AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Malayalam Horoscope: ലോട്ടറി ഭാഗ്യം, സാമ്പത്തിക നേട്ടം, അശ്വതി മുതൽ നക്ഷത്ര ഫലം

Malayalam Horoscope Predictions: 2026 സെപ്റ്റംബർ 24, 25, 26 തീയതികളിൽ 12 രാശിക്കാർക്കും ജീവിതത്തിലുണ്ടാകുന്ന ജ്യോതിഷപരമായ മാറ്റങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ലോട്ടറി, ഊഹക്കച്ചവടം എന്നിവയിലൂടെ ധനവാന്മാരാകാൻ യോഗമുള്ള അഞ്ച് രാശിക്കാരെയും ഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു. ചില രാശിക്കാർക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങളും മറ്റുള്ളവർക്ക് വെല്ലുവിളികളും ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാം. സമ്പൂർണ ഫലങ്ങൾ ഇവിടെ വായിക്കാം.

Malayalam Horoscope: ലോട്ടറി ഭാഗ്യം, സാമ്പത്തിക നേട്ടം, അശ്വതി മുതൽ നക്ഷത്ര ഫലം
Malayalam Horoscope September 2026Image Credit source: PTI / Photos
Arun Nair
Arun Nair | Published: 23 Sep 2026 | 04:43 PM

2026 സെപ്റ്റംബർ 24, 25, 26 തീയതികളിൽ 12 രാശിക്കാർക്കും ജീവിതത്തിലുണ്ടാകുന്ന ജ്യോതിഷപരമായ മാറ്റങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ലോട്ടറി, ഊഹക്കച്ചവടം എന്നിവയിലൂടെ ധനവാന്മാരാകാൻ യോഗമുള്ള അഞ്ച് രാശിക്കാരെയും ഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു. ചില രാശിക്കാർക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങളും മറ്റുള്ളവർക്ക് വെല്ലുവിളികളും ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

2026 സെപ്റ്റംബർ 24, 25, 26 തീയതികളിൽ ചന്ദ്രരാശി പ്രകാരം വ്യാഴം ചൊവ്വയോട് ചേർന്ന് കർക്കിടകം രാശിയിലും, ശുക്രനും ബുധനും തുലാം രാശിയിലും, ശനി മീനം രാശിയിലും, സൂര്യൻ കന്നി രാശിയിലും, രാഹു കുംഭം രാശിയിലും, ചന്ദ്രൻ കുംഭം രാശിയിലും, കേതു ചിങ്ങം രാശിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹങ്ങളുടെ സ്വാധീനം മൂലം ചില രാശിക്കാർക്ക് അപ്രതീക്ഷിതമായ സൗഭാഗ്യങ്ങളും സാമ്പത്തിക നേട്ടങ്ങളും കൈവരാൻ സാധ്യതയുണ്ട്. മേടം, ഇടവം, ചിങ്ങം, കന്നി, ധനു രാശിക്കാർക്ക് ഈ ദിവസങ്ങളിൽ ലോട്ടറി ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. എന്നാൽ മിഥുനം, കർക്കിടകം, തുലാം, വൃശ്ചികം, മകരം രാശിക്കാർക്ക് വെല്ലുവിളികളും മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം.

(അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ പാദം)

ഇവർക്ക് ഈ ദിവസങ്ങളിൽ വലിയ ധനലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. പല മാർഗങ്ങളിലൂടെ ധനസൗഭാഗ്യം കൈവരും. ചന്ദ്രന്റെ പതിനൊന്നിലെ സ്ഥിതി കാരണം ലോട്ടറി പരീക്ഷിക്കാവുന്നതാണ്. കൃഷി, ജോലി, മാതാവ് എന്നിവരിൽ നിന്നും ധനലാഭവും ഭാഗ്യങ്ങളും ലഭിക്കും. പുതിയ ഓൺലൈൻ കോഴ്സുകളിൽ ചേരാനും വ്യാപാര വാണിജ്യ മേഖലകളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.

