AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Malayalam:അമിത കോപം നിങ്ങളെ പ്രശ്നങ്ങളിൽ ചാടിക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്ര ഫലം

Horoscope Malayalam on April 19:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ ഇവിടെയുള്ള കാര്യങ്ങൾ ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യ ജീവിതം പ്രണയ ജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.....

Horoscope Malayalam:അമിത കോപം നിങ്ങളെ പ്രശ്നങ്ങളിൽ ചാടിക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്ര ഫലം
Horoscope on April 19Image Credit source: Getty Images
Ashli C
Ashli C | Updated On: 19 Apr 2026 | 06:59 AM

ഇന്ന് ഏപ്രിൽ 19 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ ഇവിടെയുള്ള കാര്യങ്ങൾ ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യ ജീവിതം പ്രണയ ജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു മാത്രം ചെയ്യുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

ഇന്ന് പൊതുവിൽ നിങ്ങൾ സന്തോഷവാനായിരിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.

മിഥുനം

മാനസികവും ശാരീരികവുമായി ഇന്ന് വിഷമതകൾ ഉണ്ടാകാൻ സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാം. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.

കർക്കിടകം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യത ഇല്ലെങ്കിലും യോഗയ്ക്കും ധ്യാനത്തിനുമായി സമയം കണ്ടെത്തുക. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ALSO READ:സമ്പത്തും സമൃദ്ധിയും ഇല്ലാതാകും! ഞായറാഴ്ചകളിൽ ഈ തെറ്റുകൾ വരുത്തരുത്

കന്നി

ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടായേക്കാം. എല്ലാ കാര്യങ്ങളിലും ഒരു തടസ്സവും ബുദ്ധിമുട്ടും അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാവും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത.

വൃശ്ചികം

അമിത കോപം നിയന്ത്രിക്കുക. മറ്റുള്ളവരോട് ക്ഷമയോടെയും കാരുണ്യത്തോടെയും സംസാരിക്കുക. ചെയ്തുപോയ തെറ്റുകൾ ഇനി ആവർത്തിക്കാതെ നോക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായിരിക്കും.

ധനു

പൊതുവിൽ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മകരം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

കുംഭം

കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.

മീനം

മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കു സാധ്യത.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.

Follow Us