AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Todays Horoscope: ഈ നാളുകാർക്ക് ശുഭദിവസം, നേട്ടങ്ങൾ കൊയ്യാം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope Today On October 15th; ഈ രാശിഫലത്തിലൂടെ ഇന്ന് സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചനങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. കാര്യവിജയം, നേട്ടങ്ങൾ, സാമ്പത്തിക സ്ഥിരത എന്നിവയാണ് ചില നാളുകാർക്ക് ഉണ്ടാകാൻ പോകുന്നത്. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

Todays Horoscope: ഈ നാളുകാർക്ക് ശുഭദിവസം, നേട്ടങ്ങൾ കൊയ്യാം; അറിയാം ഇന്നത്തെ നക്ഷത്രഫലം
HoroscopeImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 15 Oct 2025 | 06:07 AM

ഇന്ന് ഒക്ടോബർ 15 ബുധനാഴ്ച്ച. ഓരോ നാളുകാർക്കും വ്യത്യസ്ത ഫലങ്ങളാണ് ഇന്ന് കാത്തിരിക്കുന്നത്. ചിലർക്ക് നല്ലത് മാത്രം സംഭവിക്കുമ്പോൾ മറ്റ് ചിലരെ കാത്ത് അനിഷ്ട സംഭവങ്ങളും ഉണ്ടായേക്കാം. അതിനാൽ ഈ രാശിഫലത്തിലൂടെ ഇന്ന് സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചനങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. കാര്യവിജയം, നേട്ടങ്ങൾ, സാമ്പത്തിക സ്ഥിരത എന്നിവയാണ് ചില നാളുകാർക്ക് ഉണ്ടാകാൻ പോകുന്നത്. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷസമ്മിശ്രമാണ് ഫലം. കാരണം കടബാധ്യതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, കടം വാങ്ങാതിരിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അല്പം തിരക്കേറിയതായിരിക്കും. ‌ബിസിനിസ്സിൽ പുതിയ രീതികൾ പരീക്ഷിക്കും. നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ വിജയകരമായിരിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മോശമാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ആരോ​ഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിലവിലുള്ള അസുഖം വഷളായേക്കാം.

കർക്കിടകം

ജോലിസ്ഥലത്ത് കഠിനാധ്വാനം വേണ്ടിവരും. എന്നാൽ ഇതിൻ്റെ ​ഗുണം പിന്നീട് നിങ്ങൾക്ക് ലഭിക്കും. സുഖസൗകര്യങ്ങൾക്കായി അമിത പണം ചെലവഴിക്കാം. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രതികൂലമായ ദിവസമാണ്. അതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. സുഹൃത്തുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സാധിക്കും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. സാമ്പത്തികമായി സ്ഥിരത കൈവരിക്കും. ജോലിസ്ഥലത്ത് ശത്രുക്കളിൽ നിന്ന് ശ്രദ്ധിക്കണം. നിങ്ങൾക്ക് സാമൂഹിക, മതപരമായ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും.

തുലാം

ഈ രാശിക്കാർക്ക് ശുഭകരമായ കാര്യങ്ങൾക്കായി നല്ല ദിവസമാണ്. കുടുംബത്തിൽ വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കും. പങ്കാളിയുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. എന്നാൽ അവ ഉടൻ പരിഹരിക്കുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ചില തടസ്സങ്ങൾ കാരണം മനസ്സിന് വിഷമം ഉണ്ടാകാം. ബിസിനസ്സിൽ പരാജയം സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു

ധനു രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉദര സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണത്തിൽ ശ്രദ്ധിക്കണം. മടി ഉപേക്ഷിക്കുക.

മകരം

കച്ചവടത്തിൽ പുരോഗതിയുണ്ടാകും. പുതിയ നിക്ഷേപങ്ങൾക്ക് നല്ല സമയമാണ്. പങ്കാളിയുടെ ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം. അതിനാൽ വളരെയധികം ശ്രദ്ധിക്കുക.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. യാത്രകൾ ഗുണകരമായിരിക്കും. ആരോഗ്യം തൃപ്തികരമായി മുന്നോട്ട് പോകും. ജോലിസ്ഥലത്ത് പുരോ​ഗതിയുണ്ടാകും.

മീനം

മീനം രാശിക്കാർക്ക് ചില കാര്യങ്ങളിൽ തടസമുണ്ടായേക്കാം. കോപം നിയന്ത്രിക്കുക. ചെയ്യുന്ന ജോലികളിൽ കൃത്യത പാലിക്കുക. അല്ലാത്തപക്ഷം ചില പ്രശ്നങ്ങളുണ്ടായേക്കാം.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

 

Follow Us