ALSO READ:ചന്ദ്രൻ കർക്കിടകത്തിലേക്ക് സംക്രമിക്കുന്നു! ഈ മൂന്ന് രാശിക്കാർ ജാഗ്രത പാലിക്കുക

( കാർത്തികയുടെ രണ്ട്, മൂന്ന്, നാല് പാദക്കാർ, രോഹിണി, മകയിരത്തിന്റെ ആദ്യ രണ്ട് നക്ഷത്ര പാദങ്ങൾ)

ലോട്ടറി അടിക്കാൻ യോഗമുള്ള രാശിക്കാരാണ് ഇവർ. പത്താം ഭാവത്തിൽ ചന്ദ്രൻ നിൽക്കുന്നതിനാൽ കച്ചവടം, ക്രയവിക്രയങ്ങൾ, വ്യവസായ വാണിജ്യ മേഖലകൾ എന്നിവയിൽ നിന്ന് ധനലാഭം നേടാൻ സാധിക്കും. അന്യനാട്ടിൽ ജോലി ചെയ്യുന്നവർക്ക് ജോലിയിൽ നിന്ന് അപ്രതീക്ഷിത ധനസൗഭാഗ്യങ്ങൾ ലഭിക്കാം. പൊതുപ്രവർത്തകർക്ക് സ്വീകാര്യത ലഭിക്കും. സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് ഈ തീയതികൾ ഗുണപ്രദമാണ്.

(മകം, പൂരം, ഉത്രത്തിന്റെ ആദ്യ നക്ഷത്ര പാദം)

പുതിയ വാഹനം വാങ്ങുന്നതിനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിനും ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനും സാധ്യതയുണ്ട്. ഗ്രഹസ്ഥിതി നിമിത്തം പല തരത്തിൽ ധനലാഭത്തിനും ലോട്ടറി എടുത്ത് നേട്ടങ്ങൾ ഉണ്ടാക്കാനും സാധിക്കും. ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. പ്രണയസാഫല്യവും സിദ്ധിക്കും.

(ഉത്രത്തിൻ്റ രണ്ട്, മൂന്ന്, നാല് നക്ഷത്ര പാദക്കാർ, അത്തം, ചിത്തിരയുടെ ആദ്യ രണ്ട് നക്ഷത്ര പാദങ്ങൾ)

അപ്രതീക്ഷിതമായി ലോട്ടറി ഭാഗ്യം സിദ്ധിക്കാൻ യോഗമുള്ള രാശിക്കാരാണ് ഇവർ. ഷെയർ മാർക്കറ്റ്, ക്രയവിക്രയങ്ങൾ, ഊഹക്കച്ചവടങ്ങൾ എന്നിവയിൽ നിന്ന് ധനനേട്ടം ഉണ്ടാക്കും. ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തിയാക്കാനും ധനഭാഗ്യം നേടാനും സാധിക്കും. രോഗങ്ങളിൽ നിന്ന് മുക്തിയും ശത്രുദോഷം മാറാനും സാധ്യതയുണ്ട്. സ്ത്രീകൾ നിമിത്തം ഭാഗ്യാഭിവൃദ്ധി ഉണ്ടാകും.

(മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ നക്ഷത്ര പാദം)

ഇവർക്ക് ഏറെ ധനലാഭം നേടാൻ സാധിക്കുന്ന ദിവസങ്ങളാണിത്. വസ്ത്രം വാങ്ങാനും വിവാഹം നടക്കുന്നതിനുള്ള കാര്യങ്ങൾ ശരിയാവാനും മനസ്സിന് സന്തോഷം ലഭിക്കാനും ഇടയാകും. ലോട്ടറി ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. ഇതുവരെ ഉണ്ടായിരുന്ന നഷ്ടങ്ങൾ മാറി ജീവിതത്തിൽ ഐശ്വര്യം കടന്നുവരും. ബിസിനസ് പരമായി ധാരാളം ധനം നേടാനും സാധിക്കും.

വെല്ലുവിളികൾ നേരിടുന്ന രാശിക്കാർ

മകയിരം മൂന്ന്, നാല് പാദക്കാർ, തിരുവാതിര, പുണർതം ആദ്യ മൂന്ന് നക്ഷത്ര പാദങ്ങൾ

ഈ തീയതികൾ അത്ര ഗുണപ്രദമല്ല. ഉദരരോഗം പിടിപെടാൻ സാധ്യതയുണ്ട്. പിതാവിൽ നിന്നും മാനക്കേടും കലഹങ്ങളും ഉണ്ടാകാം. കൂട്ടുകാരുമായി ഇടപെഴകുമ്പോൾ ശ്രദ്ധിക്കുക. കോപം നിയന്ത്രിച്ചില്ലെങ്കിൽ കേസ്, വഴക്ക് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ചെയ്യുന്ന കാര്യങ്ങളിൽ തടസ്സങ്ങളും ഉത്കണ്ഠയും മനോനിയന്ത്രണമില്ലായ്മയും അനുഭവപ്പെടാം.

പുണർതത്തിന്റെ അവസാന നക്ഷത്ര പാദം, പൂയം, ആയില്യം

ശത്രുക്കളോട് പ്രതികാര മനോഭാവവും ചിലപ്പോൾ ഭയവും ഉണ്ടാകാം. വീട്ടിൽ മക്കളോടും ഭാര്യയോടും വഴക്കടിക്കാൻ സാധ്യതയുണ്ട്. നീരിറക്കം പോലെയുള്ള ചെറിയ രോഗങ്ങളും വിഷഭയവും ഉണ്ടാകാം. മാതാവുമായി കലഹിക്കാനും അവരുടെ സഹായം ലഭിക്കാതെ പോകാനും സാധ്യതയുണ്ട്. ചന്ദ്രബലമില്ലാത്തവർ സ്ത്രീകളെ അവിശ്വസിക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം ധനനഷ്ടം വരാം.

ചിത്തിര മൂന്ന്, നാല് നക്ഷത്ര പാദക്കാർ, ചോതി, വിശാഖത്തിന്റെ ആദ്യ മൂന്ന് നക്ഷത്ര പാദങ്ങൾ

ഈ തീയതികൾ അത്ര ഗുണപ്രദമല്ല. മനസ്സിൽ സങ്കടങ്ങളും രോഗം വരുമോ എന്ന ഉത്കണ്ഠയും ഉണ്ടാകാം. മരണതുല്യമായ രോഗങ്ങൾക്കും സാധ്യതയുണ്ട്. യാത്രകളിൽ തടസ്സങ്ങളും കുട്ടികളുടെ ഭാഗത്തുനിന്നും കലഹങ്ങളും ഉണ്ടാകാം. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കടം കൊടുക്കുന്നതിനും സാധ്യതയുണ്ട്.

വിശാഖത്തിന്റെ അവസാന നക്ഷത്രപാദം, അനിഴം, തൃക്കേട്ട

തന്നെ സഹായിക്കുന്നവരോട് പോലും അവിശ്വാസവും ചെയ്യുന്ന കാര്യങ്ങളിൽ സംശയവും ഉണ്ടാകാം. ശത്രുദോഷത്താലുള്ള ഭയം മനസ്സിനെ ബാധിക്കും. ഭാര്യയുടെയോ അമ്മയുടെയോ വാക്ക് കേട്ട് മറ്റുള്ളവരെ അവിശ്വസിക്കാനും കലഹിക്കാനും സാധ്യതയുണ്ട്. ചെറിയ തോതിൽ വിഷബാധയേൽക്കാനുള്ള സാധ്യതയുമുണ്ട്. ചെറിയ ലോണുകളോ കടങ്ങളോ വാങ്ങേണ്ടി വരാം.

ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാർ, തിരുവോണം, അവിട്ടത്തിന്റെ ഒന്ന്, രണ്ട് നക്ഷത്ര പാദങ്ങൾ

ഈ തീയതികൾ അത്ര ഗുണപ്രദമല്ല. മറ്റുള്ളവരിൽ കുറ്റാരോപണം നടത്താനുള്ള പ്രവണത കൂടും. ധനഹാനിയും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ മാനഹാനിയും സംഭവിക്കാം. ചെയ്യുന്ന പ്രവർത്തികൾക്ക് തടസ്സങ്ങൾ നേരിടും. കണ്ണിന് വേദനയോ ശ്വാസസംബന്ധമായ വിഷമതകളോ വർധിക്കാൻ സാധ്യതയുണ്ട്. സഹോദരങ്ങൾക്ക് പണം കടം കൊടുക്കാനും മാതാവിന് രോഗം വരാനും വാഹനത്തിന് റിപ്പയർ വരാനും കൃഷിഭൂമിയിൽ ധനം ചെലവഴിക്കാനും ഇടയാകും.

( ഈ പ്രവചനങ്ങൾ പൊതുവായ ഗോചര ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിയുടെ ജാതകത്തിലെ ലഗ്നത്തിന്റെയും മറ്റ് ഗ്രഹസ്ഥിതിയുടെയും അടിസ്ഥാനത്തിൽ ഇവയ്ക്ക് മാറ്റങ്ങൾ ഉണ്ടാകാം. )

 

Follow Us