AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Gardening: ഗ്രോബാഗിൽ നൂറുമേനി വിളവ്; ഡിസംബറിൽ അടുക്കളത്തോട്ടത്തിൽ നടേണ്ട പച്ചക്കറികൾ….

December vegetable gardening Kerala: ഡിസംബർ മാസം ഗ്രോബാഗ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. പകൽ സമയത്തെ മിതമായ വെയിലും രാത്രിയിലെ തണുപ്പും ചെടികളുടെ ആരോഗ്യകരമായ വളർച്ചയെ സഹായിക്കും. ഗ്രോബാഗ് കൃഷിയിൽ ഉൾപ്പെടുത്താവുന്ന, മികച്ച വിളവ് തരുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് പരിശോധിച്ചാലോ....

Kitchen Gardening: ഗ്രോബാഗിൽ നൂറുമേനി വിളവ്; ഡിസംബറിൽ അടുക്കളത്തോട്ടത്തിൽ നടേണ്ട പച്ചക്കറികൾ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 26 Nov 2026 | 08:13 AM

മഞ്ഞുമൂടുന്ന ഡിസംബർ മാസത്തിലെ കാലാവസ്ഥ കൃഷിക്ക് അനുയോജ്യമാണോ എന്ന സംശയമുണ്ടോ? ഇനി ആ ആശങ്ക വേണ്ട, ഡിസംബർ മാസം ഗ്രോബാഗ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. പകൽ സമയത്തെ മിതമായ വെയിലും രാത്രിയിലെ തണുപ്പും ചെടികളുടെ ആരോഗ്യകരമായ വളർച്ചയെ സഹായിക്കും. സ്ഥലമില്ലെന്ന പരാതിയും വേണ്ടെന്നേ.. സ്ഥലപരിമിതിയുള്ള വീടുകളിലും ടെറസിലുമെല്ലാം എളുപ്പത്തിൽ ചെയ്യാവുന്ന ഗ്രോബാഗ് കൃഷിയിൽ ഉൾപ്പെടുത്താവുന്ന, മികച്ച വിളവ് തരുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് പരിശോധിച്ചാലോ….

തക്കാളി

ഡിസംബറിലെ കാലാവസ്ഥ തക്കാളി കൃഷിക്ക് ഏറെ അനുയോജ്യമാണ്. നഴ്സറിയിൽ നിന്നോ സ്വന്തമായി മുളപ്പിച്ചെടുത്തോ 3–4 ആഴ്ച പ്രായമായ തൈകൾ ഗ്രോബാഗിൽ നടാം. ഒരു ഗ്രോബാഗിൽ ഒരു തൈ വീതം നടുന്നതാണ് നല്ലത്. ചെടി വളരുമ്പോൾ ചരിഞ്ഞുവീഴാതെ കമ്പ് കുത്തി താങ്ങ് നൽകണം. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വയ്ക്കുക.

പച്ചമുളക്

ഗ്രോബാഗിൽ എളുപ്പത്തിൽ വളർത്താവുന്ന വിളയാണ് പച്ചമുളക്. നല്ല വെയിൽ ലഭിക്കുന്ന ഭാഗത്ത് വച്ചാൽ ധാരാളം പൂക്കളും മുളകും ഉണ്ടാകും. തൈകൾ നട്ട് ഏകദേശം 60–75 ദിവസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കാം. മഞ്ഞുകാലത്ത് വെള്ളീച്ച, മുഞ്ഞ എന്നിവയുടെ ആക്രമണം ശ്രദ്ധിക്കണം.

ALSO READ: ടെറസിൽ വെള്ളരി കൃഷി എങ്ങനെ ചെയ്യാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വഴുതന

നീളമുള്ളതും ഉരുണ്ടതുമായ വഴുതന ഇനങ്ങൾ ഗ്രോബാഗിൽ നന്നായി വളരും. ഡിസംബറിൽ നട്ടാൽ വേനൽക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ മികച്ച വിളവ് ലഭിക്കും. മണ്ണിൽ ഈർപ്പം നിലനിർത്തുകയും ഇടയ്ക്ക് ജൈവവളങ്ങൾ നൽകുകയും ചെയ്താൽ ദീർഘകാലം വിളവ് തരും.

വെണ്ട

വേഗത്തിൽ വളരുന്നതും പരിചരണത്തിന് എളുപ്പമുള്ളതുമായ വിളയാണ് വെണ്ട. വിത്തുകൾ നേരിട്ട് ഗ്രോബാഗിൽ പാകാം. ഒരു ഗ്രോബാഗിൽ രണ്ട് ആരോഗ്യമുള്ള തൈകൾ നിർത്തി ബാക്കിയുള്ളവ മാറ്റി നടുന്നതാണ് ഉചിതം. വിത്ത് പാകുന്നതിന് മുൻപ് 6–8 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും.

ചീരയും പാലക്കും

ഏറ്റവും വേഗത്തിൽ വിളവെടുപ്പ് നടത്താവുന്ന ഇലവർഗ്ഗങ്ങളാണ് ചുവപ്പ്, പച്ച ചീരകൾ. വിത്ത് പാകി ഏകദേശം 25–30 ദിവസത്തിനുള്ളിൽ ചീര പറിച്ചെടുക്കാം. ചീരയുടെ അതേ രീതിയിൽ ഗ്രോബാഗിൽ വളർത്താവുന്ന പോഷകസമ്പന്നമായ ഇലക്കറിയാണ് പാലക്.

ഗ്രോബാഗ് പോട്ട് മിക്സ്

നല്ല മണ്ണ്, ചാണകപ്പൊടി/മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോർ ചോറ് എന്നിവ തുല്യ അനുപാതത്തിൽ ചേർത്ത് നിറയ്ക്കാം. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാൻ അല്പം കുമ്മായം ചേർത്ത് കുറച്ചുദിവസം കഴിഞ്ഞ് നടുക. ഗ്രോബാഗിന്റെ അടിയിൽ അധികജലം വാർന്നു പോകാൻ ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക.

English Summary:

December is an ideal month for grow bag gardening, as the moderate daytime sunlight and cool nights create favourable conditions for healthy plant growth. Grow bag cultivation is an easy and convenient option for homes with limited space, including terraces and balconies.

Follow Us