IPL 2026 Auction: ജമ്മു പേസർക്കായി പൊരിഞ്ഞ പോരാട്ടം; പ്രതീക്ഷിച്ചതുപോലെ വൻ തുക നേടി കശ്മീർ താരം ഡൽഹിയിൽ
Aquib Nabi To Delhi Capitals: ജമ്മു കശ്മീർ താരം ആഖിബ് നബി ഡൽഹി ക്യാപിറ്റൽസിൽ. 30 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8.4 കോടി രൂപ മുടക്കിയാണ് ഡൽഹി സ്വന്തമാക്കിയത്.
ജമ്മു കശ്മീർ പേസ് ഓൾറൗണ്ടർ ആഖിബ് നബി ദറിനായി ഐപിഎൽ ലേലത്തിൽ പൊരിഞ്ഞ പോരാട്ടം. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്. ഒടുവിൽ 8.4 കോടി രൂപയ്ക്ക് 29കാരനായ പേസ് ഓൾറൗണ്ടറെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.
ഡൽഹിയാണ് ആദ്യമായി ആഖിബ് നബിക്ക് വേണ്ടി പാഡിൽ ഉയർത്തിയത്. രാജസ്ഥാൻ ആയിരുന്നു ആദ്യ ഘട്ടത്തിൽ ഡൽഹിയോട് മത്സരിച്ചത്. 95 കോടിയിൽ രാജസ്ഥാൻ റോയൽസ് പിന്മാറി. പിന്നീട് ആർസിബി കളത്തിലെത്തി. രണ്ട് കോടിയിൽ ആർസിബിയും പിൻമാറി. പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലായി പോരാട്ടം. വാശിയേറിയ ലേലത്തിനൊടുവിൽ ഡൽഹി തന്നെ ആഖിബിനെ സ്വന്തമാക്കുകയായിരുന്നു.
Also Read: Matheesha Pathirana: പതിരണയെ കൊൽക്കത്ത റാഞ്ചി, ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റിന് 18 കോടി
കഴിഞ്ഞ ഏതാനും സീസണുകളായി ജമ്മു കശ്മീരിനായി തകർത്തുകളിക്കുന്ന താരമാണ് ആഖിബ് നബി. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 മത്സരങ്ങളിലൊക്കെ താരം മികവുപുലർത്തുന്നു. ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് താരം 15 വിക്കറ്റുകളാണ് നേടിയത്. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ 9 ഇന്നിംഗ്സിൽ നിന്ന് 29 വിക്കറ്റും താരം നേടി.
ലേലത്തിൽ ആഖിബ് നേട്ടമുണ്ടാക്കുമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് താരത്തെ ടീമിലെത്തിച്ചേക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ചെന്നൈ ആഖിബിനെ ലക്ഷ്യം വെച്ചില്ല. എങ്കിലും ഒരു ബിഡിങ് വാറിലൂടെ ആഖിബ് നബി തൻ്റെ ആദ്യ ഐപിഎൽ കരാർ നേടി. ഡൽഹിയിൽ ടി നടരാജൻ്റെ ബാക്കപ്പ് ആയാവും നബി ആദ്യ മത്സരങ്ങളിൽ കളിക്കുക.