത്തിക നേട്ടങ്ങളും മികച്ച വിവാഹാലോചനകൾ വരും. മറ്റു ചിലർക്ക് പങ്കാളികളുമായി ശ്രദ്ധിക്കേണ്ടതും ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മത്സരപരീക്ഷകളിൽ പരാജയം നേരിടും. ഇന്നത്തെ രാശിഫലം വിശദമായി നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സാമ്പത്തികമായി വൻ നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം നേടും.എന്നാൽ മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യങ്ങളിലും അനുകൂല ഫലം ലഭിക്കും. മത്സരപരീക്ഷകളിൽ വിജയിക്കും. അമിതമായി പണം ഇന്ന് ചിലവഴിക്കുന്നത് കുറയ്ക്കുക. വ്യാപാരത്തിൽ പങ്കാളികളിൽ നിന്ന് ജാഗ്രത പാലിക്കണം.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ബിസിനസിൽ സാമ്പത്തിക നേട്ടങ്ങൾക്ക് വഴിവെക്കും. വ്യാപാര കാര്യങ്ങളിൽ അനുകൂലമായ ഫലം ലഭിക്കും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി വഴക്കുണ്ടാകാൻ ഇടവരും. ഇത് നിങ്ങളെ ജോലിയെ ബാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. നല്ല വിവാഹാലോചനകൾ വരും. വരുമാനവും ചെലവും ശ്രദ്ധിക്കണം. പുതിയ വീടും വാഹനങ്ങളോ വാങ്ങാൻ സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ബാങ്ക് ലോൺ പോലുള്ള കടബാധ്യതകളിൽ നിന്ന് മോചനം നേടാം. ജോലിസ്ഥലത്ത് തിടുക്കം കാണിക്കരുത്.
Also Read:ഡിസംബർ 5 വരെ അത്ര നല്ല സമയമല്ല, ഇവരെല്ലാം ശ്രദ്ധിക്കണം
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലി സ്ഥലത്ത് ഉത്തരവാദിത്വം കൂടും. പങ്കാളിയുമായി തുറന്ന് സംസാരിക്കുക. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. മത്സരപരീക്ഷകളിൽ വിജയം നേടും. മുടങ്ങിപ്പോയ ജോലികൾ പൂർത്തിയാക്കും. കുടുംബപരമായ പ്രശ്നങ്ങൾ അവസാനിക്കും. വിദേശത്ത് ജോലി ലഭിക്കും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം. പങ്കാളിയുടെ ഉപദേശം സഹായകമാകും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ലാഭം ഉണ്ടാകും. മാതാപിതാക്കൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം. കുടുംബത്തിൽ ചെറിയ പിരിമുറുക്കങ്ങൾ ഉണ്ടാകാം. സംസാരത്തിൽ നിയന്ത്രണം പാലിക്കണം.
കുംഭം
കുംഭം രാശിക്കാർക്ക് വിദ്യാഭ്യാസ കാര്യത്തിൽ മികച്ച വിജയം നേടും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. രാഷ്ട്രിയക്കാർക്ക് പുതിയ പദവികൾ വന്ന് ചേരും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്, ഇന്ന് ജോലികൾ വിജയകരമായി പൂർത്തിയാക്കും. വിവാഹാലോചനകൾക്ക് സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. കടബാധ്യതകൾ വീട്ടാൻ സാധിക്കും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)