AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bachelor party 2: ടൊവിനോ, നസ്ലെൻ, ചാക്കോച്ചൻ; വമ്പൻ താരനിരയുമായി ബാച്ച്‌ലർ പാർട്ടി D’EUX’, റിലീസ് തിയതി എത്തി….

Amal Neerad’s Bachelor Party D’EUX: അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ അൻവർ റഷീദും ജ്യോതിർമയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Bachelor party 2: ടൊവിനോ, നസ്ലെൻ, ചാക്കോച്ചൻ; വമ്പൻ താരനിരയുമായി ബാച്ച്‌ലർ പാർട്ടി D’EUX’, റിലീസ് തിയതി എത്തി….
Bachelor Party 2Image Credit source: instagram
Aswathy Balachandran
Aswathy Balachandran | Published: 13 Mar 2026 | 05:18 PM

കൊച്ചി: മലയാള സിനിമയിലെ സ്റ്റൈലിഷ് മേക്കിംഗിന്റെ തമ്പുരാൻ അമൽ നീരദ് ഒരുക്കുന്ന ‘ബാച്ച്‌ലർ പാർട്ടി D’EUX’ (ബാച്ച്‌ലർ പാർട്ടി 2) റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് പദവിയുള്ള ബാച്ച്‌ലർ പാർട്ടിയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത നേരത്തെ തന്നെ വലിയ ചർച്ചയായിരുന്നു. ചിത്രം ഈ വർഷം ഒക്ടോബർ 15-ന് പൂജ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.

വമ്പൻ താരനിരയുമായി രണ്ടാം ഭാഗം

ആദ്യ ഭാഗത്തിലേത് പോലെ തന്നെ വമ്പൻ താരനിരയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. നസ്ലെൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ചന്തു, നദിയ മൊയ്തു, ജ്യോതിർമയി, രജിഷ വിജയൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

നിർമ്മാണവും അണിയറപ്രവർത്തകരും

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ അൻവർ റഷീദും ജ്യോതിർമയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ബോഗൻവില്ല’യ്ക്ക് ശേഷം ക്രിസ്റ്റോ സേവ്യർ വീണ്ടും അമൽ നീരദ് ചിത്രത്തിന് സംഗീതം നൽകുന്നു എന്ന പ്രത്യേകതയുമുണ്ട്. അപ്പു പ്രഭാകരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Also Read: VaraLakshmi: കുഞ്ഞുങ്ങളെ പെറ്റുകൂട്ടാം, പക്ഷെ ആ കാര്യം മിണ്ടാൻ പാടില്ല! വരലക്ഷ്മിയെ പിന്തുണച്ച് മറ്റു നടിമാരും

2012-ൽ പുറത്തിറങ്ങിയ ബാച്ച്‌ലർ പാർട്ടിയുടെ നേരിട്ടുള്ള തുടർച്ചയായിരിക്കില്ല ഈ ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു സ്പിരിച്വൽ സീക്വൽ എന്ന നിലയിലാകും ചിത്രം ഒരുങ്ങുക. സിനിമയുടെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. താരങ്ങളെ അതീവ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന അമൽ നീരദ് ശൈലി രണ്ടാം ഭാഗത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ ആവേശത്തിലാണ്.

2012-ൽ ആസിഫ് അലി, റഹ്മാൻ, ഇന്ദ്രജിത്ത്, വിനായകൻ, കലാഭവൻ മണി തുടങ്ങിയവർ അഭിനയിച്ച ബാച്ച്‌ലർ പാർട്ടി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജിന്റെ അതിഥി വേഷവും ഏറെ ചർച്ചയായിരുന്നു. പുതിയ ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Follow Us