Jupiter Transit: വ്യാഴം ചിങ്ങത്തിൽ പ്രവേശിക്കുന്നു! ഇവരുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറും

Jupiter Transit in Leo:വ്യാഴം അഞ്ചാം ഭാവത്തിലൂടെ സഞ്ചരിക്കും. ഇത് വിദ്യാഭ്യാസം, കുട്ടികൾ, സ്നേഹം, സർദാത്മകത എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഗ്രഹമാറ്റം വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഗുണകരമായിരിക്കും. ഈ കാലയളവിൽ ജോലി ചെയ്യുന്നവർക്ക് വലിയ വിജയം ലഭിക്കും. കൂടാതെ ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ പ്രതീക്ഷിക്കാം............

Jupiter Transit: വ്യാഴം ചിങ്ങത്തിൽ പ്രവേശിക്കുന്നു! ഇവരുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറും

Jupiter Transit

Published: 

22 Sep 2026 | 10:04 PM

അറിവ്, ജ്ഞാനം, വളർച്ച, സമൃദ്ധി എന്നിവയുടെ കാരണമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. അത്തരത്തിൽ വ്യാഴത്തിന്റെ സംക്രമണം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ പ്രതിഫലിക്കും. എന്നിരുന്നാലും ചില രാശിക്കാർക്ക് ഇതിന്റെ ഗുണങ്ങൾ അധികമായി ലഭിക്കും. ഇവർക്ക് സാമ്പത്തിക പുരോഗതി പുതിയ ജോലികൾ, തൊഴിൽ വളർച്ച, എന്നിവ കൊണ്ടുവരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് വ്യാഴം അഞ്ചാം ഭാവത്തിലൂടെ സഞ്ചരിക്കും. ഇത് വിദ്യാഭ്യാസം, കുട്ടികൾ, സ്നേഹം, സർദാത്മകത എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഗ്രഹമാറ്റം വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഗുണകരമായിരിക്കും. ഈ കാലയളവിൽ ജോലി ചെയ്യുന്നവർക്ക് വലിയ വിജയം ലഭിക്കും. കൂടാതെ ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ പ്രതീക്ഷിക്കാം. ജോലി മാറുന്നതിനും ഈ കാലയളവ് വളരെ അനുകൂലമാണ്. കൂടാതെ നിക്ഷേപങ്ങളിലൂടെ വലിയ ലാഭം നേടാനുള്ള സാധ്യതയുമുണ്ട്. നവദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. സാമ്പത്തികമായി ഈ കാലയളവ് വളരെ അനുകൂലമായിരിക്കും. വരുമാനവും സമ്പാദ്യം വർധിപ്പിക്കാനുള്ള അവസരങ്ങൾ ഉയർന്നു വന്നേക്കാം.

ALSO READ:ചന്ദ്രൻ കർക്കിടകത്തിലേക്ക് സംക്രമിക്കുന്നു! ഈ മൂന്ന് രാശിക്കാർ ജാഗ്രത പാലിക്കുക

ചിങ്ങം

വ്യാഴം ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിലാണ് പ്രവേശിക്കാൻ പോകുന്നത്. ജ്യോതിഷ പ്രകാരം ഇത് ആത്മവിശ്വാസം തീരുമാനമെടുക്കുന്നതിനുള്ള കഴിവ് നല്ല ചിന്തകൾ എന്നിവ മെച്ചപ്പെടുത്തും. വ്യാഴത്തിന്റെ സംക്രമണം ചിങ്ങം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ കാര്യമായ പുരോഗതിയും ഐക്യവും കൊണ്ടുവന്നേക്കാം. വളരെ കാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കും വ്യാഴം നിങ്ങളുടെ ലഗ്നത്തിൽ വരുമ്പോൾ നിങ്ങളുടെ വ്യക്തിത്വം ആകർഷണീയതയും ആത്മവിശ്വാസം കൊണ്ടും തിളങ്ങും. കൂടാതെ ഈ കാലയളവിൽ ആരോഗ്യവും നല്ലതായിരിക്കും. വ്യക്തിപരമായ വളർച്ചയ്ക്കും വിജയത്തിനും മാറ്റത്തിനും ഈ നിമിഷം ഉപയോഗിക്കുക. ഗ്രഹങ്ങളുടെ സംക്രമണം കരിയറിലും ഭാഗ്യവും പോസിറ്റീവായിട്ടുള്ള മാറ്റങ്ങളും കൊണ്ടുവരും.

ധനു

ധനു രാശിയുടെ അധിപനായ വ്യാഴം ഈ സമയത്ത് അവരുടെ ഭാഗ്യ ഭാവത്തിൽ ആയിരിക്കും. ഇത് കരിയർ വളർച്ചയ്ക്ക് കരിയർ പാതയിൽ മാറ്റത്തിന് അവസരങ്ങൾ സൃഷ്ടിച്ചേക്കാം. തൊഴിൽ ഉള്ളവർക്ക് സ്ഥാനം കയറ്റത്തിനോ അധിക ഉത്തരവാദിത്തങ്ങൾക്കോ ഉള്ള അവസരങ്ങൾ ലഭിക്കും മറുവശത്ത് സംരംഭകർക്ക് നിങ്ങളുടെ വളർച്ചയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. ഈ കാലയളവിൽ ഈ രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക ലാഭത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. പണം സൂക്ഷിച്ച് ഉപയോഗിക്കുക. ഈ കാലയളവിൽ ധനു രാശിക്കാർക്ക് അവർ ആഗ്രഹിക്കുന്നതെല്ലാം നേടാൻ സാധിക്കും. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തിലെ കുറെ പ്രശ്നങ്ങൾക്ക് അറുതി വരുത്തും.

ENGLISH SUMMARY

Jupiter is regarded as the source of knowledge, wisdom, growth, and prosperity. Consequently, the transit of Jupiter is considered highly significant. This transit will impact the lives of individuals across all zodiac signs; however, certain signs stand to gain more from it. It is predicted to bring financial progress, new job opportunities, and career advancement to these individuals. Let us take a look at which zodiac signs are the lucky ones.

 

Loading...
Unable to load recommendations.
Follow Us
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി