Chanakya Niti: വെറും 4 കാര്യങ്ങൾ, വീടിനുള്ളിൽ ഇനി ദാരിദ്ര്യം ഉണ്ടാകില്ല
Chanakya Niti for Wealth : പുരാതനഭാരതത്തിലെ മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമായ ആചാര്യനായ ചാണക്യൻ ജീവിതത്തിൽ ലക്ഷ്മിദേവി കടാക്ഷിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിദേവി ചില പ്രത്യേക സ്വഭാവഗുണമുള്ളവരുടെ വീടുകളിൽ വസിക്കുമെന്ന് ചാണക്യനീതിയിൽ പറയുന്നു.
ജീവിതത്തിൽ വിജയവും സമ്പത്തും വേണമെന്ന് ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. പുരാതനഭാരതത്തിലെ മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമായ ആചാര്യനായ ചാണക്യൻ ജീവിതത്തിൽ ലക്ഷ്മിദേവി കടാക്ഷിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിദേവി ചില പ്രത്യേക സ്വഭാവഗുണമുള്ളവരുടെ വീടുകളിൽ വസിക്കുമെന്ന് ചാണക്യനീതിയിൽ പറയുന്നു. ദാരിദ്ര്യത്തെ വീട്ടിൽ നിന്ന് അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ….
കുടുംബ ഐക്യം
സന്തോഷവും സമാധാനവുമുള്ള വീട്ടിൽ ലക്ഷ്മിദേവി വസിക്കുമെന്ന് ചാണക്യൻ പറയുന്നു. പ്രശ്നങ്ങളും സംഘർഷങ്ങളും നിറഞ്ഞിടങ്ങളിൽ നിന്ന് ലക്ഷ്മി ദേവി അകന്നുനൽകും. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി വസിക്കണമെങ്കിൽ കുടുംബാംഗങ്ങൾ പരസ്പരം ബഹുമാനിക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്യണം.
ശുചിത്വവും അച്ചടക്കവും
ശുചിത്വവും അച്ചടക്കവുമാണ് ലക്ഷ്മിദേവിയെ ഒരു കുടുംബത്തിൽ വസിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ മടികാണിക്കരുത്, അച്ചടക്കത്തോടെ പെരുമാറുകയും ശുചിത്വം നിലനിർത്തുന്നവരുടെ കൂടെ സമ്പത്തും നിലനിൽക്കും.
ALSO READ: പാമ്പിനേക്കാളും വിഷം, ഇവരോട് സങ്കടം പറയാൻ നിൽക്കേണ്ട
ഭക്ഷണത്തോടുള്ള ബഹുമാനം
പാവപ്പെട്ടവനായാലും പണക്കാരനായാലും ഭക്ഷണത്തെ ബഹുമാനിക്കണം. ഭക്ഷണം ദൈവതുല്യമാണ്. ഭക്ഷണം പാഴാക്കുന്നവരുടെ വീട്ടിൽ നിന്ന് ഐശ്വര്യവും പടിയിറങ്ങുമെന്ന് ചാണക്യൻ പറയുന്നു. കൂടാതെ, ദാനം ചെയ്യുന്നത് സമ്പത്തിനെ വർദ്ധിപ്പിക്കും. വരുമാനത്തിൽ നിന്ന് ചെറിയൊരു ഭാഗം പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കേണ്ടതാണ്.
ആദരവ്
സ്ത്രീകളെയും മുതിർന്നവരെയും ആദരിക്കുന്നവരുടെ ഇടയിൽ മാത്രമേ ദേവി വസിക്കുകയുള്ളൂ. വീടിന്റെ ഐശ്വര്യം സ്ത്രീയാണ്. അവരുടെ അഭിപ്രായങ്ങൾക്കും മൂല്യം നൽകണം. എന്നാൽ മാത്രമേ ലക്ഷ്മിദേവിയുടെ കടാക്ഷം ലഭിച്ചു, സാമ്പത്തിക നേട്ടം ലഭിക്കാനാകൂ.