Karkidaka Vavu 2026: കർക്കിടക വാവ് നാളെ; പിതൃപ്രീതിക്കായി ബലിതർപ്പണം നടത്താം
Karkidaka Vavu 2026 Tomorrow:നാളെ പുലർച്ചെ മുതലാണ് ബലിതർപ്പണം ആരംഭിക്കുക. വീടുകളിൽ കൂടാതെ കേരളത്തിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളിലും നാളെ വാവുബലി തർപ്പണം നടത്താം. പ്രധാനമായും ആലുവ മണപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, ശംഖുമുഖം, കോഴിക്കോട് വരക്കൽ കടപ്പുറം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം നാളെ ബലിതർപ്പണം നടത്താനുള്ള...........

Karkidaka Vavu Bali
ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയായ കർക്കിടക വാവ് നാളെ, അതായത് ഓഗസ്റ്റ് 12 ബുധനാഴ്ച. വിശ്വാസികൾ നാളെ പിതൃക്കൾക്ക് വേണ്ടി ബലിതർപ്പണം നടത്തും. ഹിന്ദുമത വിശ്വാസത്തിൽ വളരെയേറെ ശ്രേഷ്ഠമായ ഒരു ദിവസമായാണ് കർക്കിടകവാവിനെ കണക്കാക്കുന്നത്. സൂര്യനും ചന്ദ്രനും ഒരുമിച്ച് കർക്കിടകം രാശിയിൽ സംക്രമിക്കുന്ന ഈ വേളയിൽ പിതൃക്കൾക്ക് വേണ്ടി ബലിതർപ്പണം നടത്തുന്നത് വളരെ ശുഭകരമായയാണ് കണക്കാക്കുന്നത്
പിതൃ ദോഷം അല്ലെങ്കിൽ പുത്രദോഷം
. മാത്രമല്ല ജാതകത്തിൽ പിതൃ ദോഷം അല്ലെങ്കിൽ പുത്രദോഷം ഉള്ളവർ ബലിതർപ്പണം നടത്തുന്നത് ഈ ദോഷങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും എന്നും സങ്കല്പം. ഈ ദിനത്തിൽ ബലിതർപ്പണത്തിലൂടെ സമർപ്പിക്കുന്ന എള്ളും പൂവും പിതൃക്കൾ സ്വീകരിച്ച് സംതൃപ്തി അടയും എന്നും സങ്കല്പം.നാളെ പുലർച്ചെ മുതലാണ് ബലിതർപ്പണം ആരംഭിക്കുക. വീടുകളിൽ കൂടാതെ കേരളത്തിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളിലും നാളെ വാവുബലി തർപ്പണം നടത്താം. പ്രധാനമായും ആലുവ മണപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, ശംഖുമുഖം, കോഴിക്കോട് വരക്കൽ കടപ്പുറം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം നാളെ ബലിതർപ്പണം നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ALSO READ:വീട്ടിലാണോ ബലിയിടുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഒരു വർഷക്കാലത്തേക്കുള്ള മോക്ഷത്തിനും കാരണമാകും
കർക്കിടക വാവ് ദിവസത്തിൽ വലിയ ഇട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. നാളെ ബലി തർപ്പണം നടത്തുന്നവർ ഇന്ന് തന്നെ വ്രതം എടുക്കേണ്ടതുണ്ട്.. എള്ളും പൂവും ഉണക്കലരിയും ഉൾപ്പെടെയുള്ളവങ്ങൾ ഉപയോഗിച്ചാണ് നടത്തേണ്ടത്. മാത്രമല്ല നാളത്തെ ദിവസം അർപ്പിക്കുന്ന ബലി ഇതൊക്കെ വരുന്ന ഒരു വർഷക്കാലത്തേക്കുള്ള മോക്ഷത്തിനും കാരണമാകും എന്ന് വിശ്വാസം. മാത്രമല്ല മുഴുവൻ പിതൃ പരമ്പരയെയും സങ്കൽപ്പിച്ചു കൊണ്ടാണ് ബലി ഇടേണ്ടത്. ഇന്ന് ഒരിക്കൽ വ്രതം എടുക്കുമ്പോൾ ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കുക.
നാളെ അതിരാവിലെയാണ് ബലിതർപ്പണം നടത്താൻ ഏറ്റവും ഉത്തമം.
ENGLISH SUMMARY
Karkidaka Vav, the first new moon of the Dakshinayana, is tomorrow, i.e. Wednesday, August 12. Devotees will perform Bali Tharpanam for their ancestors tomorrow. Karkidaka Vav is considered a very auspicious day in Hinduism. It is considered very auspicious to perform Bali Tharpanam for their ancestors during this time when the Sun and Moon are transiting in the Karkidakam Rashi together.