AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Astrology Malayalam: ജോലിസ്ഥലത്ത് ബുദ്ധിമുട്ടും, കട ബാധ്യതകളും, സൂര്യഗ്രഹണം ബാധിക്കുന്ന രാശികൾ

സൂര്യഗ്രഹണം വഴി ചില മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാവാം. ഇവർ എപ്പോഴും എല്ലാത്തിലും ശ്രദ്ധാലുവായിരിക്കണം. രാശിക്കാർ ഏത് കാര്യവും സംസാരിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കണം. ഓഗസ്റ്റ് 12-നാണ്, സൂര്യ ഗ്രഹണം സംഭവിക്കുന്നത് വളരെ ശക്തമായ ഗ്രഹണമാകാം ഇതെന്നാണ് സൂചന. ർഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണിത്. ജ്യോതിഷ പരമായും ഗ്രഹണത്തിന് വളരെ അധികം പ്രധാന്യമുണ്ട്.

Astrology Malayalam: ജോലിസ്ഥലത്ത് ബുദ്ധിമുട്ടും, കട ബാധ്യതകളും, സൂര്യഗ്രഹണം ബാധിക്കുന്ന രാശികൾ
Malayalam Astrology Prediction Solar EclipseImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 03 Aug 2026 | 12:27 PM

സൂര്യ-ചാന്ദ്ര ഗ്രഹണങ്ങൾ എല്ലാവർഷവും നടക്കുന്ന സാധാരണ പ്രതിഭാസങ്ങളാണ്. 2026 ൽ ഇതിനകം ഒരു സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും നടന്നിട്ടുണ്ട്. ഇനി വരാൻ പോകുന്നത് ഓഗസ്റ്റ് 12-നാണ്, അന്നാണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത് വളരെ ശക്തമായ ഗ്രഹണമാകാം ഇതെന്നാണ് സൂചന. ർഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണിത്. ജ്യോതിഷ പരമായും ഗ്രഹണത്തിന് വളരെ അധികം പ്രധാന്യമുണ്ട്. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് പണ്ഡിതന്മാർ പറയുന്നുണ്ടെങ്കിലും വിവിധ രാശിക്കാർക്ക് ഇതിൻ്റെ ഫലങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതെന്തൊക്കെയാണെന്ന് നോക്കാം. ഇവയുടെ പരിഹാരങ്ങളും പരിശോധിക്കാം.

ജ്യോതിഷപ്രകാരം, ഈ ഗ്രഹണം ഗ്രഹണം 12 രാശിക്കാരെയും ബാധിക്കും. എന്നാൽ മൂന്ന് രാശിയിലുള്ളവർക്ക് ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വരുത്തുമെന്ന് ജ്യോതിഷത്തിൽ പറയപ്പെടുന്നു. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.

ALSO READ: വിട്ടു വീഴ്ചകൾക്ക് തയ്യാറാവുക! 12 രാശികളുടെ സമ്പൂർണ ഫലം

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് സൂര്യഗ്രഹണം വഴി ചില മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാവാം. ഇവർ എപ്പോഴും എല്ലാത്തിലും ശ്രദ്ധാലുവായിരിക്കണം. ഏത് കാര്യവും
സംസാരിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കണം. ഇത് സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കാരണമാകും. ശ്രമങ്ങൾ പരാജയപ്പെടും. ഉത്കണ്ഠയും പിരിമുറുക്കവും വർദ്ധിക്കും. കടബാധ്യതകൾ വർദ്ധിക്കും. അതിനാൽ, ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുന്നത് വളരെ നല്ലതാണ്. ചിങ്ങം രാശിക്കാർ സൂര്യദേവനെ ഭജിക്കാം, ശിവനും ശാസ്താവിനും തക്ക വഴിപാടുകൾ കഴിപ്പിക്കുന്നതും, സാധ്യമാകുന്ന സമയങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നതും നന്നായിരിക്കും.

കന്നി

കന്നി രാശിക്കാർക്ക് ജോലിസ്ഥലത്ത് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. കഠിനാധ്വാനത്തിന് അർഹമായ ഫലങ്ങൾ ഒരു പക്ഷെ നിങ്ങൾക്ക് ലഭിക്കില്ല. ഇതിനുപുറമെ, ജീവിതത്തിൽ ഇവർ എപ്പോഴും അസംതൃപ്തരായിരിക്കും. തൊഴിലില്ലാത്തവർക്ക് ജോലി കണ്ടെത്താൻ പ്രയാസമായിരിക്കും. സാമ്പത്തികമായും ആരോഗ്യപരമായും എല്ലാ കാര്യങ്ങളിലും ഇവർ വളരെ ശ്രദ്ധാലുവായിരിക്കണമെന്ന് പണ്ഡിതന്മാർ പറയുന്നു. മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നീ ദേവൻമാരുടെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതും നല്ലതാണ്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഗ്രഹണം വഴി ചിലപ്പോൾ കടബാധ്യത വർദ്ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഇവരെ അലട്ടും. കുടുംബത്തിൽ നിരന്തരം കലഹങ്ങളും കലാപങ്ങളും ഇവർക്ക് ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കും. അതിനാൽ, അവർ അവരുടെ ഇരോഗ്യത്തെക്കുറിച്ച് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സർവ്വ ഐശ്വര്യത്തിനും മാനസിക ധൈര്യത്തിനുമെല്ലാം വൃശ്ചികം രാശിക്കാർ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കാം, ക്ഷേത്ര ദർശനവും തക്കതായ വഴിപാടും ചെയ്യാവുന്നതാണ്.

 

Follow Us