Malayalam astrology 2026: പുതുവർഷത്തിലെ അശുഭ യോഗം, ശ്രദ്ധിക്കേണ്ട നാളുകാരുണ്ട്
ഏതൊക്കെ രാശിക്കാർക്കാണ് 2026-ൽ പ്രധാന ജ്യോതിഷമാറ്റങ്ങൾ നേരിടേണ്ടി വരുന്നത് എന്ന് നോക്കാം, ചിലർക്ക് നല്ല ഗുണങ്ങൾ പ്രതീക്ഷിക്കാമെങ്കിലും ശ്രദ്ധിക്കേണ്ട രാശിക്കാരുണ്ട്

Malayalam Astrology 2026 Planet Comjunction
പുതുവർഷത്തിൽ ജ്യോതിഷപരമായും ചില മാറ്റങ്ങളുണ്ട്. 2026 ചൊവ്വയുടെയും സൂര്യൻ്റെയും സംയോജനം ഉണ്ടാവും ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതുവഴി ചില രാശിചിഹ്നങ്ങൾക്ക് വെല്ലുവിളികളും നഷ്ടങ്ങളും തിരിച്ചടികളും ഉണ്ടായേക്കാം. ശ്രദ്ധിക്കേണ്ടത് ഏതൊക്കെ രാശികളാണെന്ന് നോക്കാം.
മേടം
ചൊവ്വ-സൂര്യ സംയോജനം വഴി മേടം രാശിക്ക് ചില മാറ്റങ്ങൾ ഉണ്ടാവും. ഈ സംയോജനം മേടം രാശിയിൽ വലിയ സ്വാധീനം ചെലുത്തും. 2026 ൽ, കരിയർ, സാമ്പത്തിക കാര്യങ്ങളിൽ തിരക്കുകൂട്ടുന്നത് മേടം രാശിക്കാർ ഒഴിവാക്കുക. തിടുക്കപ്പെട്ടെടുക്കുന്ന തീരുമാനങ്ങൾ ദോഷകരമായി മാറാം.
ഇടവം
ഇടവം രാശിയിലെ, സൂര്യൻ-ചൊവ്വ സംയോജനം നിങ്ങൾക്ക് ദേഷ്യത്തിന് കാരണമാകും. അൽപ്പം അഹംഭാവം കൂടാം പലതരത്തിലുള്ള വിയോജിപ്പുകളിലേക്ക് ഇത് നിങ്ങളെ നയിക്കും. ഉത്തരവാദിത്തങ്ങൾ കൂടുതൽ കൈവരുന്ന സമയമാണ്. ക്ഷമയോടെ കാത്തിരിക്കണം അല്ലെങ്കിൽ കുഴപ്പത്തിലാകാം.
മിഥുനം
മിഥുനം രാശിക്കാർക്ക് മാനസിക സമ്മർദ്ദം വർദ്ധിക്കും. പെട്ടെന്നുള്ള ദേഷ്യവും സംശയവും ബന്ധങ്ങളിൽ അകലം സൃഷ്ടിക്കും. സാമ്പത്തികമായി റിസ്ക് എടുക്കുന്നത് ശ്രദ്ധ വേണ്ടുന്ന കാര്യമാണ്
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് പലതരത്തിലുള്ള മാനസിക വിഷമങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കരിയർ തീരുമാനങ്ങൾ എടുക്കാൻ ഇപ്പോൾ സാധിക്കും, ഏതിനും തിടുക്കം കൂട്ടുന്നത് ദോഷകരമാണ്. സുഹൃത്തുക്കളുമായി വഴക്കുണ്ടായേക്കാം, സമാധാനത്തോടെ സംസാരിക്കുക.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന ജ്യോതിഷപ്രവചനങ്ങൾ പൊതുവായതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല