AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Summer Stomach Health: കടുത്ത ചൂടിൽ വയർ പണിതരുന്നുണ്ടോ? ദഹനപ്രശ്നങ്ങൾക്ക് ഇതാ ചില പരിഹാരങ്ങൾ

Summer Stomach Healthcare Tips: വർദ്ധിച്ചുവരുന്ന ചൂട്, നിർജ്ജലീകരണം, ഭക്ഷസാധനങ്ങൾ കേടാകുന്നത് ഇതെല്ലാം ദഹനത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. താപനില ഉയരുന്നതിന് അനുസരിച്ച്, ശരീരത്തിൽ നിന്ന് കൂടുതൽ ദ്രാവകങ്ങൾ നഷ്ടപ്പെടുകയും ദഹനവ്യവസ്ഥ കൂടുതൽ സെൻസിറ്റീവ് ആകുകയും ചെയ്യുന്നു. അതിലൂടെ അസിഡിറ്റി, വയറുവേദന, വയറിളക്കം, ഭക്ഷണത്തിലൂടെ പകരുന്ന അണുബാധകൾ എന്നിവയ്ക്ക് കാരണമാകുന്നു.

Neethu Vijayan
Neethu Vijayan | Published: 18 Apr 2026 | 06:58 PM
വേനലിൻ്റെ ചൂടിൽ വെന്തുരുകുമ്പോൾ നമ്മൾ പോലും അറിയാത്ത ചില ആരോ​ഗ്യ പ്രശ്നങ്ങളും നമ്മെ അലട്ടിയേക്കാം. അതിലൊന്നാണ് ദഹനപ്രശ്നങ്ങൾ. താപനില ഉയരുന്നതിനനുസരിച്ച് അസിഡിറ്റി, വയറു വീർക്കൽ, ഭക്ഷ്യവിഷബാധ, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവയും വർദ്ധിക്കുന്നു. (Image Credits: Getty Images)

1 / 5
വർദ്ധിച്ചുവരുന്ന ചൂട്, നിർജ്ജലീകരണം, ഭക്ഷസാധനങ്ങൾ കേടാകുന്നത് ഇതെല്ലാം ദഹനത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.  താപനില ഉയരുന്നതിന് അനുസരിച്ച്, ശരീരത്തിൽ നിന്ന് കൂടുതൽ ദ്രാവകങ്ങൾ നഷ്ടപ്പെടുകയും ദഹനവ്യവസ്ഥ കൂടുതൽ സെൻസിറ്റീവ് ആകുകയും ചെയ്യുന്നു. അതിലൂടെ അസിഡിറ്റി, വയറുവേദന, വയറിളക്കം, ഭക്ഷണത്തിലൂടെ പകരുന്ന അണുബാധകൾ എന്നിവയ്ക്ക് കാരണമാകുന്നു.

2 / 5
ജലാംശം നിലനിർത്തുക: ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ് കുടിലിൻ്റെ ആരോ​ഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്. വെറും വെള്ളത്തിന് പകരം ഇടയ്ക്കിടെ മോരും വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം, കഞ്ഞിവെള്ളം എന്നിവ കുടിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കും. ഇത് അസിഡിറ്റി കുറയ്ക്കുകയും വയറ്റിലെ അസ്വസ്ഥത മാറ്റുകയും ചെയ്യുന്നു.

3 / 5
ലഘുഭക്ഷണം ശീലമാക്കാം: ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഒരുമിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. എണ്ണയിൽ വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ചൂടുകാലത്ത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലുള്ളവ ശീലമാക്കുക.

4 / 5
ഭക്ഷണ ശുചിത്വം: ചൂടുകാലത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനൂള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഭക്ഷണം പഴകിയോ എന്ന് പരിശോധിച്ച് ശേഷം മാത്രം കവിക്കുക. പാകം ചെയ്ത ഉടനെ ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. പുറത്തുനിന്നുള്ള ജ്യൂസുകളും ഭക്ഷണങ്ങളും കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധിക്കുക.

5 / 5
Follow Us