AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Oneplus Turbo: വൺപ്ലസ് 15ൻ്റെ മികവ് പഴങ്കഥ; ടർബോ സീരീസുമായി വൺപ്ലസ് എത്തുന്നു

Oneplus Turbo Series: ടർബോ സീരീസ് പുറത്തിറക്കാനൊരുങ്ങി വൺപ്ലസ്. 15 സീരീസിനെ മറികടക്കുന്ന പ്രകടനമാവും ടർബോയുടേത് എന്നാണ് റിപ്പോർട്ടുകൾ.

Oneplus Turbo: വൺപ്ലസ് 15ൻ്റെ മികവ് പഴങ്കഥ; ടർബോ സീരീസുമായി വൺപ്ലസ് എത്തുന്നു
വൺപ്ലസ് ടർബോImage Credit source: Social Media
abdul-basith
Abdul Basith | Published: 16 Dec 2025 16:42 PM

15 സീരീസിനെ മറികടക്കാൻ ടർബോ സീരീസുമായി വൺപ്ലസ്. നിലവിൽ വിപണിയിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ സീരീസുകളിൽ ഒന്നാമതാണ് വൺപ്ലസ് 15 സീരീസ്. ഉടൻ പുറത്തിറങ്ങുന്ന വൺപ്ലസ് 15ആർ ഉൾപ്പെടെ സ്മാർട്ട്ഫോൺ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ, 15 സീരീസിൻ്റെ പഴങ്കഥയാക്കി വൺപ്ലസ് ടർബോ സീരീസ് അണിയറയിൽ ഒരുങ്ങുന്നു എന്നാണ് വിവരം.

ദൈർഘ്യമേറിയ ബാറ്ററി ലൈഫും മികച്ച പെർഫോമൻസും വേണ്ടവർക്ക് പരിഗണിക്കാവുന്ന സീരീസാണ് വൺപ്ലസ് ടർബോ സീരീസ്. വൺപ്ലസ് ചൈന പ്രസിഡൻ്റായ ലി ജീ ലൂയിസ് ആണ് ഇക്കാര്യം അറിയിച്ചത്. വെറുമൊരു ഐഡിയ അല്ലെന്നും ഉടൻ പുറത്തിറങ്ങുന്ന ഒരു പ്രൊജക്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പുറത്തുവന്ന അഭ്യൂഹങ്ങൾ പോലെ ടർബോ ഒരു ഫോൺ ആവില്ല, ഒരു സീരീസ് ആവുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മോഡലുകൾ ഈ സീരീസിൽ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Smartphone Launch: ലോകത്ത് ഇങ്ങനെയൊരു ഫീച്ചർ വൺ പ്ലസ് ഫോണിന് , വില ചോർന്നു, സവിശേഷത ഇത്

വൺപ്ലസ് 15 സീരീസ് പരിഗണിക്കുമ്പോൾ അതിനെക്കാൾ മികച്ച പെർഫോമൻസാവും ടർബോ സീരീസ് നൽകുക. എന്നാൽ, ഇവ തമ്മിലുള്ള വ്യത്യാസം എന്താവുമെന്നാണ് സ്മാർട്ട്ഫോൺ പ്രേമികളുടെ ചോദ്യം. ഫ്ലാഗ്ഷിപ്പ് റേഞ്ചിലാവും ടർബോ സീരീസ് എന്ന് വൺപ്ലസ് തന്നെ അറിയിച്ചു. അതുകൊണ്ട് തന്നെ വിലയുമായി ബന്ധപ്പെട്ടാവും വൺപ്ലസ് 15 മെച്ചപ്പെടുക എന്നും സൂചനയുണ്ട്.

എന്നാൽ, ടർബോ സീരീസ് ഗെയിമിങ് ഫോൺ ആവുമെന്ന റിപ്പോർട്ടുകളുമുണ്ട്. വൺപ്ലസ് 15 സീരീസ് ഓൾറൗണ്ടർ ആയാണ് അവതരിപ്പിക്കപ്പെട്ടത്. ഗെയിമിങ് ഫോൺ ആയതിനാൽ അത്തരത്തിലുള്ള ചില മാറ്റങ്ങൾ ടർബോ സീരീസിലുണ്ടാവും.