Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള നമ്പര്‍ ഏതാണ്? നിങ്ങളുടെ ഭാഗ്യസംഖ്യകള്‍ അറിയാം

Kerala Lottery Onam Thiruvonam Bumper BR 111 Lucky Numbers: സെപ്റ്റംബര്‍ 26നാണ് ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടത്തുക. മറ്റ് ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായി ബമ്പര്‍ ലോട്ടറികളുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടക്കാറുള്ളത്.

Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള നമ്പര്‍ ഏതാണ്? നിങ്ങളുടെ ഭാഗ്യസംഖ്യകള്‍ അറിയാം

ഓണം ബമ്പര്‍ 2026

Published: 

16 Aug 2026 | 01:34 PM

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി വിപണിയിലെത്തിയ ഓണം ബമ്പര്‍ 2026 ന്റെ വില്‍പന പുരോഗമിക്കുകയാണ്. 30 കോടിയാണ് ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ സമ്മാനം. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധിയാളുകളാണ് ഓണം ബമ്പറെടുക്കാന്‍ മത്സരിക്കുന്നത്, മുന്‍ വര്‍ഷത്തില്‍ സംഭവിച്ചത് പോലെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം കേരളം വിട്ടുപോകുമോ എന്ന ആശങ്ക മലയാളികള്‍ക്കുണ്ട്.

സെപ്റ്റംബര്‍ 26നാണ് ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടത്തുക. മറ്റ് ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായി ബമ്പര്‍ ലോട്ടറികളുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടക്കാറുള്ളത്. സാധാരണ ലോട്ടറികളുടെ നറുക്കെടുപ്പ് എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നടക്കാറുള്ളത്.

ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന

  1. ഒന്നാം സമ്മാനം- 30 കോടി രൂപ
  2. രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  3. മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  4. നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  6. ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  7. ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  8. എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  9. ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  10. സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

ഓണം ബമ്പര്‍ ടിക്കറ്റ് വില

ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ വര്‍ധനവുണ്ടെങ്കിലും ലോട്ടറി ടിക്കറ്റ് വിലയില്‍ മാറ്റമില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഈ വര്‍ഷം 500 രൂപ തന്നെയാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില. ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടിയായി ഉയര്‍ത്തിയെങ്കിലും മൂന്നാം സമ്മാനം 50 ലക്ഷത്തില്‍ നിന്ന് 25 ലക്ഷത്തിലേക്ക് കുറച്ചിട്ടുണ്ട്. ഇതാണ് ലോട്ടറി ടിക്കറ്റിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടാകാതിരിക്കുന്നതിന് കാരണം.

ഭാഗ്യ നമ്പറുകള്‍ തുണയ്ക്കുമോ?

ലോട്ടറി ടിക്കറ്റുകള്‍ എടുക്കുന്നതിന് ഓരോരുത്തര്‍ക്കും ഓരോ രീതികളുണ്ട്. ചിലര്‍ തങ്ങളുടെ ഭാഗ്യ നമ്പറുകള്‍ നോക്കിയാണ് ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുള്ളത്. അങ്ങനെയെങ്കില്‍ ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യ നമ്പറുകള്‍ നോക്കിയാലോ? ഈ നമ്പറുകള്‍ നിങ്ങളെ ഭാഗ്യത്തിലേക്ക് നയിക്കുമോ എന്നറിയാം.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റില്‍ ഒപ്പുവെക്കണേ…മറന്നാല്‍ എല്ലാം തീര്‍ന്നു

നക്ഷത്രങ്ങളും ഭാഗ്യ നമ്പറുകളും

  • അശ്വതി – 7
  • ഭരണി – 9
  • കാര്‍ത്തിക – 1
  • രോഹിണി -2
  • മകയിരം – 9
  • തിരുവാതിര – 4
  • പുണര്‍തം -3
  • പൂയം – 8
  • ആയില്ല്യം – 5
  • മകം -7
  • പൂരം – 9
  • ഉത്രം – 1
  • അത്തം – 2
  • ചിത്തിര – 9
  • ചോതി – 4
  • വിശാഖം – 3
  • അനിഴം – 8
  • തൃക്കേട്ട – 5
  • മൂലം – 7
  • പൂരാടം – 6
  • ഉത്രാടം – 1
  • തിരുവോണം – 2
  • അവിട്ടം – 9
  • ചതയം – 4
  • പൂരുരുട്ടാതി – 3
  • ഉതൃട്ടാതി – 8
  • രേവതി – 5

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

Kerala Lottery Onam Thiruvonam Bumper BR 111 offers a Rs 30 crore first prize. Here are nakshatra-wise lucky numbers that lottery enthusiasts may consider based on traditional numerology beliefs.

Follow Us
Related Stories
സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം
ബാഗിൽ എന്താണെന്ന് ചോദ്യം, ബോംബെന്ന് മറുപടി; വിമാന യാത്രികൻ പിടിയിൽ
ഇനി വഴുതനങ്ങ വേവിക്കുമ്പോൾ കുഴഞ്ഞുപോകില്ല!
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു